❝ഒരേ ആഗ്രഹങ്ങൾ പങ്കു വെച്ച്‌ നെയ്മറും എംബപ്പേയും❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് പിഎസ് ജി യുടെ ബ്രസീലിയൻ താരം നെയ്മറുടെയും ഫ്രഞ്ച് താരം എംബാപ്പയുടെയും സ്ഥാനം.ക്ലബിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും തിളക്കമാർന്ന പ്രകടനമാണ് കഴിഞ്ഞ കുറച്ചു സീസണുകളിൽ ഇരു താരങ്ങളും പുറത്തെടുക്കുന്നത്.ഇരു താരങ്ങളുടെ ഇടയിൽ ശക്തമായ ആത്മ ബന്ധവും നിലനിൽക്കുന്നുണ്ട്. ക്ലബിനൊപ്പം വിജയങ്ങൾ നേടുന്നതോടൊപ്പം വ്യക്തിപരമായ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇരു താരങ്ങളും.ഇവരുടെ ബന്ധം പോലെ തന്നെ ഇരു താരങ്ങളുടെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ബാലൺ ഡി ഓർ നേടുക എന്നത്.കഴിഞ്ഞ 12 വർഷങ്ങളിൽ, ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിൽ 11 സീസണുകളിൽ വ്യക്തിഗത ബഹുമതി നേടിയിട്ടുണ്ട്. 2018 ൽ റയൽ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ച് മാത്രമാണ് മൂന്നാമതൊരാളായി ഇത് സ്വന്തമാക്കിയത്.

പിഎസ്ജിയുടെ ഔദ്യോഗിക മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ, നെയ്മറും കൈലിയൻ എംബാപ്പെയും തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും പിഎസ്ജി കഴിയുന്നത്ര ഗെയിമുകൾ വിജയിപ്പിക്കാൻ സഹായിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചു. “ടീമിനെ വ്യജയിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് ഞാൻ വിശ്വസിക്കുന്നു, ” എംബാപ്പെ പറഞ്ഞു.

“ഒരു ദിവസം പാരീസ് സെന്റ്-ജർമെയ്ൻ ചാമ്പ്യൻസ് ലീഗ് വിജയിക്കുകയും നെയ്മർ മികച്ച കളിക്കാരനാവുകയും ബാലൺ ഡി ഓർ നേടാൻ അർഹനാവുകയും ചെയ്യും, അതിൽ നെയ്മർ വിജയിക്കുകയും ചെയ്യും. ഒരു ദിവസം ഞാനും അത് നേടും എങ്കിലും പാരീസ് സെന്റ് ജെർമെയ്ൻ വിജയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഞങ്ങൾ ഒരേ ജേഴ്സി ധരിക്കുന്നു നന്നായി കളിക്കുകയും ചെയ്യുന്നു.ഞങ്ങൾ സുഹൃത്തുക്കളാണ്, നിങ്ങൾ സുഹൃത്തുക്കളായിരിക്കുമ്പോൾ ഒരുമിച്ച് കളിക്കുന്നത് എളുപ്പമാണെന്ന് ഞാൻ വിശ്വസിക്കുന്നു “എംബാപ്പെ പറഞ്ഞു.

“എനിക്കും അതുതന്നെയാണ് തോന്നുന്നത്. ഞങ്ങൾ രണ്ടുപേരും മികച്ച കളിക്കാരാണ്, കഴിയുന്നിടത്തോളം കാലം ഒന്നാമതെത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരേ ടീമിനായി കളിക്കുന്നു. അവൻ എപ്പോഴും മികച്ചവൻ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രധാന കാര്യം പിഎസ്ജി കിരീടങ്ങൾ നേടുക എന്നതാണ്. നെയ്മർ പറഞ്ഞു. ബ്രസീലിനൊപ്പം ലോകകപ്പും, പി എസ് ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയിക്കുകകയാണ് ആഗ്രഹമെന്നും നെയ്മർ പറഞ്ഞു.

പിഎസ്ജിയിലെ കൈലിയൻ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ അടുത്ത സീസണിൽ കരാർ അവസാനിക്കുമ്പോൾ റയൽ മാഡ്രിഡ് സൗജന്യ ട്രാൻസ്ഫറിൽ ഒപ്പുവയ്ക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. ഈ സീസണിൽ ഒരു പുതിയ കരാർ ഒപ്പിടില്ലെന്ന്എംബപ്പേ മാനേജർ മൗറീഷ്യോ പോചെറ്റിനോയോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. എംബാപ്പയെ പിടിച്ചു നിർത്താനായി പുതിയ കരാറിന് ഫണ്ട് നൽകാൻ കുറഞ്ഞത് ഒൻപത് താരങ്ങളെങ്കിലും വിൽക്കാനുള്ള തായ്യാറെടുപ്പിലാണ് പിഎസ്ജി.