❝ സൂപ്പർ താരം പരിക്കേറ്റ്‌ പുറത്ത് ; പോർചുഗലിനെതിരെയുള്ള നിർണായക മത്സരത്തിൽ ഫ്രാൻസിന് തിരിച്ചടി ❞

യൂറോ കപ്പിൽ ഹം​ഗറിയോട് അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് മറ്റൊരു തിരിച്ചടി കൂടി. മുന്നേറ്റ നിരയിലെ സൂപ്പർ താരം ഔസ്മാൻ ഡെംബലെ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഹം​ഗറിക്കെതിരായ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഡെംബലെയെ മത്സരശേഷം ബുഡാപെസ്റ്റിലെ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുത്തിരുന്നു. തുടർന്നാണ് ഡെംബലെ ടൂർണമെന്റിൽ കളിക്കില്ലെന്ന് ഫ്രഞ്ച് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. ബാഴ്സലോണ വിംഗറിന്റെ കാൽമുട്ടിനേറ്റ പരിക്ക് ബേദമാകാൻ സമയം എടുക്കും എന്ന റിപ്പോർട്ട് പുറത്തു വന്നതോടെയാണ് താരം പുറത്തു പോയത്.

ശനിയാഴ്ച ബുഡാപെസ്റ്റിൽ ഹംഗറിക്കെതിരെ പകരക്കാരനായി ഇറങ്ങിയ 24 കാരൻ കളിയുടെ അവസാന നിമിഷങ്ങളിലാണ് പരിക്കേറ്റത്.യൂറോയിലെ ഫ്രാൻസിന്റെ രണ്ട് മത്സരങ്ങളിലും ഡെംബെലെ ബെഞ്ചിൽ നിന്നാണ് ഇറങ്ങിയത് .ജർമ്മനിക്കെതിരായ ആദ്യ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ അഡ്രിയൻ റാബിയോട്ടിനു പകരകകരണയാണ് ഡെംബെല ഇറങ്ങിയത്. ഹംഗറിക്കെതിരെ 57 മിനിറ്റിനുശേഷം റാബിയോട്ടിനെ പകരക്കാരനായി ഇറങ്ങിയ താരം 87 ആം മിനുട്ടിൽ പരിക്കേറ്റ് പുറത്തായി. യുവേഫ നിയമപ്രകാരം ഗോൾ കീപ്പർമാരെ മാത്രമാണ് മാറ്റിസ്ഥാപിക്കാൻ അനുവദിക്കുന്നത്.

ചെറിയ കരിയറിനുള്ളിൽ നിരവധി തവണയാണ് ഡെംബലെക്ക് പരിക്കേറ്റത്.ബൊറൂഷ്യ ഡോർട്മുണ്ടിൽ നിന്ന് 2017 ഓഗസ്റ്റിൽ 135 ദശലക്ഷം യൂറോയ്ക്ക് (160 മില്യൺ ഡോളർ) ബാഴ്സലോണയിലേക്ക് മാറിയതിനു ശേഷം തുടർച്ചയായ ഹാംസ്ട്രിംഗ് പരിക്കുകളുമായി മല്ലിട്ടാണ് താരം മുന്നോട്ട് പോകുന്നത്.2018 ൽ റഷ്യയിൽ നടന്ന ഫ്രാൻസിന്റെ ലോകകപ്പ് ജേതാക്കളുടെ ടീമിന്റെ ഭാഗമായിരുന്ന ഡെംബെലെ മാർച്ചിൽ കസാക്കിസ്ഥാനെതിരെയും ജൂൺ തുടക്കത്തിൽ വെയിൽസിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ഗോൾ നേടി.ഡിഫെൻഡർ ബെഞ്ചമിൻ പവാർഡ് , സ്റ്റാർട്ടിംഗ് സ്‌ട്രൈക്കർമാരായ കരീം ബെൻസെമ, അന്റോയിൻ ഗ്രീസ്മാൻ, കോമൻ, ബാക്കപ്പ് ഡിഫെൻഡർ ലൂക്കാസ് ഹെർണാണ്ടസ് എന്നിവരുടെ പരിക്കും കോച്ച് ഡിഡിയർ ഡെഷാം‌പ്സിനു ആശങ്കയേറ്റുന്നുന്നുണ്ട്.

ഡെംബലെ ഇല്ലെങ്കിലും ഫ്രാൻസിന്റെ മുന്നേറ്റ നിര താരസമ്പന്നമാണ്. കിലിയൻ എംബാപ്പെ, അന്റോണിയോ ​ഗ്രീസ്മാൻ, കരീം ബെൻസേമ, ഒളിവർ ജിറൂദ് എന്നിവരടങ്ങിയ മുന്നേറ്റ നിരയിൽ ഡെംബലെയുടെ അസാന്നിധ്യം കോച്ച് ദിദിയർ ദെഷാംപ്സിന് വലിയ തലവേദനയാകില്ലെന്നാണ് വിലയിരുത്തൽ. ഹം​ഗറിക്കെതിരായ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഡെംബലെ ചടുലമായ നീക്കങ്ങളുമായി കളം നിറഞ്ഞിരുന്നു.മരണ​ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ​ഗ്രൂപ്പ് എഫിൽ ഒരു ജയവും ഒരു സമനിലയുമായി നാലു പോയന്റുള്ള ഫ്രാൻസാണ് മുന്നിൽ. മൂന്ന് പോയന്റ് വീതമുള്ള ജർ‌മനി രണ്ടാമതും പോർച്ചു​ഗൽ മൂന്നാമതുമാണ്. അവസാന മത്സരത്തിൽ ജർമനി ഹം​ഗറിയെ നേരിടുമ്പോൾ ഫ്രാൻസിന് പോർച്ചു​ഗലാണ് എതിരാളികൾ. ജർമനിയും പോർച്ചു​ഗലും ജയിച്ചാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ നോക്കൗട്ടിലെത്താനെ ഫ്രാൻസിന് കഴിയൂ.