10 വർഷത്തിനിടെ ആദ്യമായി സൂപ്പർ താരങ്ങളില്ലാത്ത യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ്

10 വർഷത്തിനിടെ ആദ്യമായി യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനുള്ള അവസാന ഷോർട്ട്‌ലിസ്റ്റിൽ നിന്ന് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും പുറത്തായി .യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായി കെവിൻ ഡി ബ്രൂയിനും,റോബർട്ട് ലെവാൻഡോവ്സ്കിയും, ന്യൂയറും ഏറ്റുമുട്ടും .കഴിഞ്ഞ 10 സീസണുകൾ നിലവിൽ ഇറ്റലിയിൽ യുവന്റസിൽ കളിക്കുന്ന റൊണാൾഡോ മൂന്ന് തവണ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്, കൂടാതെ റൊണാൾഡോയുടെ പേരിൽ ഒമ്പത് നാമനിർദ്ദേശങ്ങളും വന്നിട്ടുണ്ട് . ബാഴ്‌സലോണ സൂപ്പർ സ്റ്റാർ മെസ്സി രണ്ട് തവണ വിജയിക്കുകയും ആര് തവണ അവസാന ഷോർട്ട്‌ ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.

ഒരു ദശകത്തിലേറെയായി ഇരുവരും തങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരായി തലയുയർത്തി നിൽക്കുകയായിരുന്നു.പക്ഷേ രണ്ടു പേരും മുപ്പതുകളുടെ പകുതിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, കാലത്തിന്റെ അനിവാര്യമായ മാറ്റം വരുവാൻ തുടങ്ങിയിരിക്കുന്നു.പുതിയ താരങ്ങൾ ഫുട്ബോൾ ലോകം ഭരിക്കാനായി എത്തുകയും മെസ്സിയുടെയും,റൊണാൾഡോയുടെയും റെക്കോര്ഡുകള്ക്ക് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു.കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അവസാന 16 ൽ യുവന്റസ് ലിയോണിനോട് പരാജയപ്പെട്ടപ്പോൾ, ബാഴ്സയെ അവസാന എട്ടിൽ ജേതാക്കളായ ബയേൺ അപമാനകരമായ രീതിയിൽ പരാജയപ്പെടുത്തി.

റൊണാൾഡോയ്ക്ക് എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ മാത്രമേ നേടാനായുള്ളൂ, മെസ്സിയാവട്ടെ 8 മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും രേഖപ്പെടുത്തി. 15 ഗോൾ നേടി ലെവാൻഡോവ്സ്കി ചാംപ്യൻഷിപ്പിലെ ടോപ് സ്കോററായി. കഴിഞ്ഞ വർഷം ചരിത്രത്തിൽ ആറാം തവണ ലിവർപൂളിനെ യൂറോപ്യൻ കപ്പ് നേടാൻ സഹായിച്ചതിന് ശേഷമാണ് വിർജിൽ വാൻ ഡിജ്ക്ക് 2019 ൽ അവാർഡ് നേടിയത്, എന്നാൽ ആദ്യ നോക്കൗട്ട് ഘട്ടത്തിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് റെഡ്സ് പരാജയപ്പെട്ടതിനാൽ ഇത്തവണ ഉണ്ടായിരുന്നില്ല.