എൻ ഗോളോ കാന്റെ : ❝ ചെൽസി മധ്യനിരയുടെ നട്ടെല്ല് ❞

തോമസ് ട്യുച്ചേൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റതിനു ശേഷം അവരുടെ പ്രകടനത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ രണ്ടാം പാദത്തിൽ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി 2014 നു ശേഷം ക്വാർട്ടറിലേക്ക് മുന്നേറാനും ചെൽസിക്കായി. ഇന്നലെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. അത്ലറ്റികോ മാഡ്രിഡിന്റെ ഇന്നലത്തെ വിജയത്തിൽ നിർണായക പ്രകടനം നടത്തിയ താരമാണ് എൻ ഗോളോ കാന്റെ. ഇന്നലത്തെ വിജയത്തിന് ശേഷം ചെൽസി ബോസ് തോമസ് തുച്ചൽ പ്രത്യേക പ്രശംസ പിടിച്ചു പറ്റാനും താരത്തിനായി.

ചെൽസി മിഡ്ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കാന്റെ ജനുവരിയിൽ തോമസ് തുച്ചൽ എത്തിയതിനു ശേഷം ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്താനുള്ള കഴിവും പ്രതിരോധത്തിനിടയിലും മുന്നേറ്റത്തിനിടയിലും ഒരു പാലമായി പ്രവർത്തിക്കാനും ഫ്രഞ്ച് താരത്തിന് കഴിയുന്നു. ” കളിക്കളത്തിൽ താരങ്ങളുടെ പ്രായം നോക്കാറില്ലെന്നും അവരുടെ പ്രകടനം മാത്രമാണ് നോക്കാറുള്ളതെന്നും,നിങ്ങൾ അദ്ദേഹത്തോടൊപ്പം കളിക്കുകയാണെങ്കിൽ ഒരു പകുതി കളിക്കാരനെ കൂടുതൽ ലഭിക്കും”, ട്യുച്ചേൽ പറഞ്ഞു.

ലോക ഫുട്ബോളിലെ ഏറ്റവും കഠിനാധ്വാനിയായ കളിക്കാരനായാണ് 29 കാരനായ ഫ്രഞ്ച് താരത്തെക്കുറിച്ച് ചെൽസി പരിശീലകൻ അഭിപ്രായപ്പെട്ടത്. “അദ്ദേഹത്തെ പരിശീലിപ്പിക്കുന്നത് വളരെ സന്തോഷകരമാണ്, എനിക്ക് ഒരു വലിയ സമ്മാനം ലഭിച്ചത് പോലെയാണ്, ഗ്രൗണ്ടിൽ അത്രയും വലിയ സഹായമാണ് അദ്ദേഹം നൽകുന്നത് .സമ്മർദ ഘട്ടത്തിൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന താരം കൂടിയാണ് ” പരിശീലകൻ കൂട്ടിച്ചേർത്തു.

മികച്ച കായിക ക്ഷമത പുലർത്തുന്ന താരം മിഡ്ഫീൽഡിൽ കോവാസിക്കിനൊപ്പം മികച്ച കൂട്ടുകെട്ടാണ് പടുത്തുയത്തിയത്. ചാംമ്പ്യൻസ് ലീഗിലെന്നപോലെ പ്രീമിയർ ലീഗിൽ ചെൽസി മികവ് പുലർത്തുന്നുണ്ട്. നിലവിൽ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാനും ചെൽസിക്കായി. 2015 -16 സീസണിൽ ലെസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് വിജയത്തിലൂടെ ഏവരുടെയും ശ്രദ്ധയാകർഷിച്ച കാന്റെയുടെ വളർച്ച പെട്ടെന്നായിരുന്നു. പിന്നീട് ചെൽസിയിലും ഫ്രാൻസിലും സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തന്റെ ഉറപ്പിച്ചു. ക്ലോഡ് മക്ലേലക്ക് ശേഷം ആ പൊസിഷനിൽ ഏറ്റവും ഫലപ്രദമായ ഒരു താരം കൂടിയാണ് കാന്റെ.