❝ 🏆 കോപ്പ അമേരിക്കയിൽ 🇦🇷🔥 അർജന്റീന
മിഡ്ഫീൽഡിലെ 💪⚽ വജ്രായുധം ❞

ലോക ഫുട്ബോളിൽ ഒരു അന്തരാഷ്ട്ര കിരീടം ഏറ്റവും ആവശ്യമുള്ള രാജ്യമാണ് അർജന്റീന. എത്ര മികച്ച പ്രകടനങ്ങൾ നടത്തിയാലും ഒരു കിരീടം മാത്രം അവരിൽ നിന്നും അകന്നു നിൽക്കുകയാണ്. 1991 ലും 1993 ലും കോപ അമേരിക്ക നേടിയതിന് ശേഷം അവർ ഒരു പ്രധാന അന്താരാഷ്ട്ര ട്രോഫി നേടിയിട്ടില്ല.സഹസ്രാബ്ദത്തിന്റെ ആരംഭം മുതൽ, ഇത് ഒന്നിനുപുറകെ ഒന്നായി ഫൈനലിൽ പരാജയപെടാനായിരുന്നു അവരുടെ വിധി.കോപ്പ അമേരിക്കയിൽ മാത്രം അവസാന നാല് ഫൈനലിൽ തോൽവികൾ നേരിട്ടു.2019 ലെ പതിപ്പിൽ അർജന്റീന സെമി ഫൈനൽ ഘട്ടത്തിൽ ചാമ്പ്യന്മാരായ ബ്രസീലിനോട് 2-0 ന് പരാജയപ്പെട്ടു.

ഈ വർഷത്തെ കോപ്പയിൽ കിരീടം നേടാൻ ഉറച്ചു തന്നെയാണ് അര്ജന്റീന വരുന്നത്. ഇതിഹാസ താരം റിക്വൽമിയുടെ അതെ നിലവാരമുള്ള ഒരു പ്ലെ മേക്കർ അര്ജനിന നിരയിൽ പിന്നീട് വന്നിട്ടില്ല എന്നത് യാഥാർഥ്യമാണ്. ആ നിരയിലേക്ക് എത്തുന്ന താരമാണ് സെവിയ്യ മിഡ്ഫീൽഡർ പാപ്പു ഗോമസ്. 30 വയസ്സിൽ മാത്രം അര്ജന്റീന ദേശീയ ടീമിൽ എത്തിയ താരമാണ് പാപ്പു. മെസ്സിയുടെ അതേ പ്രായത്തിലുള്ളയാളാണെങ്കിലും മികച്ച ക്രിയേറ്റീവ് പാസ്സിങ്ങും ,പിച്ചിൽ ഇടം കണ്ടെത്താനുള്ള ഉയർന്ന കഴിവും , മികച്ച കില്ലർ പാസുകൾ കൊടുക്കാനുള്ള കഴിവുള്ള താരമാണ്.ടീമിലെ പ്രധാന സ്‌ട്രൈക്കറുടെ തൊട്ടുപിന്നിൽ കളിക്കുന്ന പാപ്പു ഗോളവസരം ഒരുക്കുന്നതോടൊപ്പം ഗോൾ നേടാനും മിടുക്കനാണ്.

വേഗതയിൽ ആക്രമണം നടത്താനും പന്ത് കൂടുതൽ കൈവശം വെക്കാനും സ്‌ട്രൈക്കർമാരെ കൂടുതൽ സ്വാതന്ത്രമാക്കാനും പപ്പുവിന് സാധിക്കും. വിങ്ങുകളിലും തിളങ്ങുന്ന പാപ്പു സെവിയ്യയ്യിൽ ഇടതു വിങ്ങറായിട്ടാണ് കളിച്ചിരുന്നത്. മികച്ച വേഗതയും ക്രോസ്സുകൾ കൊടുക്കാനുള്ള കഴിവും , എതിർ താരങ്ങളെ ഡ്രിബ്ബിൽ ചെയ്ത മുന്നേറാനും മിടുക്കനാണ് 33 കാരൻ. ലോങ്ങ് റേഞ്ചുകളിൽ ഗോൾ കണ്ടെത്താൻ മികവുളള പാപ്പു സെറ്റ് പീസുകളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.


