❝പാകിസ്ഥാൻ ടീമിനായി ഫീൽഡ് ചെയ്ത സച്ചിനോ 😱അമ്പരപ്പിക്കുന്ന സംഭവം ഇതാണ്❞

ക്രിക്കറ്റിൽ എക്കാലവും മികച്ച പ്രതിഭകൾ വരാറുണ്ട്.ഇന്ത്യൻ ക്രിക്കറ്റിൽ ഇതിഹാസ തുല്യരായ ബാറ്റ്‌സ്മാന്മാരും വളരെ അധികം ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി നമുക്ക് ഏല്ലാം സുപരിചിതരാണ്. പക്ഷേ ലോകക്രിക്കറ്റിൽ ഇന്നും വളരെ അധികം ആരാധകർ ഇഷ്ടപെടുന്ന ഇതിഹാസ ക്രിക്കറ്റ്‌ താരമാണ് സച്ചിൻ രമേശ്‌ ടെൻഡുൽക്കർ. ക്രിക്കറ്റിന്റെ ദൈവം എന്ന വിശേഷണം സ്വന്തമാക്കിയ സച്ചിൻ ഇന്നും ക്രിക്കറ്റ്‌ ആരാധകർക്ക് ദൈവ തുല്യനാണ്. തന്റെ കരിയറിൽ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയ സച്ചിൻ പല അപൂർവ്വ സംഭവങ്ങളിലും പങ്കാളിയായ ചരിത്രമുണ്ട്. ക്രിക്കറ്റിൽ നിന്നും പൂർണ്ണ വിരമിക്കൽ മൂന്ന് വർഷം മുൻപ് തന്നെ പ്രഖ്യാപിച്ച സച്ചിൻ ഇന്ത്യൻ ടീമിനായി പല നിർണായക നിർദ്ദേശങ്ങളും നൽകാറുണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനോളം മികച്ച ഒരു ബാറ്റ്‌സ്മാൻ ഇന്നും ക്രിക്കറ്റിൽ വന്നിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. നിലവിലെ പല താരങ്ങൾക്കും സച്ചിൻ സൃഷ്ടിച്ച റൺസ് വേട്ട മറികടക്കുക സ്വപ്നം കാണുവാൻ പോലും കഴിയില്ല. ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുകൾ പരിശോധിച്ചാൽ പലപ്പോഴും അതിൽ സച്ചിന്റെ പേര് കാണും.

എന്നാൽ രണ്ടര പതിറ്റാണ്ട് നീണ്ട സച്ചിന്റെ കരിയറിൽ അദ്ദേഹം ക്രിക്കറ്റിലെ പ്രധാന ശത്രുക്കളായ പാകിസ്ഥാൻ ടീമിനായി ഒരു തവണ ഫീൽഡിങ്ങിൽ ഇറങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞാൽ പല ആരാധകരും ക്രിക്കറ്റ്‌ പ്രേമികളും ഇന്നും വിശ്വസിക്കില്ല പക്ഷേ ഇങ്ങനെ ഒരു സംഭവം ഇന്നും പല ആരാധകർക്കും അറിവില്ല. തന്റെ ക്രിക്കറ്റ്‌ കരിയറിന്റെ തുടക്ക കാലത്താണ് സച്ചിൻ ആർക്കും നേടുവാൻ കഴിയാത്ത നേട്ടവും കരസ്ഥമാക്കിയത്.ഡോൺ ബ്രാഡ്മാൻ ശേഷം ലോകം കണ്ട ഏറ്റവും വലിയ ക്രിക്കറ്റ്‌ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട സച്ചിന്റെ കരിയറിലെ ഈ അപൂർവ്വ സംഭവം അദ്ദേഹം മുൻപും പല തവണ ആരാധകാരുമായി പങ്കുവെച്ചിട്ടുണ്ട്. നിലവിൽ മുംബൈയിൽ താമസമാക്കിയ സച്ചിന്റെ ചില വാക്കുകൾ വൈറലായി മാറിയിരുന്നു.സച്ചിന്റെ ക്രിക്കറ്റ്‌ ജീവിതം ഇങ്ങനെ  സംഭവത്തിനും സാക്ഷിയായി എന്ന് ഇന്നും പല ക്രിക്കറ്റ്‌ ആരാധകർക്കും വിശ്വസിക്കുവാൻ കഴിഞ്ഞിട്ടില്ല.

തന്റെ പതിനാറാം വയസ്സിൽ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ആദ്യമായി 1989ൽ തന്റെ അന്താരാഷ്ട്ര മത്സരം കളിച്ചത് പാക് ടീമിനെതിരെയാണ് എങ്കിലും അതിനും മുൻപ് അദ്ദേഹം പാകിസ്ഥാൻ ടീമിനായി ഒരു മത്സരത്തിൽ ഫീൽഡിങ്ങിനായി ഇറങ്ങിയിട്ടുണ്ട്.1987 ജനുവരി 20ന് നടന്ന ഇന്ത്യ :പാകിസ്ഥാൻ ടീമുകൾക്കിടിയിൽ നടന്ന ഒരു എക്സിബിഷൻ മത്സരത്തിൽ മത്സരത്തിലാണ് സച്ചിൻ പാകിസ്ഥാൻ ടീമിനായി ഒരു പകരക്കാരൻ ഫീൽഡറുടെ രൂപത്തിൽ കളിക്കാൻ എത്തിയത്. അന്ന് ഇമ്രാൻ ഖാനാണ് പാകിസ്ഥാൻ ടീമിനെ മത്സരത്തിൽ നയിച്ചത്.ഇന്ന്‌ പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനാണ് ഇമ്രാൻ ഖാൻ.

അന്നത്തെ ആ മത്സരത്തിൽ ഏതാനും പാകിസ്ഥാൻ താരങ്ങൾ വിശ്രമത്തിനായി ഹോട്ടൽ മുറികളിലേക്ക് പോയതിനാൽ പാകിസ്ഥാൻ നായകൻ ഇമ്രാൻ ഖാന്റെ ആവശ്യം പ്രകാരമാണ് സച്ചിൻ അടക്കം ചില താരങ്ങൾ പാകിസ്ഥാൻ ടീമിനായി ഫീൽഡിങ്ങിൽ സജീവമായി കളിച്ചത്. ഏകദേശം 25 മിനുറ്റ് നേരം സച്ചിനും ഒപ്പം മറ്റ് ഇന്ത്യൻ താരങ്ങളും പാകിസ്ഥാൻ ടീമിനായി ഫീൽഡിങ്ങിലിറങ്ങിഇന്നും ക്രിക്കറ്റ്‌ ലോകത്ത് സജീവ ചർച്ചയാണ് ആ ഒരു അപൂർവ്വ സംഭവം.