❝പെഡ്രിയുടെയും ഗവിയുടെയും പാദ പിന്തുടരാൻ ബാഴ്‌സലോണയിലെത്തുന്ന യുവ താരം പാബ്ലോ ടോറെ❞|Pablo Torre |FC Barcelona

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി യുവതാരം പാബ്ലോ ടോറെയെ ക്യാമ്പ് നൗവിലെത്തിച്ച് ബാഴ്സലോണ.റിയൽ റേസിംഗ് ക്ലബ് ഡി സാന്റാൻഡറിൽ മികച്ച പ്രകടനം നടത്തിയ 19 കാരനായ പ്ലേമേക്കർ അവരെ അടുത്ത സീസണിൽ ലാ ലിഗയിലേക്ക് പ്രമോഷൻ നേടാൻ സഹായിച്ചതിന് ശേഷമാണ് ബാഴ്സയിലെത്തുന്നത്.

തന്റെ ജന്മനാടായ ക്ലബ്ബിനൊപ്പം വിജയകരമായ സീസണായിരുന്നു കഴിഞ്ഞു പോയത്.ബുധനാഴ്ച ക്ലബ്ബിൽ കരാർ ഒപ്പിട്ട ശേഷം പാബ്ലോ ടോറെ ഔദ്യോഗികമായി ബാഴ്‌സലോണ കളിക്കാരനായി മാറി.20 മില്യണിന്റെ നാല് വര്ഷം നീണ്ടു നില്കുനന്ന കരാറാണ് ബാഴ്സ ഒപ്പിട്ടത്.2020-ലെ വേനൽക്കാലത്ത് UD ലാസ് പാൽമാസിൽ നിന്ന് എത്തിയതിന് ശേഷം പെഡ്രി ഗോൺസാലസ് ബാഴ്‌സയിൽ വലിയ സ്വാധീനം ചെലുത്തി. 2021-ന്റെ പ്രീ-സീസണിൽ ഗവിയും തിളങ്ങി. വരുന്ന സീസണിൽ ടോറെയും അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

” എന്റെ ജീവിതമായിരുന്നു ക്ലബ് ഉപേക്ഷിക്കുക എളുപ്പമല്ല,തന്നെ ഈ നിലയിലേക്ക് വികസിപ്പിച്ചത് ക്ലബ്ബാണ് .റിയൽ റേസിംഗ് ക്ലബ് ഡി സാന്റാൻഡർ എന്റെ വീടാണ്, അത് എന്റെ കുടുംബത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്, അതിന്റെ ഭാഗമാകാനുള്ള ഭാഗ്യം എനിക്കുണ്ടായി” പാബ്ലോ ടോറെ പറഞ്ഞു.കൗമാരക്കാരന് ശരിക്കും ക്ലബ്ബുമായി ശക്തമായ ബന്ധമുണ്ട്, കാരണം അവന്റെ പിതാവ് എസ്റ്റെബാൻ ടോറെ ക്ലബ്ബിൽ കളിക്കുകയും 1993 ൽ ലാ ലിഗ സാന്റാൻഡറിലെത്താൻ ടീമിനെ സഹായിക്കുകയും ചെയ്തു.

എഫ്‌സി ബാഴ്‌സലോണയിൽ ടോറെ തന്റെ കണ്ടെത്താൻ കടുത്ത മത്സരം നേരിടേണ്ടി വരും.പ്രതിഭാധനരായ യുവ സ്പാനിഷ് കളിക്കാരെ വളർത്തി കൊണ്ടുവരാൻ താൽപ്പര്യമുള്ള ബാര്സപോലെയുള്ള ഒരു ക്ലബ്ബിലും സാവിയെ പോലെയുള്ള ഒരു പരിശീലകന്റെ കീഴിലും കളിക്കുനന്ത് 19 കാരന്റെ കരിയറിൽ വലിയ ഉയർച്ച ഉണ്ടാക്കും എന്നുറപ്പാണ്.പ്രീ-സീസണിൽ സാവി ഹെർണാണ്ടസിന്റെ ഫസ്റ്റ്-ടീം സ്ക്വാഡുമായി ബന്ധപ്പെടാനുള്ള അവസരം ടോറെയ്‌ക്ക് ലഭിച്ചേക്കാം. കൂടാതെ പെഡ്രി, ഗവി, അൻസു ഫാത്തി എന്നിവരെപ്പോലെ സമാനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കോച്ചിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും.

