❝ തല ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോവുക , ഇതൊരു പുതിയ കുതിപ്പിന്റെ തുടക്കമാണ് ❞

യൂറോ കപ്പിൽ ഏറെ പ്രതീക്ഷയോടെ എത്തിയ താരമാണ് ഫ്രഞ്ച് സൂപ്പർ സ്റ്റാർ കൈലിയൻ എംബപ്പേ. എന്നാൽ യൂറോ കപ്പിലെ തന്നെ ഏറ്റവും കൂടുതൽ നിരാശ തന്ന താരം കൂടിയിരിക്കുകയാണ് ഫ്രഞ്ച് ഫോർവേഡ്. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ സ്വിസ് ടീമിനോട് പരാജയപ്പെട്ട് പുറത്തായതോടെ ടീമിന്റെ ദുരന്ത നായകനായി താരം മാറിയിരിക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്വം എംബാപ്പയുടെ ചുമലിലാണ്. ഷൂട്ടൗട്ടിലെ അവസാന കിക്ക് പാഴാക്കിയ എംബാപെ യൂറോയില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് മടങ്ങുന്നത്. ഫ്രീകിക്ക് അവകാശം നേടിയെടുത്തിട്ട് അവിടെയും തികഞ്ഞ പരാജയമായി എംബാപെ.

തന്റെ പിഴവിന് ആരാധകരോടും ഫ്രഞ്ച് ഫുട്‌ബോളിനോടും ക്ഷമ ചോദിച്ചിരിക്കുകയാണ് ലോകകപ്പ് ഹീറോ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസിന് വലിയ തിരിച്ചടി നേരിട്ടെങ്കിലും തല ഉയർത്തിപ്പിടിച്ച മുന്നോട്ട് പോകുവാനാണ് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം പെലെ കൈലിയൻ എംബപ്പെയെ ഉപദേശിച്ചത്.ഈ ദിവസം പുതിയൊരു കുതിപ്പിന്റെ തുടക്കമായി കരുതണമെന്നും പെലെ പറഞ്ഞു . മത്സരത്തിൽ ഗോൾ നേടാൻ എംബപ്പേക്ക് നിരവധി സുവർണാവസരങ്ങളും ലഭിച്ചെങ്കിലും താരത്തിന് ഒന്നും ലക്ഷ്യത്തിൽ എത്തിക്കാൻ സാധിച്ചില്ല . പരാജയത്തിന് ശേഷം ഉറക്കം കണ്ടെത്തുന്നത് തനിക്ക് ബുദ്ധിമുട്ടാകുമെന്ന് എംബപ്പേ പറഞ്ഞു.

“പിന്നോട്ട് തിരിഞ്ഞു നോക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ എലിമിനേഷന് ശേഷം സങ്കടം വളരെ വലുതാണ്, ഞങ്ങൾക്ക് ഞങ്ങളുടെ ലക്ഷ്യം നേടാൻ കഴിഞ്ഞില്ല. ഈ പെനാൽറ്റിയിൽ ഞാൻ ഖേദിക്കുന്നു. ടീമിനെ സഹായിക്കാൻ ആഗ്രഹിച്ചു, പക്ഷേ പരാജയപ്പെട്ടു. ഉറക്കം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.ആരാധകർ നിരാശരാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങളുടെ പിന്തുണയ്ക്കും എല്ലായ്പ്പോഴും ഞങ്ങളിൽ വിശ്വസിക്കുന്നതിനും ഞാൻ ഇപ്പോഴും നന്ദി പറയുന്നു. ”എംബപ്പേ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.


എന്നാല്‍, മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം ഗാരി നെവില്‍ എംബാപെയുടെ മനോഭാവത്തെ ചോദ്യം ചെയ്യുന്നു. പെനാല്‍റ്റി കിക്ക് എടുക്കാന്‍ വരുമ്പോള്‍ തന്നെ എംബാപെ അത് പാഴാക്കുമെന്ന് തനിക്കറിയാമായിരുന്നുവെന്ന് നെവില്‍. മത്സരത്തില്‍ നിരവധി മികച്ച അവസരങ്ങള്‍ പാഴാക്കിയതിലുള്ള നിരാശയുമായിട്ടായിരുന്നു. മെസിക്കും ക്രിസ്റ്റിയാനോക്കും പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന താരത്തിന്റെ ഉറക്കം നഷ്ടമാക്കും ഈ പെനാല്‍റ്റി പിഴവ് – നെവില്‍ ചൂണ്ടിക്കാട്ടി.

തോല്‍വിയുടെ ഉത്തരവാദിത്തം എംബാപെയില്‍ മാത്രം കെട്ടിവെക്കേണ്ടതില്ലെന്നാണ് ഫ്രാന്‍സ് നായകന്‍ ഹ്യുഗോ ലോറിസ് പ്രതികരിച്ചത്. തോല്‍വിയിലും ജയത്തിലും ടീമിന് തുല്യ ഉത്തരവാദിത്തമാണ്. ഏതെങ്കിലും ഒരു താരത്തിന്റെ പിഴവു കൊണ്ടല്ല മത്സരം തോല്‍ക്കുന്നത്. ഫ്രാന്‍സിന്റെ മുന്‍ താരം പാട്രിക് വിയേര സ്വിറ്റ്‌സര്‍ലന്‍ഡിനെ വാനോളം പുകഴ്ത്തുകയാണ്. ഏറ്റവും മികച്ച ടീം ജയിച്ചു. ഫ്രാന്‍സ് ടീം എന്ന നിലയില്‍ വലിയ പരാജയമായിരുന്നു. ഗ്രൗണ്ടില്‍ അവര്‍ക്ക് എവിടെയാണ് ഒത്തിണക്കമുള്ളത് – വിയേര ചോദിക്കുന്നു. ഡിഫന്‍സില്‍ മൂന്ന് പേരെ മാത്രം നിര്‍ത്തി ആക്രമിച്ചു കളിച്ച ഫ്രാന്‍സിന് അതിന്റെതായ മുന്‍തൂക്കം ആദ്യ പകുതിയില്‍ നേടിയെടുക്കാന്‍ സാധിച്ചില്ല എന്നും മുൻ ഫ്രഞ്ച് താരം പറഞ്ഞു .