❝ മദ്യ കമ്പനിയുടെ 🖤🍾 കുപ്പികൾ എടുത്ത്
മാറ്റി 🇫🇷❤️ പോഗ്ബയുടെ സന്ദേശം ❞

ഹംഗറിക്കെതിരായ യൂറോ കപ്പ് മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിനിടെ പോർച്ചുഗൽ താരമായ റൊണാൾഡോ തന്റെ മുന്നിൽ വച്ചിരുന്ന കൊക്ക കോളയുടെ രണ്ട് കുപ്പികൾ എടുത്തുമാറ്റിഅതിനു പകരം അടുത്തുണ്ടായിരുന്ന വെള്ളക്കുപ്പി ഉയർത്തിക്കാണിക്കുകയും, വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തത്‌ ലോകമെമ്പാടും വളരെയധികം വാർത്താ പ്രാധാന്യം നേടിയിരുന്നു. റൊണാൾഡോയുടെ ചെറിയൊരു പ്രവർത്തി കൊണ്ട് കൊക്കോ കോളയ്ക്ക് കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.


അതിനു ശേഷം ഫുട്ബോൾ രംഗത്ത് നിന്ന് വീണ്ടും അത് പോലൊരു സംഭവം നടന്നു. റൊണാൾഡോ മാതൃക പിന്തുടർന്നത് ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയാണ്. ജർമനിക്കെതിരായ മത്സരത്തിനു ശേഷം പോഗ്ബ ചെയ്‌ത ഈ പ്രവൃത്തിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തു ചർച്ചയാവുന്നത്. റൊണാൾഡോ കൊക്ക കോള ബോട്ടിലുകളാണ് എടുത്തു മാറ്റിയതെങ്കിൽ യുവേഫയുടെ പ്രധാന സ്പോൺസർമാരിൽ ഒന്നായ ഹെയ്‌നക്കീനിന്റെ മദ്യക്കുപ്പിയാണ് പോഗ്ബ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിനെത്തിയപ്പോൾ തന്റെ മുന്നിൽ നിന്നും എടുത്തു മാറ്റിയത്.


ഇസ്ലാം മതവിശ്വാസിയാണ് പോഗ്ബ എന്നതാണ് താരത്തിൻ്റെ ഈ പ്രവൃത്തിക്ക് പിന്നിലുള്ള കാരണമെങ്കിലും യുവതലമുറക്ക് മുന്നിൽ വലിയൊരു മാതൃകാപ്രവൃത്തിയാണ് പോഗ്ബയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെയ്തത്. മാനവരാശി അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ നെട്ടോട്ടമോടുന്ന ഈ കാലഘട്ടത്തിൽ ഇരുവരുടെയും പ്രവൃത്തികൾ ആരോഗ്യ സംരക്ഷണം എത്ര പ്രധാനമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്നത്.


യൂറോ കപ്പിൽ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ജർമനിയെ നേരിട്ട പോഗ്ബയുടെ ടീമായ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിൻ്റെ വിജയം നേടിയിരുന്നു. ജർമനിക്കെതിരെ ഫ്രാൻസ് വിജയം നേടുന്നതിൽ നിർണായക പങ്കാണ് പോഗ്ബ വഹിച്ചത്. ഫ്രഞ്ച് മധ്യനിരയിൽ നിന്ന് ഫ്രഞ്ച് നീക്കങ്ങളുടെ കടിഞ്ഞാൺ ഏറ്റെടുത്ത അദ്ദേഹം ഒരേ സമയം തൻ്റെ ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിലും ജർമനിയുടെ ആക്രമ ണങ്ങളുടെ മുനയൊടിക്കുന്നതിലും നിർണായക പങ്കു വഹിച്ചിരുന്നു.

Rate this post