“മെസ്സി നല്ല നിലയിൽ ആയിരിക്കുമ്പോൾ ഞങ്ങളെല്ലാം നന്നായിരിക്കും” – ലയണൽ മെസ്സിയെക്കുറിച്ച് പോളോ ഡിബാല |Lionel Messi

2022 ഫിഫ ലോകകപ്പിന് രണ്ട് മാസത്തിൽ താഴെ സമയം മാത്രമാണ് അവശേഷിക്കുന്നത്. ഓരോ ടീമുകളും അവരുടെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തി മികച്ച സ്‌ക്വാഡിനെ വേൾഡ് കപ്പിന് അയക്കാനുള്ള ഒരുക്കത്തിലാണ്. ലോകകപ്പിൽ ഏറ്റവും അതികം സാധ്യത കൽപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് അർജന്റീന.

അര്ജന്റീന താരമായ പൗലോ ഡിബാല തങ്ങളുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ആശ്രയിക്കുന്നതിനെക്കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞു.മുഴുവൻ സ്ക്വാഡിന്റെയും ഭാരം പാരീസ് സെന്റ് ജെർമെയ്ൻ മുന്നേറ്റ നിര താരത്തിന്റെ ചുമലിലാണ് എന്ന് എഎസ് റോമ ഫോർവേഡ് സമ്മതിച്ചു.2022 ഫിഫ ലോകകപ്പിന് മുമ്പുള്ള അവസാന രണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ അർജന്റീന തയ്യാറെടുക്കുകയാണ്. ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച (സെപ്റ്റംബർ 23) രാത്രി ഹോണ്ടുറാസിനെയും രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച (സെപ്റ്റംബർ 27) ജമൈക്കയ്‌ക്കെയും നേരിടും.

“ലിയോ മെസ്സി വളരെ നന്നായി പ്രവർത്തിക്കുന്നു. അദ്ദേഹം നന്നായിരിക്കുമ്പോൾ ഞങ്ങളെല്ലാം നന്നായിരിക്കും .അദ്ദെഅഹത്തിന്റെ ഒപ്പം ജോലി ചെയ്യാനും എല്ലാ ദിവസവും കാണാൻ സാധിച്ചതിലും സന്തോഷമുണ്ട്. കൂടാതെ ക്ലബ് തലത്തിൽ അദ്ദേഹത്തിന് നല്ലൊരു തുടക്കം ഉണ്ടായിരുന്നു” ലയണൽ മെസ്സിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഡിബാല TyC സ്‌പോർട്‌സിനോട് പറഞ്ഞു.ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 14 ഗോൾ സംഭാവനകളുമായി (6 ഗോളുകൾ, 8 അസിസ്റ്റ്) മെസ്സി മികച്ച ഫോമിലാണ്.

തുടർച്ചയായ രണ്ട് ട്രോഫി വിജയങ്ങളുടെ പിൻബലത്തിലാണ് ലാ ആൽബിസെലെസ്റ്റെ 2022 ഫിഫ ലോകകപ്പിലേക്ക് പോകുന്നത്. ഈ വർഷം ജൂണിൽ ഇറ്റലിയെ കീഴടക്കി ഫൈനൽസിമ നേടുന്നതിന് മുമ്പ് ബ്രസീലിനെ കീഴടക്കി കോപ്പ അമേരിക്ക നേടിയിരുന്നു.അർജന്റീനയുടെ സമീപകാല ഫലങ്ങളും ലയണൽ മെസ്സിയുടെ മികച്ച ഫോമും അവരെ ലോകകപ്പിലെ ഫേവറിറ്റുകളാക്കുന്നുവെന്നു ഡിബാല അഭിപ്രായപ്പെട്ടു. ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ റോമക്ക് വേണ്ടി 6 മത്സരങ്ങൾ കളിച്ച ഡിബാല 5 ഗോളുകളിൽ കോൺട്രിബ്യൂഷൻ അറിയിച്ചിട്ടുണ്ട്. വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള അർജന്റീനയുടെ ടീമിൽ സ്ഥാനം ഉറപ്പിക്കണമെങ്കിൽ ഈ മികവ് ഡിബാല തുടരേണ്ടതുണ്ട്.