❝ഒരിക്കൽ അഭയാർത്ഥിയായിരുന്ന എഡ്വേർഡോ കാമാവിംഗ എങ്ങനെയാണ് റയൽ മാഡ്രിഡിനൊപ്പം ചരിത്രം സൃഷ്ടിച്ചത്❞ | Eduardo Camavinga

റയൽ മാഡ്രിഡ് ജേഴ്സി ധരിക്കുക എന്നത് 19 കാരനായ എഡ്വേർഡോ കാമവിംഗയുടെ ബാല്യകാല സ്വപ്നമായിരുന്നു എന്നാൽ ഈ കൗമാരക്കാരൻ തന്റെ കരിയറിന്റെ തുടക്കത്തിൽ ചാമ്പ്യൻസ് ലീഗ് ജേതാവാകുമെന്ന് പലരും പ്രതീക്ഷിച്ചിരിക്കില്ല. ശനിയാഴ്ച റയൽ മാഡ്രിഡിനായി അഭിമാനകരമായ ചാമ്പ്യൻസ് ലീഗ് ഉയർത്തിയ കാമവിങ്ക അംഗോളയിലെ ഒരു അഭയാർത്ഥി ക്യാമ്പിലെ ഒരു ചെറിയ സമൂഹമായ മൈകോഞ്ചെയിൽ ജനിച്ച 6 സഹോദരങ്ങളിൽ മൂന്നാമത്തെ കുട്ടിയായിരുന്നു.

2003 ൽ അഭയാർത്ഥി ക്യാമ്പിൽ നിന്നും കാമവിങ്കയുടെ കുടുംബം ഫ്രാൻസിലെ റെന്നസിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള 50 കിലോമീറ്റർ അകലെയുള്ള ഫൗഗെറസ് എന്ന ചെറുപട്ടണത്തിലേക്ക് മാറി. കാമവിംഗയുടെ അമ്മക്ക് തന്റെ മകനെ ആയോധനകല പരിശീലനത്തിന്റെ ഭാഗമായി ജൂഡോയിൽ ചേർക്കാൻ ശ്രമിച്ചു. പക്ഷേ അവന്റെ പിതാവ് അവനെ പ്രാദേശിക ക്ലബ്ബായ ഡ്രാപ്യൂ ഫൗഗെറസിൽ ചേർത്തതിനാൽ വിധിക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു.വെറും ഏഴ് വയസ്സുള്ളപ്പോൾ തന്നെ കാമവിങ്ക തന്റെ സമപ്രായക്കാരെ അനായാസം ഡ്രിബിൾ ചെയ്യുമായിരുന്നു, തുടർന്ന് റെന്നസ് അവനെ ഒരു സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ ക്ഷണിച്ചു.

ഫൂട്ബോളിലൂടെ ഫ്രഞ്ചുകാരന്റെ കാര്യങ്ങൾ സാവധാനം ശരിയായി വരുമ്പോൾ അദ്ദേഹത്തിന്റെ വീടിന് തീപിടിക്കുകയും അയാൾക്ക് എല്ലാം നടത്തപ്പെടുകയും ചെയ്തു. ആ സ്ഥലത്തെ ചാരിറ്റി പ്രവർത്തകർ കാമവിങ്കയുടെ കുടുംബത്തിന് സഹായം നൽകുകയും അവരെ സ്വന്തം കാലിൽ നില്ക്കാൻ പര്യാപ്തരാക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ തന്റെ മകൻ ഒരു വലിയ ടീമിനായി കളിക്കുമെന്നും വീട് പുനർനിർമ്മിക്കുമെന്നും എഡ്വേർഡോ കാമവിംഗയുടെ പിതാവിന് ആത്മവിശ്വാസമുണ്ടായിരുന്നു. “വിഷമിക്കേണ്ട നീ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാകാൻ പോകുന്നു, ഈ വീട് പുനർനിർമ്മിക്കും” ഒരു അഭിമുഖത്തിൽ തന്റെ പിതാവ് പറഞ്ഞതായി കാമവിംഗ വെളിപ്പെടുത്തി.

