
12 വർഷത്തിന് ശേഷം ന്യൂസിലൻഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാൻ
കറാച്ചിയിൽ ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ 26 റൺസിന്റെ വിജയത്തോടെ 12 വർഷത്തിന് ശേഷം ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിന പരമ്പര വിജയം നേടിയിരിക്കുകയാണ് പാകിസ്ഥാൻ.ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ പാക്കിസ്ഥാനെ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് എടുത്തത്.ഇമാം ഉൾ ഹഖ് 107 പന്തിൽ 90 റൺസും ബാബർ അസം 62 പന്തിൽ 54 റൺസ് നേടി ഇന്നിഗ്‌സിന് കരുത്തേകി.
എന്നാൽ 288 റൺസ് വിജയ ലക്‌ഷ്യം തേടിയിറങ്ങിയ ന്യൂസിലൻഡ് 49.1 ഓവറിൽ 261 റൺസിന് പുറത്തായി. ന്യൂസിലൻഡിന് വേണ്ടി ഓപ്പണർ ടോം ബ്ലണ്ടെൽ 65 റൺസ് നേടിയപ്പോൾ അരങ്ങേറ്റക്കാരൻ കോൾ മക്കോഞ്ചി 45 പന്തിൽ 64 റൺസ് നേടി പുറത്താകാതെ നിന്നു.റാവൽപിണ്ടിയിൽ നടന്ന ആദ്യ രണ്ട് മത്സരങ്ങൾ യഥാക്രമം അഞ്ച്, ഏഴ് വിക്കറ്റിന് ജയിച്ച പാകിസ്ഥാൻ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 3-0ന് അപരാജിത ലീഡ് നേടി.വെള്ളി, ഞായർ ദിവസങ്ങളിൽ കറാച്ചിയിലാണ് അവസാന രണ്ട് മത്സരങ്ങൾ.

2011-ൽ ന്യൂസിലൻഡിനെതിരായ പാക്കിസ്ഥാന്റെ അവസാന ഏകദിന പരമ്പര വിജയമായിരുന്നു, അതിനുശേഷം ഏഴ് പരമ്പരകളിൽ ആറെണ്ണവും തോറ്റിരുന്നു, ഒരു സമനിലയിൽ ആയിരുന്നു. മത്സരത്തിൽ ഓപ്പണിങ് വിക്കറ്റിൽ ബ്ലണ്ടെലും വിൽ യങ്ങും (41 പന്തിൽ 33) ചേർന്ന് 15.3 ഓവറിൽ 83 റൺസ് കൂട്ടിച്ചേർത്തപ്പോൾ ന്യൂസിലൻഡ് അനായാസ വിജയം നേടുമെന്ന് കരുതി.ഷോർട്ട് തേർഡ്‌മാനിൽ നിന്ന് നേരിട്ടുള്ള ത്രോയിൽ യങ്ങി റൺ ഔട്ടാക്കി പാകിസ്‌താൻ മത്സരത്തിലേക്ക് തിരിച്ചെത്തി.കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായ സെഞ്ചുറികൾ നേടിയ ഡാരിൽ മിച്ചലിനെ 21 റൺസിന് മുഹമ്മദ് വസീം പുറത്താക്കി.
Pakistan beat new Zealand in an ODI series after 12 years pic.twitter.com/oCe0y100CQ
— ٰImran Siddique (@imransiddique89) May 3, 2023
പിന്നാലെ ഓപ്പണർ ബ്ലണ്ടലും റണ്ണൗട്ടായി.45 റൺസെടുത്ത ടോം ലാഥവും മാർക്ക് ചാപ്മാനും (13) നാലാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തെങ്കിലും പേസർ നസീം ഷാ ചാപ്മാനെ മനോഹരമായ ഒരു പന്തിൽ പുറത്താക്കി.രണ്ട് സിക്‌സും ആറ് ഫോറും പറത്തി ന്യൂസിലൻഡിന്റെ വിജയം തട്ടിയെടുക്കാൻ മക്കോഞ്ചി ധീരമായി ശ്രമിച്ചെങ്കിലും നടന്നില്ല.പാകിസ്ഥാന് വേണ്ടി നസീം, വസീം, ഷഹീൻ ഷാ അഫ്രീദി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.