❝അർജന്റീന താരങ്ങളെ കാണാനില്ല , യൂറോപ്യൻ ക്ലബ്ബുകളിൽ ബ്രസീലിയൻ ആധിപത്യം❞

ലോക ഫുട്ബോളിലേക്ക് ഏറ്റവും കൂടുതൽ പ്രതിഭകളെ സംഭാവന ചെയ്യുന്ന രാജ്യമാണ് അര്ജന്റീന. ഒരു വർഷവും നിരവധി അർജന്റീനിയൻ താരങ്ങളാണ് ഭാഗ്യം തേടി യൂറോപ്യൻ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിൽ എല്ലാം അർജന്റീന താരങ്ങളെ നമുക്ക് കാണാൻ സാധിക്കും. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും , ലാ ലീഗയിൽ റയൽ മാഡ്രിഡും , ഇറ്റാലിയൻ സിരി എ യിൽ എ സി മിലാനും , ബുണ്ടസ്‌ലീഗയിൽ ബയേൺ മ്യൂണിക്കും , ഫ്രാൻസിൽ പിഎസ്ജി യും കിരീടം നേടിയിരുന്നു.

എന്നാൽ കിരീടം നേടിയ ടീമുകളിൽ അർജന്റീനിയൻ താരങ്ങളുടെ സാനിധ്യം നമുക്ക് കാണാൻ സാധിക്കില്ല . ടോപ് ഫൈവ് ലീഗിൽ അർജന്റീനിയൻ പരിശീലകൻ മൗറീഷ്യോ പച്ചെട്ടിനോയുടെ കീഴിൽ ഇറങ്ങിയ പിഎസ്ജിയിൽ മാത്രമാണ് അർജന്റീനിയൻ സാനിധ്യം കാണാൻ സാധിച്ചത്. മെസ്സി ,ഡി മരിയ ,ഇക്കാർഡി , പരേഡാസ് തുടങ്ങിയ താരങ്ങൾ പാരീസ് ക്ലബ്ബിൽ അണിനിരന്നിരുന്നു.

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ സിറ്റിയിലും രണ്ടാമതെത്തിയ ലിവർപൂളിലും പേരിനു പോലും ഒരു അർജന്റീന താരത്തിനെ കാണാൻ സാധിച്ചില്ല എന്നത് കൗതുകകരമായ കാര്യം തന്നെയാണ്. എന്നാൽ എഡേഴ്‌സൺ , ഫെർണാണ്ടിഞ്ഞോ, ഗബ്രിയേൽ ജീസസ് തുടങ്ങിയ മൂന്നു ബ്രസീലിയൻ താരങ്ങൾ ഉണ്ടായിരുന്നു. ലിവർപൂൾ നിരയിൽ അലിസൺ , ഫിർമിനോ മിഡ്ഫീൽഡർ ഫാബിഞ്ഞോ എന്നിവർ ഉണ്ടായിരുന്നു.

മൂന്നാമത് എത്തിയ ചെൽസി നിരയിൽ ഒരു അര്ജന്റീന താരം പോലും ഉണ്ടായില്ല. പ്രതിരോധത്തിലെ കരുത്തനായ ബ്രസീലീയാൻ തിയാഗോ സിൽവ ദി ബ്ലൂസിനുണ്ടായിരുന്നു. നാലാം സ്ഥാനത്ത് എത്തിയ ടോട്ടൻഹാമിലെ ക്രിസ്ത്യൻ റൊമേറോയും ,ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യൂണൈറ്റഡിലെ യുവ താരം അലയാന്ദ്രോ ഗാർനച്ചോയുമായിരുന്നു ആദ്യ ആറു സ്ഥാനങ്ങളിൽ രണ്ടു അർജന്റീനിയൻ സാനിധ്യം.ലീഗിൽ അഞ്ചോ അതിലേറെയോ ഗോൾ നേടിയവരുടെ പട്ടികയിൽ ഏഴ് ബ്രസീലുകാർ ഇടംനേടിയപ്പോൾ അഞ്ച് ഗോൾ വീതം നേടിയ അലക്‌സിസ് മക്കലിസ്റ്ററും ലാൻസിനിയും മാത്രമായിരുന്നു അർജന്റീനാ സാന്നിധ്യം.

