റഫറിയെ പന്ത് കൊണ്ട് അടിച്ച ജ്യോക്കോവിച്ചിനെ യു.എസ് ഓപ്പണിൽ നിന്നു പുറത്താക്കി

യു സ് ഓപ്പണിന്റെ നാലാംറൌണ്ട് മത്സരത്തിനിടയിൽ ലൈൻ റഫറിയെ അബദ്ധത്തിൽ പന്ത് കൊണ്ടടിച്ചതിന് നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി, 29 മത്സരങ്ങളുടെ അതിശയകരമായ വിന്നിങ് സ്ട്രീക്കിനു അന്ത്യമാവുകയും ചെയ്തു. പതിനെട്ടാമത് ഗ്രാൻസ്ലാം കിരീടം തേടിയിറങ്ങിയ ജ്യോക്കോവിച്ച് 2020 തിൽ കളിച്ച എല്ലാ കളികളും ജയിച്ചാണ് യു സ് ഒപ്പിനെത്തിയത് . ഫെഡറർ, നദാൽ എന്നിവരുടെ അഭാവത്തിൽ ഏതാണ്ട് യു.എസ് ഓപ്പൺ ഉറപ്പിച്ചു എത്തിയതാണ് നൊവാക് ജ്യോക്കോവിച്ച് .

Novak Djokovic, of Serbia, talks with the umpire after inadvertently hitting a line judge with a ball after hitting it in reaction to losing a point against Pablo Carreno Busta, of Spain, during the fourth round of the US Open tennis championships, Sunday, Sept. 6, 2020, in New York. Djokovic defaulted the match. (AP Photo/Seth Wenig)

അവസാന പതിനാറിൽ ഇരുപതാം സീഡ് ആയ സ്പാനിഷ് താരം പാബ്ലോ ബുസ്റ്റക്ക് എതിരെ കളത്തിൽ ഇറങ്ങിയ ജ്യോക്കോവിച്ച് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ആണ് തുടങ്ങിയത്.ഇടക്ക് ബ്രൈക്ക് നേടാനുള്ള അവസരം ആവട്ടെ ജ്യോക്കോവിച്ച് കളഞ്ഞും കുളിച്ചു. ഇടക്ക് ഇടതു തോളിനു സെർബിയൻ താരം ചികിത്സ തേടിയെങ്കിലും അത് വലിയ കുഴപ്പമുള്ളത് ആയിരുന്നില്ല. എന്നാൽ മത്സരം 5-5 ൽ നിൽക്കുമ്പോൾ ജ്യോക്കോവിച്ചിന്റെ സർവീസ് ബുസ്റ്റ ബ്രൈക്ക് ചെയ്തപ്പോൾ ആണ് അക്ഷരാർത്ഥത്തിൽ അവിശ്വസനീയമായ കാര്യങ്ങൾ കളത്തിൽ നടക്കുന്നത്.

സർവീസ് നഷ്ടമായ ദേഷ്യത്തിൽ കയ്യിലുണ്ടായ പന്ത് പുറത്തേക്ക് അടിക്കുക ആയിരുന്നു നൊവാക്. എന്നാൽ ഈ പന്ത് കൊണ്ടത് ആവട്ടെ ലൈനിൽ നിൽക്കുന്ന റഫറിയുടെ തൊണ്ടയിലും.ഉടൻ തന്നെ ജ്യോക്കോവിച്ച് പന്ത് കൊണ്ട റഫറിയോട് മാപ്പ് പറഞ്ഞെങ്കിലും മത്സരം നിർത്തി വച്ച ചെയർ അമ്പയർ, മുഖ്യ അധികൃതരും ആയി ചർച്ച തുടങ്ങി. ഒരുപാട് സമയം ആണ് അധികൃതർ ജ്യോക്കോവിച്ചിനു ഒപ്പം കളത്തിൽ ചർച്ച നടത്തിയത്. അബദ്ധത്തിൽ സംഭവിച്ചത് ആണ് സംഗതി എന്ന ജ്യോക്കോവിച്ചിന്റെ വാദങ്ങൾ ഒന്നും അധികൃതർ കണക്കിൽ എടുക്കാതിരുന്നപ്പോൾ ജ്യോക്കോവിച്ച് ബുസ്റ്റയോട് പരാജയം സമ്മതിച്ചു കൈ കൊടുക്കാൻ നിർബന്ധിതനായി.

മനപ്പൂർവം ചെയ്തത് അല്ലെങ്കിൽ കൂടി ജോക്കോവിച്ചിനെ പോലൊരു പ്ലേയർ ഇത്രയും കെയർലെസ്സ് ആകാൻ പാടില്ല.ജോക്കോവിച്ച് ഈ തെറ്റ് പല തവണ ചെയ്തിട്ടുണ്ട്, ഇത് വരെ സസ്‌പെൻഷൻ കിട്ടാതിരുന്നത് ആർക്കും അപകടം പറ്റാതിരുന്നത് കൊണ്ട് മാത്രമാണ്. 2016 ഫ്രഞ്ച് ഓപ്പണിൽ ബെർഡിച്ചിനെതിരെ സെറ്റ് പോയിന്റ് നഷ്‌ടമായത്തിലുള്ള ദേഷ്യം റാക്കറ്റ് എറിഞ്ഞാണ് തീർത്തത്, അന്ന് ലൈൻ ജഡ്ജ് കഷ്‌ടിച്ച് ഒഴിഞ്ഞ് മാറിയത് കൊണ്ട് രക്ഷപെട്ടു.