‘സെമി ഫൈനലിൽ മെസ്സിയെ മാൻ മാർക്ക് ചെയ്യില്ല, ഒരു കളിക്കാരനെ മാത്രമല്ല മുഴുവൻ ടീമിനെയും തടഞ്ഞു നിർത്തുന്നതിലാണ് ശ്രദ്ധ’ |Qatar 2022

ഖത്തർ ലോകകപ്പിന്റെ ആദ്യ സെമിയിൽ നാളെ രണ്ടു തവണ കിരീടം നേടിയ അര്ജന്റീന കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ക്രോയേഷ്യയെ നേരിടും. മത്സരത്തിൽ അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയെ മാൻമാർക്ക് ചെയ്ത് തടയാൻ ക്രൊയേഷ്യ ശ്രമിക്കില്ലെന്നും മുഴുവൻ ടീമിനെയും നിശ്ചലമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് ക്രോയേഷ്യൻ പരിശീലകൻ പറഞ്ഞു.

2018-ലെ ലോകകപ്പിൽ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പിന്റെ ഫൈനലിൽ കടക്കാനുള്ള ശ്രമത്തിലാണ്.സെമിയിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്രസീലിനെ കീഴടക്കിയാണ് ക്രോയേഷ്യ സെമി ഫൈനലിൽ എത്തിയത്.മികച്ച ഫോമിൽ കളിക്കുന്ന സൂപ്പർതാരം ലയണൽ മെസിയെ ക്രൊയേഷ്യ പേടിക്കേണ്ട കാര്യമില്ലെന്നും ബ്രസീലിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെയ്‌മറെ പൂട്ടാൻ വേണ്ടി നടത്തിയ പ്രതിരോധതന്ത്രം അതുപോലെ ആർത്തിച്ചാൽ സെമി ഫൈനലിൽ ലയണൽ മെസ്സിയെയും തടുക്കാൻ കഴിയുമെന്നാണ് ക്രോയേഷ്യൻ പരിശീലകൻ സ്ളാക്കോ ദാലിച്ച് പറഞ്ഞു.

“മെസിയെ കൃത്യമായി നിരീക്ഷിച്ചു കൊണ്ടേയിരിക്കണം, എന്നാൽ അത് മെസിക്കൊപ്പം ഒരു കളിക്കാരൻ എന്ന നിലയിലല്ല. അവസാനത്തെ മത്സരത്തിൽ ഞങ്ങളത് ചെയ്‌തിട്ടില്ല. മെസി എത്രത്തോളം ഓടുമെന്നു ഞങ്ങൾക്കറിയാം, പന്തുമായി എങ്ങിനെയൊക്കെ കളിക്കാൻ ഇഷ്‌ടപ്പെടുന്നു എന്നുമറിയാം. ഞങ്ങളുടെ പ്രതിരോധത്തിന്റെ പ്രധാന കാര്യം അച്ചടക്കമാണ്. ബ്രസീലിനെതിരെ നടത്തിയതു പോലെ താരത്തിനൊപ്പം നിന്നു കളിച്ചാൽ അർജന്റീനക്കെതിരെയും ഞങ്ങൾക്കൊന്നും പേടിക്കാനില്ല.” ക്രൊയേഷ്യൻ പരിശീലകൻ പറഞ്ഞു.

“മെസ്സിയെ നിർത്താൻ ഞങ്ങൾക്ക് ഇതുവരെ ഒരു പ്രത്യേക പദ്ധതിയില്ല, സാധാരണയായി ഞങ്ങൾ ഒരു കളിക്കാരനെ മാത്രമല്ല മുഴുവൻ ടീമിനെയും നിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ,” സ്‌ട്രൈക്കർ ബ്രൂണോ പെറ്റ്‌കോവിച്ച് ഞായറാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.“ഞങ്ങൾ അവരെ ഒരു ടീമായി നിർത്താൻ ശ്രമിക്കും, അല്ലാതെ മാൻ മാർക്കിംഗിലൂടെയല്ല. അർജന്റീന മെസ്സി മാത്രമല്ല, അവർക്ക് മികച്ച കളിക്കാരുണ്ട്. അർജന്റീന ടീമിനെ മുഴുവനായും തടയണം,” അദ്ദേഹം പറഞ്ഞു.

ക്രൊയേഷ്യ സെമി ഫൈനൽ കളിക്കുമ്പോൾ അവിടെ വലിയ ഭീഷണിയായി മുന്നിലുള്ളത് ലോകകപ്പിൽ മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസിയാണ്. ഇതുവരെ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും ടൂർണമെന്റിൽ നേടിയ താരത്തിന് ഏതു പ്രതിരോധത്തെയും പൊളിക്കാനുള്ള കഴിവുണ്ടെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരത്തെ നേരിടുന്ന കാര്യത്തിൽ പൂർണമായ ആത്മവിശ്വാസം ക്രൊയേഷ്യൻ പരിശീലകനുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് അദ്ദേഹമത് വെളിപ്പെടുത്തുകയും ചെയ്‌തു.

Rate this post