ഇറ്റാലിയൻ സിരി എ കിരീടം നേടിയ എസി മിലാനിലും ഒരു അർജന്റീന താരത്തെ നമുക്ക് കാണാൻ സാധിക്കില്ല. ബ്രസീലുകാരൻ ജൂനിയർ മെസിയാസ് മിലാൻ ഉണ്ടായിരുന്നു. എന്നാൽ രണ്ടാമതെത്തിയ ഇന്റർ മിലാനിൽ അർജന്റീന താരങ്ങളായ ലാറ്റൂരോ മാര്ടിനെസും , അഞ്ചൽ കൊറിയയുമുണ്ട്. മൂന്നാം സ്ഥാനത്തുള്ള നാപോളിയിൽ ഒരു അര്ജന്റീന താരം ഉണ്ടായില്ല. നാലാം സ്ഥാനത്തുള്ള യുവന്റസിൽ അര്ജന്റീന താരങ്ങളായ പോളോ ഡിബാലയും ,മത്യാസ് സുലെയും ഉണ്ടായിരുന്നു.അലക്‌സ് സാന്ദ്രോ, ഡാനിലോ, ആർതുർ, കായോ ജോർജ് എന്നി ബ്രസീലീയാണ് താരങ്ങൾ ഓൾഡ് ലേഡിയിൽ ഉണ്ടായിരുന്നു.എന്നാൽ ഗോളുകൾ നേടിയവരിൽ 21 ഗോളുമായി മാർട്ടിനസ് സ്‌കോറർമാരിൽ മൂന്നാമതുള്ളപ്പോൾ അഞ്ചാം സ്ഥാനത്ത് ജിയൊവന്നി സിമിയോണിയും ഉണ്ട്. യുവന്റസിനായി പൗളോ ഡിബാല പത്ത് ഗോളും നേടി.

ലാ ലീഗയിൽ കിരീടം നേടിയ റയൽ മാഡ്രിഡിൽ ഒരു അർജന്റീന താരവും ഉണ്ടായിരുന്നില്ല.എഡർ മിലിറ്റാവോ, മാഴ്‌സലോ, മീഡ്ഫീൽഡിൽ കാസമിറോ, ആക്രമണത്തിൽ വിനിഷ്യസ് ജൂനിയറും റോഡ്രിഗോയും തുടങ്ങിയ ബ്രസീലിയൻസ് റയൽ നിരയിൽ ഉണ്ടായിരുന്നു. ബാഴ്സയിൽ രണ്ടു ബ്രസീലുകാർ ഉണ്ടായപ്പോൾ ഒരു അര്ജന്റീന താരവും ഉണ്ടായില്ല.

അത്‌ലറ്റികോ മാഡ്രിഡിൽ റോഡ്രിഗോ ഡിപോൾ, എയ്ഞ്ചൽ കൊറിയ തുടങ്ങിയ അര്ജന്റീന താരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ലീഗിൽ നാലാം സ്ഥാനത്ത് എത്തിയ സെവിയ്യയിൽ അര്ജന്റീന താരങ്ങളായ മാർകോസ് അക്യൂന, ഗോൺസാലോ മൊണ്ടിയൽ, ലൂക്കാസ് ഒകംപോസ്, എറിക് ലമേല, അലയാന്ദ്രോ ഗോമസ് എന്നിവർ ഉണ്ടായിരുന്നു. ടോപ് സ്കോറർമാരിൽ 12 ഗോളടിച്ച് പത്താം സ്ഥാനത്ത് എയ്ഞ്ചൽ കൊറയയുണ്ട്.അഞ്ചോ അധികമോ ഗോളുകൾ നേടിയവരുടെ പട്ടികയിൽ എട്ട് അർജന്റീനക്കാരുണ്ട്.

ജർമൻ ബുണ്ടസ് ലിഗയുടെ മുൻനിരയിൽ അർജന്റീനക്കെന്ന പോലെ ബ്രസീൽ താരങ്ങളൊന്നുമില്ല . ചാമ്പ്യന്മാരായ ബയേണിൽ ഈ രണ്ട് രാജ്യങ്ങളിൽ നിന്നുമുള്ള കളിക്കാരില്ല.ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി യിൽ നാല് അര്ജന്റീനക്കാരും രണ്ടു ബ്രസീലുകാരുമുണ്ട്.മെസ്സി ,ഡി മരിയ ,ഇക്കാർഡി , പരേഡാസ് എബണിവർ അർജന്റീനക്ക് വേണ്ടിയും നിയമർ മാർകിൻഹോസ്‌ തുടങ്ങിയവർ ബ്രസീലിനെ പ്രതിനിധീകരിച്ചു. ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂൾ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ ഒരു അര്ജന്റീന താരം പോലും ഇരു ടീമിൽ ഇല്ല. എന്നാൽ രണ്ടു ടീമിലും ബ്രസീലുകാരെ കാണാൻ സാധിക്കും.