
‘ ഞങ്ങളുടെ ലക്ഷ്യം സിറാജിനെ അടിക്കുക എന്നതായിരുന്നു’ :ഡൽഹിയുടെ ഉദ്ദേശം വെളിപ്പെടുത്തി വാർണർ
ഐപിഎൽ 2023ൽ ശനിയാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റൽസ് മികച്ച വിജയം നേടി. വിജയത്തോടെ 10 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.മത്സരത്തിൽ ഏഴ് വിക്കറ്റിന് ജയിച്ചതിന് ശേഷം മുഹമ്മദ് സിറാജിനെ നേരിടാനായിരുന്നു തന്റെയും ഫിൽ സാൾട്ടിന്റെയും ഉദ്ദേശ്യമെന്ന് ഡിസി ക്യാപ്റ്റൻ ഡേവിഡ് വാർണർ വെളിപ്പെടുത്തി.
ഈ സീസണിൽ ആർസിബിക്ക് വേണ്ടി സെൻസേഷണൽ ഫോമിലാണ് സിറാജ് .15 വിക്കറ്റ് നേടി അവരുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനാണ്. എന്നാൽ 29-കാരനെ ഡിസി ബൗളർമാർ ആദ്യം തന്നെ ലക്ഷ്യമിട്ടിരുന്നു. പ്രത്യേകിച്ചും സാൾട്ടിന്റെ ബാറ്റിന്റെ ചൂട് സിറാജ് അറിഞ്ഞു.ഡിസി വിക്കറ്റ് കീപ്പർ ഒരു ഓവറിൽ രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചു, സിറാജിന് ശാന്തത നഷ്ടപ്പെടുകയും സൾട്ടുമായി വാക്ക് തർക്കിക്കുകയും ചെയ്തു.

ആർസിബിയുടെ ബൗളർ രണ്ടോവർ മാത്രം എറിഞ്ഞ് 28 റൺസ് വഴങ്ങുന്നതിനിടെ വിക്കറ്റ് വീഴ്ത്തി.ആർസിബിയുടെ 181 മികച്ച സ്കോർ ആയിരുനെന്നും എന്നാൽ സാൾട്ടിന്റെ ആക്രമണോത്സുകത ബാറ്റിംഗ് വിജയത്തിന് വഴിയൊരുക്കിയെന്നും പറഞ്ഞു. “സിറാജിനെ ആക്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം, അദ്ദേഹം നന്നായി ബൗൾ ചെയ്യുകയും നേരത്തെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നു.അദ്ദേഹത്തിന്റെ വിക്കറ്റുകൾ ബൗൾ ചെയ്യപ്പെടുകയോ എൽബിഡബ്ല്യു ആകുകയോ ചെയ്തു, അതിനാൽ സിറാജിനെ തുടക്കം മുതൽ ആക്രമിച്ചു കളിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു “വാർണർ പറഞ്ഞു.
തന്റെ ടീമിന്റെ ബൗളിംഗ് യൂണിറ്റിന്റെ ശ്രമങ്ങളെ വാർണർ അഭിനന്ദിക്കുകയും ചെയ്തു , ശരിയായ സമയത്ത് ടീം ശരിയായ ബാലൻസ് കണ്ടെത്തുകയായിരുന്നു. ചെന്നൈയിൽ സിഎസ്‌കെയ്‌ക്കെതിരായ അടുത്ത മത്സരത്തിൽ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി ക്യാപ്റ്റൻ.