❝ അർജന്റീനക്ക് ആദ്യ ജയം ; ബ്രസീലിന് സമനില കുരുക്ക് ; പിന്നിൽ നിന്നും തിരിച്ചു വന്ന്‌ ജയം പിടിച്ചെടുത്ത് ഫ്രാൻസ് ❞

ഒളിംപിക്സിൽ ആദ്യ വിജയം സ്വന്തമാക്കി കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അര്ജന്റീന. ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെയാണ് അർജന്റീന പരാജയപ്പെടുത്തിയാണ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം. അർജന്റീനയുടെ ഗോൾ ശ്രമത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നും അഡോൾഫോ ഗെയ്‌ച്ച് എടുത്ത ഷോട്ട് പക്ഷെ ഗോളായി മാറിയില്ല. ആദ്യ പകുതിയിൽ ബോൾ കൂടുതൽ സമയം കൈവശം വെച്ചെങ്കിലും കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ അര്ജന്റീനക്കായില്ല.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി 52 ആം മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തി. ലെൻസ് ഡിഫൻഡർ ഫാകുണ്ടോ മെദിനയാണ് അര്ജന്റീൻക്ക് വേണ്ടി ഗോൾ നേടിയത്.ഈജിപ്ത് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല. ഇനി അവസാന മത്സരത്തിൽ ശക്തരായ സ്‌പെയിനെ ആണ് അർജന്റീന നേരിടേണ്ടത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച മൂന്ന് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടറിലേക്ക് കടക്കുക. അതുകൊണ്ട് തന്നെ ഒരു സമനില മതിയാകും അർജന്റീനക്ക് ക്വാർട്ടറിൽ എത്താൻ. ഈജിപ്ത് ആദ്യ മത്സരത്തിൽ സ്‌പെയിൻ സമനിലയിൽ തളച്ചിരുന്നു.

മറ്റൊരു മത്സരത്തിൽ നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീലിനെ ഐവറി കോസ്റ്റ് ഗോൾ രഹിത സമനിലയിൽ തളച്ചു.13 ആം മിനുട്ടിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കുന്ന ഡഗ്ലസ് ലൂയിസ് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് ബ്രസീൽ ബാക്കി മത്സരം കളിച്ചത്.ഐവറി കോസ്റ്റ് മിഡ്ഫീൽഡർ കൊവാസിക്കും 79 ആം മിനുട്ടിൽ ചുവപ്പു കാർഡ് ലഭിച്ചു. ആദ്യ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപെടുത്തിയപ്പോൾ ഐവറി കോസ്റ്റ് സൗദി അറേബ്യയയെ പരാജയപ്പെടുത്തി.

മറ്റൊരു മത്സരത്തിൽ ഫ്രാൻസ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി. മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി ക്യാപ്ന്റെ റോൾ ജീനിയാക് ഭംഗിയാക്കി. 35കാരനായ താരം മുന്നിൽ നിന്ന് യുവനിരയെ നായിക്കുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിൽ മൂന്ന് തവണ ഫ്രാൻസ് പിറകിൽ പോയപ്പോഴും സമനില പിടിക്കാൻ ജിനിയാക്കിന്റെ ഗോൾ വേണ്ടി വന്നു. 53ആം മിനുട്ടിൽ കോഡിസംഗിന്റെ ഗോളിൽ നിന്നായിരുന്നു ആദ്യം ദക്ഷിണാഫ്രിക്ക ലീഡ് എടുത്തത്. 59ആം മിനുട്ടിൽ ജീനിയാക് ഗോൾ മടക്കി.പിന്നാലെ 73ആം മിനിറ്റിലും 82ആം മിനിറ്റിലും മൊക്കെയെന്ന ദക്ഷിണാഫ്രിക്കക്ക് ലീഡ് കൊടുത്തു. രണ്ടു തവണയും ഫ്രഞ്ച് ക്യാപ്റ്റൻ സമനില വാങ്ങികൊടുക്കുകയും ചെയ്തു.

78ആം മിനിറ്റിലും 86ആം മിനിറ്റിലും ആയിരുന്നു ഹാട്രിക്ക് തികച്ച ജീനിയാക്കിന്റെ ഗോളുകൾ. 93ആം മിനുട്ടിൽ സവനിയർ ഫ്രാൻസിന്റെ വിജയ ഗോളും നേടി. 85ആം മിനുട്ടിൽ 3-2ന് മുന്നിട്ടു നിന്ന ശേഷമുള്ള തോൽവി ദക്ഷിണാഫ്രിക്കക്ക് ക്ഷീണമാകും. അവരുടെ ഗ്രൂപ്പിലെ രണ്ടാം തോൽവിയാണിത്. ഫ്രാൻസും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു.