ഇനി ഫുട്ബോൾ ലോകം 23 കാരനായ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെ ഭരിക്കും|Kylian Mbappe
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൃത്യത ലയണൽ മെസ്സിയുടെ വിഷൻ ഒർജിനൽ റൊണാൾഡോയുടെ വേഗതയും ശക്തിയും ഇതെല്ലാം ഒത്തു ചേർന്ന താരത്തെയാണ് കൈലിയൻ എംബാപ്പെയെ കണക്കാക്കുന്നത്. ഖത്തർ ലോകകപ്പിലെ എംബാപ്പയുടെ പ്രകടനം അദ്ദേഹത്തെ പുതിയ ഉയരങ്ങളിൽ എത്തിച്ചിരിക്കുകയാണ്.
മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അവരുടെ അവസാന ലോകകപ്പ് കളിക്കുമ്പോൾ 23 മത്തെ വയസ്സിൽ രണ്ടാമത്തെ മാത്രം വേൾഡ് കപ്പ് കളിക്കുന്ന പിഎസ്ജി താരം ഇരു ഇതിഹാസ താരങ്ങൾക്കും നേടാൻ സാധിക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ഇന്നലെ പ്രീ ക്വാർട്ടറിൽ പോളണ്ടിനെ 3-1ന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യൻ ഫ്രാൻസിനായി രണ്ട് ഗോളുകൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോൾ എംബാപ്പെ മറ്റൊരു മികച്ച പ്രകടനം നടത്തി. എംബാപ്പെയുടെ വേഗത്തിനും ശാരീരികക്ഷമതയ്ക്കും ഒപ്പമെത്താൻ പോളണ്ടിന്റെ ഡിഫൻഡർമാർ പാടുപെടുമ്പോൾ രണ്ടാം പകുതിയിൽ ശക്തമായ ഷോട്ടുകളോടെയാണ് രണ്ട് ഗോളുകളും പിറന്നത്.

“ഒരു നിമിഷം കൊണ്ട് ഒരു മത്സരം മാറ്റാൻ അദ്ദേഹത്തിന് കഴിയും” എന്നാണ് എംബാപ്പയെക്കുറിച്ച് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് അഭിപ്രായപ്പെട്ടത്.19 വയസ്സുള്ള ഒരു പ്രതിഭാസമായി നാല് വർഷം മുമ്പ് തന്റെ രാജ്യത്തെ കിരീടത്തിലേക്ക് നയിച്ച എംബപ്പേ ഫൈനലിലെ ഗോൾ അടക്കം ആ ലോകകപ്പിൽ നാല് ഗോളുകളാണ് നേടിയത്. ഖത്തറിൽ 23 കാരനായ എംബാപ്പെയ്ക്ക് അഞ്ച് ഗോളുകൾ ഉണ്ട്.കരിയറിലെ ഒമ്പത് ലോകകപ്പ് ഗോളുകൾ അദ്ദേഹത്തെ 24 വയസ്സിന് മുമ്പ് ഇത്രയധികം സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനാക്കി, ആ സമയത്ത് ഏഴ് ഗോളുകൾ നേടിയ പെലെയുടെ റെക്കോർഡ് തകർത്തു.പോളണ്ടിനെതിരെ 2 ഗോളുകൾ നേടിയതോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ എംബാപ്പെയുടെ ഗോളുകളുടെ എണ്ണം 5 ആയി.
Kylian Mbappe equaled Lionel Messi’s World Cup goal tally in 11 fewer games 😱 pic.twitter.com/DhtDuaAVgO
— GOAL (@goal) December 5, 2022
ഇതോടെ ലോകകപ്പിൽ 5 നോക്കൗട്ട് സ്റ്റേജ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കൈലിയൻ എംബാപ്പെ (23 വയസും 349 ദിവസവും) മാറി. 1958-ൽ ബ്രസീലിയൻ ഇതിഹാസം പെലെ (17 വയസ്സ് 249 ദിവസം ) മറികടന്നു.21 വയസ്സ് തികയുമ്പോഴേക്കും രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയ ബ്രസീലിയൻ ഇതിഹാസമായ പെലെയുമായാണ് എംബാപ്പയെ പലരും താരതമ്യം ചെയ്യുന്നത്.പെലെ, ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെസ്സി എന്നിവരെ പിന്തുടർന്ന് ഫുട്ബോൾ മഹാരഥൻമാരുടെ കൂട്ടത്തിലേക്ക് ചേരാൻ എംബാപ്പെ തയ്യാറാണ്.മെസ്സി, റൊണാൾഡോ എന്നിവരുടെ കാലഘട്ടത്തിന് ശേഷം അവരുടെ റോൾ ആരെങ്കിലും ഏറ്റെടുക്കാൻ പോകുകയാണെങ്കിൽ അത് എംബാപ്പെയായിരിക്കും.
23 കാരനായ എംബാപ്പെയുടെ കരിയറിലെ രണ്ടാമത്തെ ലോകകപ്പ് ടൂർണമെന്റാണ് 2022 ഖത്തർ ലോകകപ്പ്.ലോകകപ്പ് ഗോളുകളുടെ കാര്യത്തിൽ ഡീഗോ മറഡോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ, സുവാരസ്, നെയ്മർ, തിയറി ഹെൻറി, റിവാൾഡോ, കെംപെസ് തുടങ്ങി നിരവധി പേരെയാണ് എംബാപ്പെ മറികടന്നത്. ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഒരു ഗോൾ നേടിയതോടെ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 9 ആയി.
Kylian Mbappe passes Pele for most World Cup goals scored by a men's player before turning 24 years old (8) 😮👏 pic.twitter.com/uJLZDH6LWO
— ESPN FC (@ESPNFC) December 4, 2022
37 കാരനായ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 5 ലോകകപ്പ് ടൂർണമെന്റുകളിൽ നിന്ന് 8 ഗോളുകൾ നേടി, അദ്ദേഹത്തെക്കാൾ 14 വയസ്സിന് ഇളയ എംബാപ്പെ അദ്ദേഹത്തെ മറികടന്നുവെന്നത് ശ്രദ്ധേയമാണ്.ഫ്രാൻസ് ചാമ്പ്യൻമാരായ 2018 ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്ന് 4 ഗോളുകളാണ് എംബാപ്പെ നേടിയത്.ആ ടൂർണമെന്റിൽ പെറുവിനെതിരെ നേടിയ ആദ്യ ഗോൾ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് ഗോൾ സ്കോറർ എന്ന നേട്ടം എംബാപ്പെയ്ക്ക് ചാർത്തികൊടുത്തു.ഒന്നിലധികം ലോകകപ്പുകളിൽ നാലോ അതിലധികമോ ഗോളുകൾ നേടുന്ന ആദ്യത്തെ ഫ്രഞ്ച് താരം കൂടിയാണ് എംബാപ്പെ.