സിരി എ ക്ലബ് അറ്റലാന്റയുടെ മിന്നും താരമായിരുന്ന പാപ്പു 2019, 2020 സീസണുകളിൽ ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമാണ്. കഴിഞ്ഞ സീസണിൽ 16 അസിസ്റ്റുമായി സിരി എ യിൽ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്തു.കൂടാതെ ഏഴ് ഗോളുകൾ കൂടി നേടിയ അദ്ദേഹത്തെ സീസണിലെ മികച്ച ഫീൽഡറായി തെരഞ്ഞെടുക്കുകയും ചെയ്തു. മികച്ച പ്രകടനം തുടരുമ്പോഴും ഈ വർഷം ജനുവരിയിൽ പാപ്പുവിനെ സ്പെയിനിലേക്ക് മാറി. ശക്തരായ സെവിയ്യയാണ് താരത്തെ റാഞ്ചിയത്. ഈ സീസണിൽ മികച്ച ഫോമിലുള്ള പാപ്പു ഏഴ് ഗോളുകളും ലീഗിൽ 11 അസിസ്റ്റുകളും നേടി.

2019 കോപ്പയിൽ അറ്റലാന്റയിൽ പാപ്പുവിന്റെ മുൻ സഹതാരം ലയണൽ സ്കലോണി താരത്തെ ടീമിൽ പരിഗണിച്ചിരുന്നില്ല. അതിനെതിരെ വലിയ വിമർശനം ഉയരുകയും ചെയ്തു. 2017 ൽ അർജന്റീനിയൻ ദേശീയ ടീമിലരങ്ങേറിയ പാപ്പു അഞ്ചു മത്സരങ്ങളിൽ മാത്രമാണ് നീലയും വെള്ളയും ജേഴ്സിയണിഞ്ഞത്. 2019 ലെ കോപ്പ അമേരിക്കയിൽ സ്‌ട്രൈക്കർമാരുമായി ലിങ്ക്അപ്പ് മാൻ എന്ന നിലയിൽ ഒരു താരത്തിന്റെ അഭാവം നിഴലിച്ചു നിന്നിരുന്നു.ജിയോവന്നി ലോ സെൽസോ യുവ ഉഡീനീസ് താരം റോഡ്രിഗോ ഡി പോളോ എന്നിവരെയാണ് സ്കെലോണി പരീക്ഷിച്ചത്. ക്വാർട്ടറിലും സെമിലിയും മൂന്നു പ്രധാന സ്‌ട്രൈക്കര്മാര് അർജന്റീനിയൻ നിരയിൽ ഇറങ്ങിയപ്പോൾ മെസ്സി പുറകിൽ സ്ലോട്ട് ചെയ്തു. പാപ്പുവിനെ പോലെ ഒരു താരം അന്ന് ടീമിലുണ്ടായിരുന്നെങ്കിൽ മെസിക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ മുന്നേറി കളിക്കാനാവുമായിരുന്നു.

നവംബറിൽ അവസാനത്തെ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച പാപ്പുവിന് ഒടുവിൽ മികച്ച വേദിയിൽ പ്രകടനം പിറത്തെടുക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.പരിക്കുകളും മോശം ഫോമും ചേർന്നതിലൂടെ അഗ്യൂറോയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ തന്റെ പ്രാരംഭ റോൾ നഷ്ടമായതിനാൽ ആദ്യ ഇലവനിൽ മാർട്ടിനെസും മെസ്സിയും ഇറക്കാനാണ് സ്കാലോണി തലപര്യപ്പെടുന്നത്. കോപ്പയിൽ 4-3-3 എന്ന ശൈലിയിൽ സ്കെലോണി ടീമിനെ വിന്യസിപ്പിച്ചാൽ സേവിയയ്യായിലെ പോലെ ഇടതു മിഡ്ഫീൽഡിലായിരിക്കും പാപ്പുവിന്റെ സ്ഥാനം. കിരീട നേടുക എന്ന ലക്ഷ്യത്തോടെ മെസ്സിക്കോപാപത്തെ പരിചയ സമ്പന്നനായ പപ്പു ഗോയിംസും കൂടി ചേർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നുറപ്പാണ്. മെസ്സിയുടെ ട്രോഫി ഷെൽഫിൽ കോപ്പ് കിരീടം എത്താനാണ് ലോകമെമ്പാടുമുളള ആരാധകർ കാത്തിരിക്കുന്നത്.