❝അമ്മക്ക് നൽകിയ❤️🗣വാക്ക് പാലിക്കാൻ തുർക്കിഷ് മണ്ണിലെത്തിയ⚽🔥ഓസിൽ പുതിയ ക്ലബിൽ കളിച്ചു തുടങ്ങിയെങ്കിലും ഫോമിലെത്താൻ ഇപ്പോഴും💔🤦‍♂️ആയിട്ടില്ല❞

2021 ജനുവരിയിൽ അമ്മയോട് നൽകിയ വാഗ്ദാനം നിറവേറ്റാൻ ലോകകപ്പ് ജേതാവായ മെസ്യൂട്ട് ഓസിൽ തന്റെ ബാല്യകാല ക്ലബായ ഫെനെർബാസിൽ ചേരുന്നത്. ഫെബ്രുവരി 2 ന് തുർക്കി സൂപ്പർ ലിഗിൽ ഹാറ്റെയ്‌സ്പോറിനെതിരെ പകരക്കാരനായിട്ടാണ് 67-ാംനമ്പർ ജേഴ്സിയിൽ 32 കാരൻ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആ മത്സരത്തിൽ ഫെനർബാസ് 2-1ന് വിജയിച്ചെങ്കിലും തന്റെ പുതിയ ക്ലബിൽ സ്വാധീനം ചെലുത്താൻ ഓസിലിന് കഴിഞ്ഞില്ല.

അദ്ദേഹം കളിച്ച അഞ്ച് കളികളിൽ മൂന്നിലും ടീമിന് തോൽവി പിണഞ്ഞു. തുർക്കി കപ്പിൽ ഇസ്താംബുൾ ബസക്‌സെഹിർ പരാജയപ്പെട്ട് പുറത്തായ ഫെനർബാഷെ നിലവിൽ തുർക്കിഷ് ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗലതസാരെക്കും ,ബെസിക്താസിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഫെനർബാഷെ അവരുടെ അവസാന ഹോം മത്സരത്തിൽ ഗോസ്റ്റെപ്പിനോട് 1-0 ന് പരാജയപ്പെടുകയും ചെയ്തു. എന്നാൽ തോൽവിയേക്കാൾ ഓസിലിന്റെ മോശം പ്രകടനമാണ് ഫെനിബാഷയെ വലിക്കുന്നത്. അവർക്കായി ഒരു ഗോൾ പോലും നടനാവാത്ത ഓസിൽ ഒരു അസ്സിസ്റ് പോലും നൽകിയിട്ടില്ല.

മുൻ റയൽ മാഡ്രിഡ്, വെർഡർ ബ്രെമെൻ മിഡ്ഫീൽഡർ ആഴ്സണലിൽ 10 മാസമായി ഒരു ഗോളോ അസ്സിസ്റ്റ നൽകിയിട്ട്. ഫെനിബാഷിന്റെ മത്സരങ്ങൾക്ക് മുൻപ് തുർക്കി ദേശീയഗാനം ആലപിച്ചതിന് ശേഷം ജർമ്മൻ പത്രങ്ങളിൽ ഓസിൽ വിമർശനങ്ങൾ നേരിടുന്നുണ്ട്. എല്ലാ മത്സരങ്ങൾക്ക് മുൻപും തുർക്കി ദേശീയ ഗാനം ആലപിക്കുനന് ഓസിൽ ജർമൻ ദേശീയ ഗാനം ആലപിക്കുമ്പോൾ പാട്ടുപാടുന്നതിന് പകരം ഓസിൽ പ്രാർത്ഥിക്കും എന്നാണ് ജർമൻ മാധ്യമ പ്രവർത്തകർ ആരോപിക്കുന്നത്.

2018 ൽ ജർമ്മനിയുമായുള്ള അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം “വംശീയത”, അനാദരവ് എന്നിവ തന്റെ കാരണങ്ങൽ ഉദ്ദരിച്ചായിരുന്നു താരത്തിന്റെ തീരുമാനം .ജർമനിക്കൊപ്പം 98 മത്സരങ്ങളിൽ നിന്നും 23 ഗോളുകൾ നേടിയിട്ടുണ്ട് .