അച്ഛന്റെ വാക്കുകളാണ് പരിശീലനത്തിലേക്ക് മടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ കാമവിംഗയ്ക്കും തന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷ താനാണെന്ന് അറിയാമായിരുന്നു.”ഞാനായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. ആ വാക്കുകളിൽ നിന്നും പെട്ടെന്ന് ഞാൻ പ്രചോദനം ഉൾക്കൊണ്ടു. എന്റെ മാതാപിതാക്കൾ ഇതിനകം സന്തുഷ്ടരായിരുന്നു, പക്ഷേ എനിക്ക് അവരെ കൂടുതൽ സന്തോഷിപ്പിക്കാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു” കാമവിംഗ പറഞ്ഞു.സ്റ്റേഡ് റെനൈസ് എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് കാമവിംഗ വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ കണ്ണിൽ പെട്ടത്. അദ്ദേഹത്തിന്റെ ഡ്രിബ്ലിംഗ് കഴിവുകളും ടാക്കിളുകളുടെ ടൈമിങ്ങും എപ്പോഴും ശ്രദ്ധേയമായിരുന്നു.

പ്രായമാവുന്ന റയൽ മാഡ്രിഡ് ട്രയോയിൽ കസെമിറോക്ക് പകരക്കാരനെ തേടുന്നതിനിടയിലാണ് അവർ 19 കാരനിൽ എത്തുന്നത്.മാർക്കോസ് ലോറന്റെ എതിരാളികളായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോയതിനുശേഷം അവർക്ക് ഒരു മിഡ്ഫീൽഡർ ആവശ്യമായി വരികയും ചെയ്തു. കഴിഞ്ഞ വർഷം ബയേൺ മ്യൂണിക്കിനെയും പിഎസ്ജിയെയും തോൽപ്പിച്ച് 19 കാരനായ കാമവിംഗയെ സൈൻ ചെയ്തു.സെപ്തംബർ 12 ന് ലാ ലിഗയിൽ സെൽറ്റ വിഗോയ്‌ക്കെതിരെ ആദ്യ മത്സരം കളിച്ചു.കളിക്കളത്തിൽ ഇറങ്ങി വെറും 6 മിനിറ്റിന് ശേഷം ഒരു ഗോളുമായി തന്റെ വരവ് ഫ്രഞ്ച് താരം അറിയിച്ചു. നായക് പോലെയുള്ളൊരു മഹത്തായ ക്ലബ്ബിൽ ഇതിലും മികച്ച തുടക്കം ഒരു യുവ താരത്തിന് ലഭിക്കാനില്ലായിരുന്നു.

നിലവിൽ 19 വയസ്സുള്ള താരം ഫ്രഞ്ച് ദേശീയ ടീമിനൊപ്പം യുവേഫ നേഷൻസ് ലീഗ് നേടിയിട്ടുണ്ട്. 1914-ൽ 17 വയസ്സും 9 മാസവും പ്രായമുള്ളപ്പോൾ ഫ്രാൻസിനായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കാമവിംഗ മാറിയത് ശ്രദ്ധേയമാണ്. റെന്നസിന് വേണ്ടി കളിക്കുന്നതിനിടെ താരം ഫ്രഞ്ച് കപ്പ് നേടുകയും ചെയ്തു .റയൽ മാഡ്രിഡിലെ അദ്ദേഹത്തിന്റെ കരിയർ ഒരു തരത്തിലുള്ള സ്വപ്‌നമല്ല ക്ലബ്ബിലെ ആദ്യ വർഷം തന്നെ ചാമ്പ്യൻസ് ലീഗും ല ലിഗയും നേടുകയും ചെയ്തു.കൗമാരക്കാരന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്,വാഗ്ദാനങ്ങളുടെ ഒരു സീസണിന് ശേഷം അവൻ ഇപ്പോൾ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്.

Rate this post