❝ ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ❞

ഒളിമ്പിക്സ് ഫുട്ബോളിന്റെ ആദ്യ ദിനത്തിൽ മുൻ ചാമ്പ്യന്മാരും കരുത്തരുമായ അരാജന്റീനയെ അട്ടിമറിച്ച് ഓസ്ട്രേലിയ .ലച്ചി വെയിൽസ്, മാർക്കോ ടിലിയോ എന്നിവരുടെ ഗോളുകൾക്കായിരുന്നു രണ്ട് തവണ സ്വർണ്ണമെഡൽ ജേതാക്കളായ അർജന്റീനയ്‌ക്കെതിരെ ഓസീസ് ജയം നേടിയത്. 14 ആം മിനുട്ടിൽ ഡ്യൂക്ക് കൊടുത്ത മനോഹരമായ പാസ് ലച്ചി വെയിൽസ് ഗോൾകീപ്പറിനെ മറികടന്ന് വലയിലാക്കി.18 ആം മിനുട്ടിൽ അര്ജന്റീന താരം ഫെർണാണ്ടോ വലൻസുവേലക്ക് സമനില നേടാൻ അവസരമാ ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡർ ബാറിന് മുകളിലൂടെ പോയി. 34 ആം മിനുട്ടിൽ എസെക്വൽ ബാർകോയുടെ ലോങ്ങ് റേഞ്ച് ഷോട്ട്ബാറിൽ തട്ടി തിരിക്കുകയും ചെയ്തു.

44 ആം മിനുട്ടിൽ ആസ്‌ട്രേലിയൻ താരം ലാച്ലാൻ വെയിലസിന്റെ ഷോട്ടും ബാറിൽ തട്ടി തെറിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് ആർജന്റീൻ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തു പോയതോടെ അര്ജന്റീന പത്തു പേരുമായി ചുരുങ്ങി. ഗോൾ നേടാൻ വീണ്ടും വെയ്ൽസിനു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല . 80 ആം മിനുട്ടിൽ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി വിജയംഉറപ്പിച്ചു.ഇനി രണ്ടാം മത്സരത്തിൽ ഈജിപ്തിനെ ആകും അർജന്റീന നേരിടുക.

ഒളിമ്പിക്സ് ഫുട്‌ബോളിൽ ഫ്രാൻസിന് വലിയ പരാജയതത്തോടെ തുടക്കം. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ മെക്സിക്കോ ഫ്രാൻസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ എല്ലാ ഗോളുകളും വന്നത്. 47ആം മിനുട്ടിൽ വേഗ മെക്സിക്കോയ്ക്കായി ഗോളടി തുടങ്ങി. പിന്നാലെ 55ആം മിനുട്ടിൽ കോർഡോവ മെക്സിക്കോയുടെ ലീഡ് ഇരട്ടിയാക്കി. ഒരു പെനാൽറ്റിയിലൂടെ ഗിഗ്‌നക് ഫ്രാന്സിനായി ഒരു ഗോൾ മടക്കി എങ്കിലും കാര്യമുണ്ടായില്ല. അന്റുനയും അഗ്‌വിരയും മെക്സിക്കോയ്ക്കായോ ഗോളുകൾ നേടിക്കൊണ്ട് കളി അവരുടേതാക്കി മാറ്റി. ഫ്രാൻസ് അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും മെക്സിക്കോ ജപ്പനെയും നേരിടും.

ഈജിപ്തിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി സ്‌പെയ്ന്‍. സ്‌പെയ്‌നായിരുന്നു മികച്ച് നിന്നതെങ്കിലും ഗോള്‍വല കുലുക്കുന്നതില്‍ നിരാശപ്പെടുത്തി. ഈജിപ്തിന്റെ കടുപ്പമേറിയ ചലഞ്ചിന് പിന്നാലെയാണ് മിഗ്വേസ 22ാം മിനിറ്റില്‍ മുടന്തി ഗ്രൗണ്ട് വിട്ടത്. സെവായോസ് 24ാം മിനിറ്റില്‍ സ്‌പെയ്‌നിന് വലിയ അവസരം തുറന്നു കൊടുത്തിരുന്നു.റയല്‍ മാഡ്രിഡ് അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ കര്‍ലിങ് ഷോട്ട് പക്ഷേ ഗോള്‍വലക്ക് പുറത്തേക്ക് പോയി. രണ്ടാം പകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്‌പെയ്‌നിന് പിഴച്ചെങ്കിലും 88ാം മിനിറ്റിലും വിജയ ഗോളിലേക്കുള്ള വഴി സ്‌പെയ്‌നിന് മുന്‍പില്‍ തെളിഞ്ഞിരുന്നു. ബ്രയന്‍ ഗില്ലിന്റെ ക്രോസില്‍ റാഫ മിര്‍ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പറുടെ കൈകളില്‍ ഒതുങ്ങി.

Rate this post