“കൈലിയൻ എംബാപ്പെയെ റയൽ മാഡ്രിഡിന്റെ പിടിയിൽ നിന്ന് തടയാൻ എല്ലാ അടവും പരീക്ഷിക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ “

കൈലിയൻ എംബാപ്പെയുടെ കരാർ നീട്ടാൻ ക്ലബ്ബ് “എല്ലാം” ചെയ്യുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ സ്‌പോർട്‌സ് ഡയറക്ടർ ലിയോനാർഡോ പറഞ്ഞു.റയൽ മാഡ്രിഡ് ഒരു ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്.മാഡ്രിഡിലേക്കുള്ള ഒരു നീക്കവുമായി ഫ്രാൻസ് താരത്തെ പണ്ടേ ബന്ധപ്പെടുത്തിയിരുന്നു, ഓഗസ്റ്റിൽ എംബാപ്പെയ്‌ക്കായി 180 മില്യൺ യൂറോ (200 മില്യൺ ഡോളർ) വരെ മൂല്യമുള്ള ഓഫർ റയൽ നൽകിയിരുന്നു എന്ന റിപോർട്ടുകൾ വന്നിരുന്നു.

ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ലയണൽ മെസ്സി ക്ലബ്ബിലെത്തിയിട്ടും പാരീസ് ക്ലബ്ബിന്റെ പ്രധാന സ്ഥാനം എംബപ്പേക്ക് തന്നെയായിരുന്നു. ഈ സീസണിൽ പിഎസ്ജി ക്ക് വേണ്ടി 24 ഗോളുകൾ ഫ്രഞ്ച് താരം നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ സെന്റ്-എറ്റിയെനെതിരായ വിജയത്തിൽ 23 കാരൻ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ 156 ഗോളുകൾ എന്ന റെക്കോർഡിലെത്തി. 200 ഗോളുമായി എഡിൻസൺ കവാനി മാത്രമാണ് എംബപ്പേക്ക് മുന്നിലുള്ളത്.

എംബാപ്പയെ നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും,” ലിയോനാർഡോ ഫ്രഞ്ച് സ്പോർട്സ് ദിനപത്രമായ L’Equipe-നോട് പറഞ്ഞു.100 മില്യൺ യൂറോ “ലോയൽറ്റി ബോണസ്” എന്നതിന് മുകളിൽ 50 മില്യൺ യൂറോ വാർഷിക ശമ്പളം എംബാപ്പെക്ക് ക്ലബ് വാഗ്ദാനം ചെയ്തതായി സ്പാനിഷ്, ഫ്രഞ്ച് മാധ്യമങ്ങളിൽ നിന്നുള്ള അവകാശവാദങ്ങൾ ബ്രസീലിയൻ നിഷേധിച്ചു.ഈ കരാറിൽ ഞങ്ങൾ അവസാനമായി ഇടുന്നത് തുകയായിരിക്കും എന്നു ഞാൻ കരുതുന്നു. ഏറ്റവും മികച്ച കളിക്കാരന് സാധ്യമായ ഏറ്റവും മികച്ച അവസ്ഥ നൽകാനാണ് ഞങ്ങൾക്കു താൽപര്യം. തുക തീരുമാനിക്കുന്നതിന് അവസാനത്തെ രണ്ടു മിനുട്ട് മാത്രമേ എടുക്കൂവെന്നും ഞാൻ കരുതുന്നു” ലിയോനാർഡോ പറഞ്ഞു.

ലിഗ് 1, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവയിൽ കൈലിയൻ എംബാപ്പെ പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ഫ്രഞ്ച് ക്ലബ്ബ് അദ്ദേഹത്തിന് കൂടുതൽ ലാഭകരമായ കരാർ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്നു. 23 കാരൻ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് .അടുത്ത ഒരു ദശകമെങ്കിലും താരം ഈ ഫോം നിലനിർത്തും എന്ന് പാരീസ് ക്ലബ് വിശ്വസിക്കുന്നുണ്ട്.