❝അക്കാര്യത്തിൽ സഞ്ജു കുറച്ച് കൂടി ശ്രദ്ധ കാട്ടണം,സഞ്ജുവിന് ഉപദേശം നൽകി ഗവാസ്ക്കർ❞ |Sanju Samson

അയർലാൻഡ് എതിരായ രണ്ട് ടി :20കൾ അടങ്ങിയ പരമ്പരക്കായി ഇന്ത്യൻ ടീം തയ്യാറെടുപ്പുകൾ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. ഹാർദിക്ക്‌ പാണ്ട്യ ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനായി എത്തുന്ന പരമ്പരയിൽ സഞ്ജു സാംസൺ അടക്കമുള്ള യുവ താരങ്ങൾക്കും അവസരമുണ്ട്. ഇവരിൽ ആരൊക്കെ പ്ലെയിങ് ഇലവനിലേക്ക് എത്തുമെന്നതാണ് നിർണായക ചോദ്യം.

ഇക്കഴിഞ്ഞ ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനം പുറത്തെടുത്ത മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസണിന് സൗത്താഫ്രിക്കക്ക്‌ എതിരായ ടി :20 പരമ്പരയിൽ അവസരം ലഭിച്ചിരുന്നില്ല. വരുന്ന ടി :20 ലോകകപ്പിലേക്ക് അടക്കം സ്ഥാനം ആഗ്രഹിക്കുന്ന സഞ്ജു അയർലാൻഡ് എതിരായ ടി :20കളിൽ അവസരം ഉപയോഗിക്കുമോ എന്നതാണ് പ്രധാന സംശയം. ഇപ്പോൾ ഈ വിഷയത്തിൽ ഒരു അഭിപ്രായവുമായി എത്തുകയാണ് മുൻ ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്ക്കർ. സഞ്ജുവിന് ഒരു ഉപദേശം നൽകുകയാണ് ഗവാസ്ക്കർ.

ഒരിക്കലും തന്നെ സഞ്ജു സാംസണിന്റെ ടാലെന്റിൽ സംശയമില്ലെന്ന് പറഞ്ഞ ഗവാസ്ക്കർ യുവ താരത്തിനൊരു ഉപദേശം കൂടി നൽകുന്നു. ഇന്ത്യൻ ടി : 20 ക്രിക്കറ്റ് ടീമിൽ അടക്കം ഒരു സ്ഥിരതയുള്ള സാന്നിധ്യമായി മാറുവാൻ സഞ്ജു ഉടനടി തന്നെ തന്റെ ബാറ്റിംഗിലെ ഷോട്ട് സെലക്ഷൻ വളരെ അധികം മെച്ചപ്പെടുത്തണമെന്നും കൂടി സുനിൽ ഗവാസ്‌കർ അഭിപ്രായപെടുന്നു.

” സഞ്ജുവിന് ഒരു ഗെയിം ചേഞ്ചറായി മാറാനുള്ള കഴിവുണ്ട്. അദ്ദേഹം എന്നും അവസരങ്ങൾ മികച്ചതായി ഉപയോഗിക്കാറില്ല. എല്ലാവരും അവസരങ്ങൾ അർഹിക്കുന്നുണ്ട്. എങ്കിലും അത് കറക്ട് രീതിയിൽ യൂസ് ചെയ്യണം. സഞ്ജു തന്റെ ഷൊട്ട് സെലക്ഷനിൽ അടക്കം ശ്രദ്ധിച്ചു സ്ഥിരതയോടെ കളിച്ചാൽ ഇന്ത്യൻ ടീമിൽ സ്ഥിരമാകും.” ഗവാസ്ക്കർ സ്റ്റാർ സ്പോർട്സിൽ പങ്കെടുക്കവേ പറഞ്ഞു

Rate this post