മെസ്സിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച രാത്രി ആസ്വദിക്കാൻ ഞങ്ങൾ അനുവദിക്കാൻ പോകുന്നില്ല |Qatar 2022
2022ലെ ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണ അമേരിക്കൻ വമ്പൻമാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ ഫ്രാൻസും ഏറ്റുമുട്ടും. ആക്രമണ ഫുട്ബോളിലും പ്രതിരോധ മികവിലും മികവ് പുലർത്തുന്ന ടീമുകളാണ് അർജന്റീനയും ഫ്രാൻസും.
ലയണൽ മെസ്സിയുടെ അർജന്റീന മുന്നേറ്റ നിരയെ ശക്തിപ്പെടുത്താൻ യുവതാരം ജൂലിയൻ അൽവാരസ് ഉണ്ടാകും, ഫ്രാൻസിന്റെ മുന്നേറ്റ നിരയിൽ കൈലിയൻ എംബാപ്പെയും ഒലിവിയർ ജിറൂഡും ഉൾപ്പെടും.36 കാരനായ ജിറൂഡും 35 കാരനായ മെസ്സിയും നിലവിൽ തങ്ങളുടെ കരിയറിലെ അവസാന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ പങ്കെടുക്കുന്നു. അതുകൊണ്ട് തന്നെ അവസാന ലോകകപ്പിൽ കിരീടം നേടണമെന്നത് ഇരു താരങ്ങളുടെയും വലിയ ആഗ്രഹമാണ്. 2018 ഫിഫ ലോകകപ്പ് ഫ്രാൻസ് നേടിയപ്പോൾ, ഒലിവിയർ ജിറൂഡ് ആ ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ നേരത്തെ നാല് ലോകകപ്പ് ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടും ടീമിനെ കിരീടത്തിലേക്ക് നയിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.

അതുകൊണ്ട് തന്നെ അവസാന അവസരത്തിലും ലോകകപ്പ് ചുംബിക്കണമെന്ന അതിമോഹവുമായാണ് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഫ്രാൻസിനെ നേരിടാൻ മെസ്സി എത്തുന്നത്.എന്നിരുന്നാലും, ലയണൽ മെസ്സിയുടെ ആഗ്രഹം നടക്കില്ലെന്ന് ഫ്രാൻസ് സ്ട്രൈക്കർ ഒലിവിയർ ജിറൂഡ് മുന്നറിയിപ്പ് നൽകി. ലയണൽ മെസ്സി അവിശ്വസനീയമായ കളിക്കാരനാണെന്ന് ജിറൂഡ് സമ്മതിച്ചു, എന്നാൽ ലോകകപ്പ് ഫൈനലിന് മുമ്പ് മെസ്സിയെ സന്തോഷകരമായ രാത്രി ആസ്വദിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“മെസ്സി അവിശ്വസനീയമായ കളിക്കാരനാണ്, പക്ഷേ അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച രാത്രി ആസ്വദിക്കാൻ ഞങ്ങൾ അനുവദിക്കാൻ പോകുന്നില്ല,” ഫ്രാൻസ് സ്ട്രൈക്കർ ഒലിവിയർ ജിറൂഡ് പറഞ്ഞു.ഫ്രാൻസും അർജന്റീനയും തമ്മിലുള്ള മത്സരം ഇരുടീമുകളുടെയും ഡിഫൻഡർമാരുടെ പോരാട്ടമായിരിക്കും.
Olivier Giroud y Francia harán todo por evitar la gran noche de Messi y Argentina. 🔥 👀 pic.twitter.com/W4wcyqn6qo
— ESPN Deportes (@ESPNDeportes) December 16, 2022
ഫ്രാൻസിന്റെ ഉപമെക്കാനോ, വരാനെ, കൗണ്ടെ, കൊണാറ്റെ എന്നിവരുടെ പ്രതിരോധത്തിന് ലയണൽ മെസ്സി വലിയ വെല്ലുവിളി ഉയർത്തുന്നതുപോലെ, ക്രിസ്റ്റ്യൻ റൊമേറോ, ഒട്ടാമെൻഡി, മൊലിന, ടാഗ്ലിയാഫിക്കോ എന്നിവരെ അർജന്റീന പ്രതിരോധിക്കുന്നത് എംബാപ്പെയും ജിറൂഡും വലിയ വെല്ലുവിളി ഉയർത്തുന്നു. ഇരുടീമുകളിലെയും സ്ട്രൈക്കർമാരെ പിടിച്ചു കെട്ടാൻ കോച്ചുകൾ അതത് ടീമുകളുടെ ഡിഫൻഡർമാരുമായി കളത്തിൽ പ്രയോഗിക്കാൻ പോകുന്ന തന്ത്രങ്ങൾ എന്താണെന്ന് ഫൈനലിൽ തന്നെ കണ്ടറിയണം.