“ഞങ്ങൾ കുറച്ചുകാലമായി അദ്ദേഹത്തെ പിന്തുടരുന്നു, എന്നെ സംബന്ധിച്ചിടത്തോളം അവൻ ഒരു സ്വാഭാവിക പ്രതിഭയാണ്. അയാൾക്ക് മിഡ്ഫീൽഡിലും ഔട്ട് വൈഡിലും കളിക്കാൻ കഴിയും. രണ്ടു കാലുകൊണ്ടും ഷൂട്ട് ചെയ്യാൻ കഴിയും മികച്ച ഫൈനൽ ബോൾ ഉണ്ട്, ഗോളുകൾ നേടാൻ കഴിവുണ്ട് സെറ്റ് പ്ലേകളിൽ മികച്ചതാണ്. പിന്നെ വളരെ ചെറുപ്പമാണ് ഒരു സ്വാഭാവിക പ്രതിഭ കൂടിയാണ് ” സാവി ടോറെയെക്കുറിച്ച് പറഞ്ഞു.വർഷങ്ങളോളം ബാഴ്‌സയ്‌ക്കായി കളിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. ഇത് ഇപ്പോൾ അവനെ ആശ്രയിച്ചിരിക്കുന്നു, അവന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ അവൻ ഒരു ഫുട്ബോൾ കുടുംബത്തിൽ നിന്നുള്ള എളിയ കുട്ടിയാണ് സാവി കൂട്ടിച്ചേർത്തു.

ഈ കഴിഞ്ഞ സീസണിൽ 31 മത്സരങ്ങളിൽ നിന്ന് സ്പെയിനിന്റെ മൂന്നാം നിരയിൽ 10 ഗോളുകൾ നേടിയ മിഡ്ഫീൽഡർ ഒമ്പത് ഗോളുകൾക്ക് അസിസ്റ്റ് ചെയ്തു.ടോറെ സ്പാനിഷ് ദേശീയ ടീമിനായി അണ്ടർ 19 ലെവലിലും കളിച്ചിട്ടുണ്ട്, ലൂയിസ് എൻറിക് എഫ്‌സി ബാഴ്‌സലോണയുടെ യുവ മിഡ്‌ഫീൽഡ് താരങ്ങളായ 19 വയസുകാരൻ പെഡ്രിയെയും 17 വയസുള്ള ഗവിയെയും കഴിഞ്ഞ വർഷം തിരഞ്ഞെടുത്തതിനാൽ ടോറെ മെച്ചപ്പെടുകയും വികസിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ സ്പാനിഷ് സീനിയർ ടീമിൽ ഒരു ഇടം ലഭിച്ചേക്കാം.

ടോറയെ മറ്റൊരു മുൻ റിയൽ റേസിംഗ് ക്ലബ് ഡി സാന്റാൻഡർ അക്കാദമി ബിരുദധാരിയായ റിയൽ ബെറ്റിസ് മിഡ്ഫീൽഡ് മാസ്‌ട്രോ സെർജിയോ കനാൽസുമായാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്.പാബ്ലോ ടോറെ അവനുവേണ്ടി തുറന്ന കൈകളോടെ കാത്തിരിക്കുന്ന ഒരു ക്ലബ്ബിൽ എത്തുകയാണ്, ഈ സ്വഭാവത്തിലുള്ള ഒരു കഴിവ് വികസിപ്പിക്കാൻ ഇതിലും നല്ല സ്ഥലം വേറെയില്ലായിരിക്കാം.

Rate this post