ഒളിംപിക്സിന് ശേഷം വേൾഡ് ചാമ്പ്യൻഷിപ്പിലും മെഡലുമായി നീരജ് ചോപ്ര

ഒളിംപിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ചരിത്ര മെഡലുമായി നീരജ് ചോപ്ര. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ലോക മീറ്റില്‍ വെള്ളിയണിഞ്ഞു.ഒറിഗോണിൽ (യുഎസ്എ) നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 88.13 മീറ്റർ എറിഞ്ഞ ചോപ്ര വെള്ളി മെഡൽ നേടിയത്.

അഞ്ജു ബോബി ജോർജിന് ശേഷം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി 24-കാരൻ. 2003 ലെ പാരീസ് വേൾഡ്‌സിൽ ലോംഗ് ജംപിൽ വെങ്കലം നേടിയിരുന്നു അഞ്ജു.ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 90.54 മീറ്റർ ചാടി സ്വർണം നേടിയപ്പോൾ ജേക്കബ് വാഡ്‌ലെജ് 88.09 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.

2020 ടോക്കിയോ ഒളിമ്പിക്സിൽ ചോപ്ര സ്വർണം നേടി, കഴിഞ്ഞ വർഷത്തെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സമ്മർ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. കൂടാതെ, CWG (2018), ഏഷ്യൻ ഗെയിംസ് (2018), U-20 ലോക ജൂനിയർ ചാമ്പ്യൻഷിപ്പുകൾ (2016) എന്നിവയിലും സ്വർണം നേടിയിട്ടുണ്ട്.ഒളിമ്പിക്സ് അത്ലറ്റിക്ക്സ് സ്വർണ്ണ നേട്ടം പിന്നാലെ ലോക അത്‌ലറ്റിക്സ് ചാമ്പ്യൻ ഷിപ്പിലും മെഡൽ നേടുന്ന അപൂർവ്വ താരമായി ഡബിൾ നേട്ടം സ്വന്തമാക്കി.

ഫൈനലില്‍ നീരജിന്റെ ആദ്യ ശ്രമം തന്നെ ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 82.39 മീറ്റര്‍. മൂന്നാം ശ്രമത്തില്‍ 86.37 മീറ്റര്‍ കണ്ടെത്തിയ നീരജ് നാലാം ശ്രമത്തിലാണ് വെള്ളിയിലെത്തിയ 88.13 മീറ്റര്‍ എറിഞ്ഞത്. അഞ്ചാമത്തെയും ആറാമത്തെയും ശ്രമം ഫൗളായി. 90.54 മീറ്റര്‍ എറിഞ്ഞ ഗ്രാനഡയുടെ ആന്‍ഡേഴ്സന്‍ പീറ്റേഴ്സിനാണ് സ്വര്‍ണം. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാദ്ലെച്ച് 88.09 മീറ്ററോടെ വെങ്കലം നേടി.