‘ഒന്നാം റാങ്കിന്റെ ആയുസ്സ് വെറും 48 മണിക്കൂർ’ , ന്യൂസിലൻഡിനോട് തോറ്റ് ഒന്നാം റാങ്കും നഷ്ടപ്പെടുത്തി പാകിസ്ഥാൻ

ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ പാകിസ്ഥാൻ 47 റൺസിന്റെ പരാജയം. അവസാന മത്സരത്തിൽ തോറ്റെങ്കിലും 4-1ന് പാകിസ്ഥാൻ പരമ്പര സ്വന്തമാക്കി.തോൽവിയോടെ ലോക ഒന്നാം നമ്പർ പദവിയിൽ ഉണ്ടായിരുന്ന പാക്കിസ്ഥാൻ ഏകദിന റാങ്കിംഗിൽ ഓസ്‌ട്രേലിയയ്ക്കും ഇന്ത്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഐസിസി ഏകദിന റാങ്കിങില്‍ ചരിത്രത്തിലാദ്യമായി ഒന്നാം സ്ഥാനത്തെത്തിയ പാകിസ്താന് പക്ഷേ അതു ആഘോഷിക്കാന്‍ 48 മണിക്കൂര്‍ മാത്രമേ സമയം കിട്ടിയുള്ളു. അഞ്ച് തവണ ലോകകപ്പ് ചാമ്പ്യൻമാർക്ക് ഇപ്പോൾ 113 റേറ്റിംഗ് പോയിന്റുണ്ട് , പാക്കിസ്ഥാനെക്കാൾ ഒരു പോയിന്റ് കൂടുതൽ.ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്ഥാൻ, യഥാക്രമം നാലിൽ നിന്ന് 10 വരെ.2023 ഏഷ്യാ കപ്പിന് അടുത്തിടെ യോഗ്യത നേടിയ നേപ്പാൾ, അയർലൻഡ്, സ്കോട്ട്ലൻഡ്, സിംബാബ്‌വെ എന്നിവയ്ക്ക് പിന്നിൽ 14-ാം സ്ഥാനത്താണ്.

വിൽ യങ്ങിന്റെയും (87) ക്യാപ്റ്റൻ ടോം ലാതമിന്റെയും (59) അർധസെഞ്ചുറികളുടെ ബലത്തിൽ ന്യൂസിലൻഡ് 49.3 ഓവറിൽ 299 റൺസാണ് എടുത്തത്.മാര്‍ക് ചാപ്മാന്‍ (43), രചിന്‍ രവീന്ദ്ര (28), കോള്‍ മക്കോഞ്ചി (26), ഹെന്റി നിക്കോള്‍സ് (23) എന്നിവരും തിളങ്ങി. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ നേടി. ഉസാമ മിര്‍, ഷദബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ഹരിസ് റൗഫ്, മുഗമ്മദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. പാക് മറുപടി 46.1 ഓവറില്‍ അവസാനിച്ചു. അവര്‍ക്ക് 252 റണ്‍സേ നേടാന്‍ സാധിച്ചുള്ളു. വിജയം തേടിയിറങ്ങിയ പാകിസ്ഥാന് വേണ്ടി ഇഫ്തിഖര്‍ അഹമ്മദ് തിളങ്ങി.

താരം 94 റണ്‍സുമായി പുറത്താകാതെ നിന്നു. ആഘ സല്‍മാന്‍ (57) താരത്തിന് മികച്ച പിന്തുണ നല്‍കി. മറ്റൊരാളും പിന്തണയ്ക്കാനില്ലാതെ പിന്നീട് താരം നിസഹായനായി. ഓപ്പണര്‍ ഫഖര്‍ സമാന്‍ 33 റണ്‍സെടുത്തു. മറ്റൊരാളും തിളങ്ങിയില്ല. കിവീസിനായി ഹെന്റി ഷിപ്‌ലി, രചിന്‍ രവീന്ദ്ര എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദം മില്‍നെ, മാറ്റ് ഹെന്റി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Rate this post