ടി 20 യിൽ അമ്പരപ്പിക്കുന്ന ബൗളിങ് പ്രകടനവുമായി പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളർ

അതിശയിപ്പിക്കുന്ന ബൗളിംഗ് പ്രകടനവുമായി ലോക ശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ് പാകിസ്താനി ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി.ടി 20 ക്രിക്കറ്റിൽ തുടർച്ചയായി നാലു പന്തുകളിൽ വിക്കറ്റ് നേടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്രീദി. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലാണ് അഫ്രീദി ഈ മിന്നും പ്രകടനം കാഴ്ച്ചവെച്ചത്.

ഇംഗ്ലീഷ് കൗണ്ടി ടി 20 ക്രിക്കറ്റിൽ ഹാംഷെയറിനു വേണ്ടി കളിച്ച അഫ്രീദി തുടർച്ചയായി നാലു പന്തുകളിൽ നാല് വിക്കറ്റുകൾ വിക്കറ്റുകൾ വീഴ്ത്തി. മിഡിൽസെക്സിനെതിനെയായിരുന്നു അഫ്രിദിയുടെ പ്രകടനം.പാക് താരം നേടിയ നാലു വിക്കറ്റുകളും ക്ലീൻ ബൗൾഡായിരുന്നു എന്നതായിരുന്നു ഈ ഹാട്രിക്ക് നേട്ടത്തിന്റെ പ്രത്യേകത. മിഡിൽസെക്സിന്റെ താരങ്ങളായ ജോൺ സിംപ്സൺ, സ്റ്റീവൻ ഫിൻ ,തിലൻ വലല്ലവിത, ടിം മുർതഗ് എന്നിവരുടെ വിക്കറ്റുകളാണ്‌ 20 കാരൻ സ്വന്തമാക്കിയത്.

മത്സരത്തിൽ ആകെ അഫ്രീദി 19 റൺസ് വിട്ടുകൊടുത്ത് 6 വിക്കറ്റുകൾ വീഴ്ത്തി.അഫ്രിദിയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ഹാംഷയർ മത്സരത്തിൽ വിജയവും സ്വന്തമാക്കി.ആദ്യം ബാറ്റ് ചെയ്ത ഹാംഷെയർ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 141 റണ്സെടുത്തു .142 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മിഡിൽസെക്സിന് 121 റൺസെടുക്കണേ സാധിച്ചുള്ളൂ.