“വിശ്വസിക്കാനാവാതെ ഫുട്ബോൾ ലോകം ! ലോകകപ്പ് യോഗ്യതാ പ്ലേ ഓഫ് സെമിഫൈനലിൽ ഇറ്റലിയെ തകർത്ത് നോർത്ത് മാസിഡോണിയ”

നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലി തുടർച്ചയായ രണ്ടാം തവണയും വേൾഡ് കപ്പ് കാണാതെ പുറത്ത്. ലോകകപ്പ് പ്ലെ ഓഫ് സെമിഫൈനലിൽ ദുരബലരായ നോർത്ത് മാസിഡോണിയ എതിരില്ലാത്ത ഒരു ഗോളിന് ഇറ്റലിയെ അട്ടിമറിച്ചാണ് പ്ലെ ഓഫ് ഫൈനലിൽ പോർച്ചുഗലിനെ നേരിടാൻ യോഗ്യത നേടിയത്.

പലേർമോയിൽ നടന്ന മത്സരത്തിൽ 92-ാം മിനിറ്റിൽ അലക്‌സാണ്ടർ ട്രാജ്‌കോവ്‌സ്‌കിയുടെ തകർപ്പൻ ഗോളിലൂടെയാണ് നോർത്ത് മാസിഡോണിയ ഇറ്റലിയ്‌ക്കെതിരെ 1-0 ന്റെ ത്രസിപ്പിക്കുനന് ജയം സ്വന്തമാക്കിയത്.മത്സരത്തിൽ 31 ഷോട്ടുകൾ ഇറ്റലി അടിച്ചെങ്കിലും ചരിത്രത്തിലാദ്യമായി ഒരു ഹോം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തോറ്റു.

ഫിഫ റാങ്കിങ്ങിൽ ഇറ്റലിയേക്കാൾ 60 സ്ഥാനങ്ങൾ താഴെയുള്ള നോർത്ത് മാസിഡോണിയ, ചൊവ്വാഴ്ച നടക്കുന്ന പ്ലേഓഫ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ നേരിടും .ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ തുറന്ന ഇറ്റലി കോർണറുകൾക്ക് പിറകെ കോർണറുകൾ മത്സരത്തിൽ നേടി. എന്നാൽ ഗോൾ നേടാൻ മാത്രം ഇറ്റലിക്ക് ആയില്ല. മത്സരത്തിൽ 65 ശതമാനം തവണ പന്ത് കൈവശം വച്ച ഇറ്റലി മത്സരത്തിൽ 16 കോർണറുകൾ ആണ് മത്സരത്തിൽ നേടിയത്. സ്‌ട്രൈക്കർ ആൻഡ്രിയ ബെലോട്ടിയെയും ജിയാൻലൂക്ക സ്‌കാമാക്കക്കും ഗോളിന് മുന്നിൽ കൂടുതൽ ക്ലിനിക്കൽ ആവാൻ സാധിക്കാത്തതോടെ ഗോൾ മാത്രം ഇറ്റലിക്ക് അകന്നു നിന്നു .

ഒടുവിൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഇറ്റാലിയൻ ആരാധകരെയും കാണികളെയും ഞെട്ടിച്ചു നോർത്ത് മസഡോണിയ അവിശ്വസനീയ വിജയം ഗോൾ നേടി. പകരക്കാനായി ഇറങ്ങിയ ബോജൻ മിയോസ്കിയുടെ പാസിൽ നിന്നു അലക്‌സാണ്ടർ ത്രജ്കോവിസ്കി നോർത്ത് മസഡോണിയയുടെ ചരിത്രത്തിലെ വിലമതിക്കാൻ ആവാത്ത ആ ഗോൾ നേടിയത്.

തുടർന്നും ഇറ്റലി ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും അവർക്ക് നോർത്ത് മസഡോണിയൻ പ്രതിരോധം ഭേദിക്കാൻ ആയില്ല. അടുത്തയാഴ്ച പോർച്ചുഗലിനെ തോൽപിച്ചാൽ നോർത്ത് മാസിഡോണിയ 2022-ൽ ഖത്തറിലെത്തും .അതേസമയം ലോകകപ്പിന് യോഗ്യത നേടാനുള്ള ഇറ്റലിയുടെ കാത്തിരിപ്പ് തുടരുകയാണ്.