ഒഡിഷക്ക് തകർപ്പൻ ജയം , പ്ലെ ഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം |Kerala Blasters

ഐഎസ്എല്ലിൽ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഒഡിഷ . നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിനെ അട്ടിമറിച്ചാണ് ഒഡിഷ പ്ലേഓഫ് സാധ്യതകൾ നിലനിർത്തിയത്.. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ നിലവിലെ ചാംപ്യന്മാരെ വീഴയത്തിയത്.

ഹൈദരാബാദിന് ജയിക്കാൻ സാധിച്ചിരുന്നെങ്കിൽ പ്ലേഓഫ് ഉറപ്പിക്കമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടെ ഇനിയും കാത്തിരിക്കണം.ഇന്നതെ വിജയത്തോടെ ഒഡീഷ ആറാം സ്ഥാനത്തേക്ക് കയറി. പ്ലേഓഫ് സാധ്യത നിലനിർത്താൻ നാളെ ബംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമായിരിക്കുകയാണ്. മുപ്പതിമൂന്നാം മിനിറ്റിൽ ഐസക് റാൽതെയുടെ ഗോളിൽ ഒഡിഷ ലീഡ് നേടി.ഇടവേളക്ക് തൊട്ടുമുൻപ് നിം ഡോർജിയുടെ ഗോളിൽ ഹൈദരാബാദ് സമനില നേടി.എഴുപതിയൊന്നാം മിനിറ്റിൽ നന്ദകുമാര്‍ ശേഖറിന്റെ ലോങ് റേഞ്ചര്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച തമാങ്ങിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു.

സമനില ഗോള്‍ നേടാനായി ഹൈദരാബാദ് നന്നായി പരിശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡീഗോ മൗറീഷ്യോ ഒഡിഷയ്ക്ക് വേണ്ടി വലകുലുക്കി. 17 മത്സരങ്ങളില്‍ നിന്ന് 36 പോയന്റാണ് ഹൈദരാബാദിനുള്ളത്. ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈയുടമായുള്ള വ്യത്യാസം നാല് പോയന്റാക്കി കുറയ്ക്കാന്‍ ഹൈദരാബാദിന് സാധിക്കുമായിരുന്നു.

ഹൈദരാബാദും ബ്ലാസ്റ്റേഴ്സും തമ്മിൽ ഇപ്പോഴും 5 പോയൻറിൻെറ വ്യത്യാസമുണ്ട്. എന്നാൽ അടുത്ത മത്സരങ്ങളെല്ലാം ജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്. ഇത് ഹൈദരാബാദിൻെറ മത്സരഫലങ്ങളെ കൂടി ആശ്രയിച്ചിരിക്കും.

Rate this post