ഇന്ത്യയെ മറിടകന്ന് ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്ത് പാകിസ്ഥാൻ

ഏറ്റവും പുതിയ ഐസിസി ഏകദിന ടീം റാങ്കിങ്ങിൽ ഇന്ത്യ പാക്കിസ്ഥാന് പിന്നിൽ മൂന്നാം സ്ഥാനത്തേക്കും ലോക ഒന്നാം നമ്പർ ഓസ്‌ട്രേലിയയേക്കാൾ മൂന്ന് പോയിന്റ് പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം.അഞ്ച് തവണ ലോക ചാമ്പ്യനായ ഓസ്‌ട്രേലിയ വാർഷിക അപ്‌ഡേറ്റിനെത്തുടർന്ന് റേറ്റിംഗ് 113 ൽ നിന്ന് 118 ആയി മെച്ചപ്പെടുത്തി.

പാക്സിസ്ഥാൻ പാകിസ്ഥാനെ (116 പോയിന്റ്), ഇന്ത്യ (115 പോയിന്റ്) എന്നിവരാണ് പിന്നിൽ.പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുന്നതിനു മുമ്പും 113 പ‍ോയന്‍റുമായി ഓസ്ട്രേലിയ തന്നെയായിരുന്നു ഒന്നാമത്. കഴിഞ്ഞദിവസം പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെയാണ് പാകിസ്താന്‍ ലോക ഒന്നാം നമ്പറിലെത്തിയത്.എന്നാൽ അഞ്ചാം മത്സരത്തിൽ തോറ്റതോടെ വീണ്ടും മൂന്നിലേക്ക് വീണു.

പരമ്പര തൂത്തുവാരിയിരുന്നെങ്കിൽ പാകിസ്താന് ഒന്നാം സ്ഥാനത്ത് തന്നെ തുടരാമായിരുന്നു.104 പോയന്‍റുമായി ന്യൂസിലൻഡും 101 പോയന്‍റുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ദക്ഷിണാഫ്രിക്ക ആറിലും ബംഗ്ലാദേശ് ഏഴിലുമാണ്.അഫ്ഗാനിസ്ഥാൻ മുൻ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയെയും വെസ്റ്റ് ഇൻഡീസിനെയും പിന്തള്ളി എട്ടാം സ്ഥാനത്തെത്തി. ഈ വർഷത്തെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയ ടീമുകളാണ് ആദ്യ എട്ട് സ്ഥാനക്കാർ.

ശ്രീലങ്ക ഒമ്പതാം സ്ഥാനത്തും വെസ്റ്റിൻഡീസ് പത്താം സ്ഥാനത്തുമാണ്., ജൂൺ-ജൂലൈ മാസങ്ങളിൽ സിംബാബ്‌വെയിൽ നടക്കുന്ന യോഗ്യതാ ടൂർണമെന്റിൽ ശ്രീലങ്കയും വെസ്റ്റ് ഇൻഡീസും പങ്കെടുക്കും.സമീപഭാവിയിൽ നിരവധി ഏകദിന മത്സരങ്ങൾക്കൊപ്പം 2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി ടീമുകൾ തയ്യാറെടുപ്പുകൾ ശക്തമാക്കിയതിനാൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വലിയ മുന്നേറ്റത്തിന് ഇടമുണ്ട്.

Rate this post