❝ തന്റെ 🔥⚽എതിരാളിയായാലും തന്നെ 💥👊
തോൽപ്പിച്ചാലും ഇവനെ 💖🙌 വെറുക്കുക അസാധ്യം ❞

ഈ സീസണിൽ ചെൽസിയുടെ കുതിപ്പിന് പിന്നിൽ പ്രവർത്തിച്ച മുഖ്യ താരമാണ് എൻ ഗോളോ കാന്റെ. മിഡ്ഫീൽഡിലും ,ഡിഫെൻസിലും, അറ്റാക്കിലും ഒരു പോലെ തിളങ്ങുന്ന കാന്റെ ചെൽസിയുടെ നട്ടെല്ല് തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയും ,റയൽ മാഡ്രിഡിനെതിരെയുമുള്ള സെമി ഫൈനലിലും തന്റെ പ്രതിഭ വിളിച്ചോതുന്ന പ്രകടനമാണ് ഫ്രഞ്ച് താരം പുറത്തെടുത്തത്. മുൻ പരിശീലകൻ ലാംപാർടിനു കിഴിൽ വേണ്ട അവസരങ്ങൾ ലഭിക്കാതിരുന്ന കണ്ടെ ട്യുചെൽ പരിശീലക സ്ഥാനം ഏറ്റെടുത്തതോടു കൂടി ടീമിന്റെ അവിഭാജ്യ ഘടകമായി തീർന്നു.

ലോക ഫുട്ബോളിൽ എളിമയുടെ പ്രതിരൂപമായ കാന്റയെ പുകഴ്ത്തി എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മൈഫീൽഡർ പോൾ പോഗ്ബ.ചെൽസിയുടെ മധ്യനിര താരമായ കാന്റെയെ വെറുക്കാൻ ആർക്കും ആകില്ല എന്ന് പോൾ പോഗ്ബ അഭിപ്രായപ്പെട്ടു . ഇരുവരും ഫ്രാൻസ് ദേശീയ ടീമിനായി മധ്യനിരയിൽ ഒരുമിച്ചു കളിക്കുന്നവരാണ്‌. കാന്റെയാകും ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും സ്നേഹം കിട്ടിയ താരം എന്ന് പോൾ പോഗ്ബ പറഞ്ഞു.വിജയം നേടാൻ വേണ്ടി വന്നാൽ കള്ളത്തരം കാണിക്കാനും നിയമങ്ങൾ ലംഘിക്കാനും കാന്റക്ക് അറിയാമെങ്കിലും അതിന്റെ പേരിൽ ആരും താരത്തെ വെറുക്കില്ലെന്നും പോഗ്ബ വ്യക്തമാക്കി. കാന്റെയെ വെറുക്കുക അസാധ്യമായ കാര്യമാണെന്നും പോഗ്ബ പറഞ്ഞു.


കാന്റെ ഒരു കാര്യത്തിനും പരാതി പറയാത്ത താരമാണ്. കഠിന പ്രയത്നമാണ് അദ്ദേഹത്തിന്റെ രീതി എന്നും പോഗ്ബ പറയുന്നു. കാന്റെ മികച്ച പ്രൊഫഷണൽ ആണെന്നും എത്ര വലിയ താരമായാലും വിനയം മാത്രമാണ് അദ്ദേഹത്തിൽ ഉള്ളൂ എന്നും പോഗ്ബ പറഞ്ഞു.കാന്റക്ക് ചിരിക്കാനും കളിക്കാനും അല്ലാതെ വേറെ ഒന്നും അറിയില്ലെന്നും തമാശക്ക് പോലും കളത്തിലോ പുറത്തോ കള്ളം പറയില്ല എന്നും പോഗ്ബ പറഞ്ഞു. ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ പോഗ്ബയും കാന്റെയുമായിരുന്നു മധ്യനിരയിലെ കൂട്ടുകെട്ട്. മികച്ച സാങ്കേതികതായും ,പാസ്സിങ്ങും ഉള്ള കാന്റെ മൈതാനത്തിന്റെ എല്ലായിടത്തും എത്തുന്ന താരം കൂടിയാണ്. പോഗ്ബ കൂട്ടിച്ചേർത്തു.


2015 ൽ കെയ്‌നിൽ നിന്ന് ലീസസ്റ്റർ സിറ്റിയിൽ ചേർന്നതിനുശേഷം യൂറോപ്പിലെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായി കാന്റെ വളർന്നു. ലെസ്റ്ററുമായി പ്രീമിയർ ലീഗ് കിരീടം നേടിയ കാന്റയെ 2016 ൽ ചെൽസി റാഞ്ചി.2018 ലോക കപ്പിൽ പോഗ്ബക്കൊപ്പം ഫ്രാൻസിന് കിരീടം നേടികൊടുക്കാനും കാന്റക്കായി. ചെൽസിയെ ചാമ്പ്യൻസ് ലീഗ് , എഫ് എ കപ്പ് ഫൈനലിലെത്തിക്കുകയും പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിക്കുന്നതിലും കാന്റെ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്നലെ ലെസ്റ്റർ സിറ്റിക്കെതിരായ നടന്ന എഫ്എ കപ്പ് ഫൈനൽ ഉൾപ്പെടെ 46 മത്സരങ്ങളിൽ ഫ്രഞ്ചുകാരൻ ബ്ലൂസിനായി ജേഴ്സിയണിഞ്ഞു.മെയ് 29 ന് നടക്കുന്ന ഒരു ഇംഗ്ലീഷ് യൂറോപ്യൻ കപ്പ് ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള ഒരുക്കത്തിലാണ് മുപ്പതുകാരൻ.

ജൂൺ 11 ന് ആരംഭിക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഡിഡിയർ ഡെഷാംപിന്റെ ഫ്രാൻസ് ടീമിൽ അംഗമാവുന്ന രണ്ടു താരങ്ങളാണ് കാന്റേയും പോഗ്ബയും.ഗ്രൂപ്പ് ഘട്ടത്തിൽ ജർമ്മനി, ഹംഗറി, പോർച്ചുഗൽ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് ഫ്രാൻസ് . 2016 ലെ റണ്ണേഴ്‌സ് അപ്പായ ഫ്രാൻസ് ഇത്തവണ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.