മലയാള സദ്യ കഴിച്ച് സന്തോഷത്തിമിർപ്പിൽ തുള്ളിച്ചാടി ഇന്ത്യൻ ടീം 😱കോഹ്ലിക്കും ഇരട്ടി സന്തോഷം
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോർഡ്സ് ടെസ്റ്റ് മത്സരത്തിലെ ജയത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ. എന്നാൽ ഏറെ ഞെട്ടൽ സൃഷ്ടിച്ച ഒരു സർപ്രൈസ് യാത്ര നടത്തി മലയാളികളെ അടക്കം ഞെട്ടിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമും നായകൻ വിരാട് കോഹ്ലിയുമാണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ സ്റ്റാറുകൾ. കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ കുടുംബവും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സംഘവും എല്ലാം ഓണം സദ്യ കഴിച്ചത്.ലീഡ്സിൽ മലയാളികൾ മാത്രം മേൽനോട്ടം വഹിക്കുന്ന തറവാട് എന്നുള്ള പ്രമുഖ ഹോട്ടലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മനോഹര ഓണസദ്യക്കായി സെലക്ട് ചെയ്തത്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, അജിഖ്യ രഹാനെ, മുഹമ്മദ് സിറാജ്, ശാർദൂൽ താക്കൂർ, ഇഷാന്ത് ശർമ്മ. ലോകേഷ് രാഹുൽ , സൂര്യകുമാർ യാദവ്, പൃഥ്വി ഷാ, ജസ്പ്രീത് ബുംറ, ചേതേശ്വർ പൂജാര എന്നിവർ എല്ലാം കുടുംബത്തിന് ഒപ്പമാണ് ഓണം സദ്യ കഴിക്കാനായി എത്തിയത്. ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം ഹെഡ് കോച്ച് രവി ശാസ്ത്രി, ബാറ്റിങ് കോച്ച്, ബൗളിംഗ് കോച്ച് എന്നിവരും എത്തിയിരുന്നു.18 കൂട്ടം കറികൾ കൂടാതെ തനി നാടൻ മലയാളി പായസവും ഇന്ത്യൻ ക്രിക്കറ്റ് ടീം സംഘത്തിനായി ഒരുക്കിയിരുന്നു
അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ടീം ലോർഡ്സ് ടെസ്റ്റിലെ ജയത്തിന് പിന്നാലെ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുൻപിലാണ്. ഓഗസ്റ്റ് 25നാണ് മൂന്നാം ടെസ്റ്റ് ലീഡ്സിൽ ആരംഭിക്കുന്നത്. ഇന്ത്യൻ ടീമിനോപ്പം പരിക്ക് മാറി ഫാസ്റ്റ് ബൗളർ ശാർദൂൽ താക്കൂർ കൂടി ചേർന്നത് ഉപനായകൻ അജിഖ്യ രഹാനെ വ്യക്തമാക്കി. ഇന്ത്യൻ ടീമിന്റെ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിൽ എന്തൊക്കെ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നുള്ളത് രഹാനെ പക്ഷേ പറയുവാൻ തയ്യാറായില്ല. ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് മൂന്നാം ടെസ്റ്റിൽ അവസരം ലഭിക്കാനാണ് സാധ്യത.