
ആദ്യ ഓവറിൽ വിക്കറ്റ് നേടി പഞ്ചാബിന് പ്രഹരമേൽപ്പിച്ച് ട്രെന്റ് ബോൾട്ട്
പഞ്ചാബ് കിംഗ്സിനെതിരെ പുരോഗമിക്കുന്ന നിർണായക മത്സരത്തിൽ മികച്ച തുടക്കം കുറിച്ച് രാജസ്ഥാൻ റോയൽസ്. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസ് ബൗളർമാർ തുടക്കത്തിൽ തന്നെ കാഴ്ചവച്ചത്.
രാജസ്ഥാൻ റോയൽസിന്റെ ന്യൂസിലാൻഡ് സ്റ്റാർ പേസർ ട്രെന്റ് ബോൾട്ട് ആണ് റോയൽസിന്റെ ബൗളിംഗ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇന്നിങ്സിന്റെ ആദ്യ ബോളിൽ തന്നെ പഞ്ചാബ് കിംഗ്സ് ഓപ്പണർ പ്രഭ്സിമ്രൻ സിംഗ് 2 റൺസ് സ്കോർ ചെയ്തു. എന്നാൽ, രണ്ടാമത്തെ ബോളിൽ പ്രഭ്സിമ്രൻ സിംഗിനെ മടക്കി ട്രെന്റ് ബോൾട്ട് പഞ്ചാബ് കിംഗ്സിന് ആദ്യ പ്രഹരം നൽകി. ബോൾട്ടിന്റെ ഇൻസ്വിങ് ഡെലിവറിക്കെതിരെ പ്രഭ്സിമ്രന് ടൈമിംഗ് പിഴച്ചതോടെ, അത് ബൗളറിലേക്ക് തന്നെ ചെല്ലുകയായിരുന്നു.

ട്രെന്റ് ബോൾട്ട് യാതൊരു പിഴവും കൂടാതെ മികച്ച രീതിയിൽ പന്ത് തന്റെ കൈ പിടിയിൽ ഒതുക്കുകയും ചെയ്തു. ഇത് ശരിക്കും പഞ്ചാബ് കിംഗ്സ് ക്യാമ്പിൽ ഞെട്ടൽ ഉളവാക്കി. അതേസമയം, ഡൽഹി ക്യാപിറ്റൽസിനെതിരെ ഡൽഹിയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി പ്രകടനം നടത്തിയ പ്രഭ്സിമ്രൻ സിംഗിനെ വളരെ വേഗത്തിൽ മടക്കാൻ സാധിച്ചത് രാജസ്ഥാൻ റോയൽസിന് ആശ്വാസമായി. ഐപിഎൽ പ്ലേഓഫ് ഉറപ്പിക്കുന്നതിനായി രാജസ്ഥാൻ റോയൽസിനും പഞ്ചാബ് കിംഗ്സിനും ഇന്നത്തെ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്.
WHAT. A. CATCH 🤯
— IndianPremierLeague (@IPL) May 19, 2023
Trent Boult grabs a screamer off his own bowling ⚡️⚡️
Follow the match ▶️ https://t.co/3cqivbD81R #TATAIPL | #PBKSvRR pic.twitter.com/ClPMm7sMVP
ഇന്നത്തെ മത്സരം വിജയിക്കുക എന്നതിനൊപ്പം തന്നെ, നെറ്റ് റൺ റേറ്റ് ഉയർത്തുക എന്നതുകൂടി ഇരു ടീമുകളും ലക്ഷ്യം വെക്കുന്നുണ്ട്. കുറഞ്ഞ ടോട്ടലിൽ പഞ്ചാബ് കിംഗ്സിനെ എറിഞ്ഞൊതുക്കി, അതിവേഗം വിജയലക്ഷ്യം മറികടക്കുക എന്നതാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യം. അതേസമയം കൂറ്റൻ ടോട്ടൽ കണ്ടെത്തി വലിയ മാർജിനിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്താനാണ് പഞ്ചാബ് കിങ്‌സ് ലക്ഷ്യം വെക്കുന്നത്.ഒടിവിൽ വിവരം കിട്ടുമ്പോൾ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എടുത്തിട്ടുണ്ട്.