ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ രോഹിത് ശർമയുടെ ഒരു കിടുക്കൻ സെഞ്ച്വറി. കഴിഞ്ഞ സമയങ്ങളിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മേൽ നിറഞ്ഞാടിയാണ് ഹിറ്റ്മാൻ തന്റെ ടെസ്റ്റ് കരിയറിലെ ഒമ്പതാം സെഞ്ചുറി നേടിയത്. 171 പന്തുകൾ നേരിട്ടായിരുന്നു ഹിറ്റ്മാൻ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.
ഇന്ത്യയ്ക്കായി ക്യാപ്റ്റനെന്ന നിലയിൽ എല്ലാ ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി രോഹിത് ശർമ ഇതോടെ മാറി. തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതൽ ഒരു ഏകദിനത്തിന് സാമ്യമായ രീതിയിലായിരുന്നു ഹിറ്റ്മാൻ കളിച്ചത്. എന്തായാലും ഈ സെഞ്ചുറിയോടെ ഇന്ത്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് മേൽ ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയിട്ടുണ്ട്.

177 എന്ന ഓസ്ട്രേലിയൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് വേണ്ടി പോസിറ്റീവായ തുടക്കം തന്നെയായിരുന്നു ഹിറ്റ്മാൻ നൽകിയത്. ഒരുവശത്ത് ഓപ്പണറായ രാഹുൽ പ്രതിരോധത്തിന് കൂടുതൽ പ്രാധാന്യം നൽകിയപ്പോൾ, മറുവശത്ത് രോഹിത് ശർമ ഓസീസ് ബോളർമാർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്നിംഗ്സിന്റെ നല്ലൊരു ശതമാനവും ആക്രമണപരമായി കളിച്ച രോഹിത്, ഒരുവശത്ത് വിക്കറ്റ് വീഴാൻ തുടങ്ങിയപ്പോഴായിരുന്നു അൽപമൊന്ന് പിന്നിലേക്ക് വലിഞ്ഞത്.
ഇന്നിംഗ്സിൽ 171 പന്തുകളിലാണ് രോഹിത് തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ഈ തകർപ്പൻ ഇന്നിങ്സിൽ 14 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് രോഹിത്തിന്റെ ഇന്നിങ്സാണ് മത്സരത്തിൽ മേൽക്കൈ നേടിക്കൊടുത്തത്. സമീപകാലത്ത് വമ്പൻ സ്കോറുകൾ നേടാനാവാത്ത രോഹിത്തിനെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. എല്ലാം കെട്ടടക്കാൻ പാകത്തിനുള്ള ഒരു പ്രകടനമാണ് സ്പിന്നിനെ വളരെയധികം അനുകൂലിക്കുന്ന പിച്ചിൽ രോഹിത് നടത്തിയിരിക്കുന്നത്.
Rohit Sharma showing his class in tough situation for India.pic.twitter.com/L9hE4wYHSd
— Johns. (@CricCrazyJohns) February 10, 2023
രോഹിത്തിന്റെ സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നാഗ്പൂർ ടെസ്റ്റിൽ ശക്തമായ നിലയിലേക്ക് മുൻപോട്ടു പോവുകയാണ്. വരും ദിവസങ്ങളിലും ഈ ആധിപത്യം ഇന്ത്യയ്ക്ക് തുടരാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.