❝ പക അത് വീട്ടാനുള്ളതാണ്❞ , ഇത് സുവാരസിന്റെ പ്രതികാരം

2020 ൽ ബാഴ്സലോണ സുവാരസിനെ പുറത്താകുമ്പോൾ പറഞ്ഞ കാരണങ്ങൾ വളരെ വിചിത്രമായിരുന്നു.ഉറുഗ്വേൻ സ്‌ട്രൈക്കർക്ക് പ്രായമായെന്നും ഇനി ബാഴ്സക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിൽ എത്തിയ താരം അവരെ ലാ ലീഗ്‌ ചാമ്പ്യന്മാരാക്കുകയും തന്നെ പുറത്താക്കിയവർക്ക് തകക് മറുപടിയും നൽകി.പ്രായമായതു കാരണം അടുത്ത ബാഴ്സലോണയുടെ ടീം പ്ലാനിൽ താങ്കൾ ഇല്ല എന്ന് കൂമൻ ഫോണിലൂടെ വിളിച്ചു പറഞ്ഞത് സുവരസിനെ വളരെയധികം വേദനിപ്പിച്ചിരുന്നു എന്ന് പിന്നീട് സുവാരസ് തന്നെ വ്യക്തമാക്കിയിരുന്നു.

ബാഴ്സലോണ സുവാരസിനെ പുറത്താക്കുമ്പോൾ ഉചിതമായ രീതിയിൽ യാത്രയയപ്പ് പോലും നൽകാതെയാണ് ബാഴ്സ സുവാരസിനെ പുറത്താക്കിയത്.ആറു സീസണുകളിൽ ബാഴ്സലോണ മുന്നേറ്റനിരയുടെ കുന്തമുന ആയിരുന്ന ഉറുഗ്വേൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ കറിവേപ്പില പോലെയാണ് ബാഴ്സ മാനേജ്മെന്റും പരിശീലകൻ റൊണാൾഡ്‌ കൂമാനും വലിച്ചെറിഞ്ഞത്.

ഇന്നലെ ലാ ലീഗയിൽ അത്ലറ്റികോ മാഡ്രിഡും ബാഴ്സലോണയും നേർക്ക് നേർ വന്നപ്പോൾ സുവാരസിന്റെ മികവിലാണ് അത്ലറ്റികോ മാഡ്രിഡ് വിജയിച്ചത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡിനോട് ബാഴ്സലോണ പരാജയപ്പെട്ടത്. ഒരു അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ് നിന്നതും സുവാർസായിരുന്നു. ബാഴ്സലോണ കോച്ച് റൊണാൾഡ് കൊമാനെതിരെ മധുര പ്രതികാരം വീട്ടുന്ന സുവാരസിനേയും ഫുട്ബോൾ ആരാധകർ ഇന്നു കണ്ടു. ബാഴ്സലോണക്കെതിരായ ഗോൾ സെലിബ്രേറ്റ് ചെയ്യാതിരുന്ന സുവാരസ് എന്നാൽ ഫോൺ വിളിക്കുന്ന ആംഗ്യം ഗാലറിയെ ചൂണ്ടി കാണിച്ചിരുന്നു.

മുൻപ് ക്യാമ്പ് നൗവിൽ നിന്ന് അപമാനിതനായി കളം വിടുമ്പോൾ സുവാരസിനെ 60 സെക്കന്റ് നീണ്ട് നിന്ന ഒരു ഫോൺ കോളിലൂടെയാണ് പരിശീലകനായ കൊമാൻ ടീമിൽ ഇടമില്ലെന്ന കാര്യം അറിയിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അന്നത്തെ ഫോൺ കോളിനെ ഓർമ്മിക്കുന്നതായിരുന്നു ഇന്നത്തെ സുവാരസിന്റെ മധുര പ്രതികാരം.

2014 ൽ ലിവർപൂൾ വിട്ട് ബാഴ്‌സലോണയിൽ ചേർന്ന സുവാരസ് സ്പാനിഷ് ഭീമൻമാർക്കൊപ്പം അരങ്ങേറ്റ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടി. നാല് ലാലിഗ കിരീടങ്ങളും നാല് സ്പാനിഷ് കപ്പുകളും രണ്ട് സ്പാനിഷ് സൂപ്പർ കപ്പുകളും നേടി. എല്ലാ മത്സരങ്ങളിലുമായി 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകൾ നേടിയ അദ്ദേഹം ബാഴ്‌സലോണയുടെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോറർമാരിൽ ഒരാളായി മാറി.

Rate this post