ബർത്തലോമിയോ ഒഗ്ബെചെ : ” കേരള ബ്ലാസ്റ്റേഴ്സിന്റെ വലിയ നഷ്ടം “

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരുടെ കൂട്ടത്തിലാണ് ഹൈദരാബാദ് എഫ് സി യുടെ നൈജീരിയൻ സ്‌ട്രൈക്കർ ബർത്തലോമിയോ ഓഗ്ബെച്ചെ അറിയപ്പെടുന്നത്.ഐഎസ്എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമാകുന്നതിന് മൂന്‍ ഗോവന്‍ താരം കോറോയ്ക്കും ബംഗലുരു താരം സുനില്‍ഛേത്രിയ്്ക്കും തൊട്ടടുത്ത നില്‍ക്കുന്ന ഓഗ്ബച്ചേയുടെ മികവില്‍ ഹൈദരാബാദ് എഫ്‌സി ഇന്നലെ ഈസ്റ്റ് ബംഗാളിനെ തകർത്തുവിട്ടത്. ഓഗ്‌ബെച്ചക്ക് 47 ഗോളുകളും ഛേത്രിക്കും കോറോയ്ക്കും 48 വീതം ഗോളുമാണുള്ളത്.

11 മത്സരങ്ങളിൽ നിന്നും 12 ഗോളുമായി നൈജീരിയൻ ഇന്റർനാഷണൽ സ്ട്രൈക്കെർ ഈ സീസണിലെ ടോപ് സ്കോററാണ്. ഇന്നലെ നേടിയ ഹാട്രിക്കോടെ ഹൈദരബാദ് എഫ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായും ഓഗബച്ചേ ഇതിലൂടെ മാറി. കഴിഞ്ഞ സീസണില്‍ മൂംബൈ സിറ്റിയ്ക്കായി എട്ടു ഗോളുകള്‍ അടിച്ചിരുന്നു.നോര്‍ത്ത് ഈസ്റ്റിനൊപ്പം കളിച്ചിരുന്ന സമയത്ത് അവര്‍ക്കായി 17 കളികളില്‍ 12 ഗോളുകള്‍ അടിച്ച് അവരുടെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി മാറിയ ഓഗ്ബച്ചേ പിന്നീട് കേരളാബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം 16 കളികളില്‍ 15 ഗോളുകള്‍ നേടി.

ഓഗ്‌ബെച്ചയുടെ ഈ ഫോം പല ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഒരു വിഷമത്തോടെയാണ് നോക്കികാണുന്നത്. 2019 കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ക്ലബ് വിടാൻ തീരുമാനിച്ചത് വലിയ വിഷമത്തോടെയാണ് ആരാധകർ കണ്ടത്.ഒരു ടീമിൽ ഒരു മികച്ച സ്‌ട്രൈക്കർ ഉണ്ടായിരിക്കുന്നത് തുടർച്ചയായ മത്സരങ്ങൾ നടക്കുന്ന ഐ എസ്എ ൽ പോലെയുള്ള ലീഗിൽ നിർണായകമാണ്. ഒരു സീസണിൽ ടീമിന്റെ പകുതിയിലധികം ഗോളുകൾ നേടിയ ഒരു കളിക്കാരനെ നിലനിർത്തും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്.

ബ്ലാസ്റ്റേഴ്സിനായി 15 കളികളിൽ 16 ഗോളുകൾ ഓഗ്ബെച്ചെ നേടി. ചെന്നെയിനെതിരെ ഓഗ്ബെച്ചെ നേടിയ ഗോളായിരുന്നു ആ സീസണിലെ ഏറ്റവും മികച്ചഗോളായി ആരാധകർ തെരഞ്ഞെടുത്തത്.യൂറോപ്പിൽ പിഎസ്ജി അടക്കമുള്ള ക്ലബുകൾക്കായി കളിച്ച ഒഗ്ബെച്ചെയുടെ കഴിവുകൾ ഒരു സീസണായിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഉപയോഗപ്പെടുത്താൻ സാധിച്ചത്. ആ സീസണിൽ കേരളം നേടിയ 29 ഗോളുകളിൽ 15 എണ്ണവും (51.72%) അദ്ദേഹം നേടി.

എന്നാൽ മുൻ കാലങ്ങളിൽ സംഭവിച്ച പിഴവുകൾ തിരുത്തി മുന്നേറാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച പ്രകടനം നടത്തിയ പല താരങ്ങളെയും ടീമിന് അടുത്ത സീസണിൽ നിലനിർത്താനോ അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാനോ സാധിച്ചിരുന്നില്ല. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ലൂണ അടക്കമുള്ള പല താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ താരങ്ങളെ അടുത്ത സീസണിൽ നിലനിർത്താനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്.