❝ പെനാൽറ്റി കിക്കുകളിൽ കാലിടറി താരങ്ങൾ ; യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും കുറവ് ❞

ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തുന്നത് ഒരു സ്ഥിരം കാഴചയായി മാറിയിരിക്കുകയാണ്.വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോർത്ത് മാസിഡോണിയ മിഡ്ഫീൽഡർഅലിയോസ്കിയും ഉക്രെയ്ൻ താരം റുസ്ലൻ മാലിനോവ്സ്കി പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കാനാവാതെ ടീമിനേയും ആരാധകരേയും നിരാശപ്പെടുത്തി.ഉക്രെയ്ൻ ​ഗോൾകീപ്പർ അലിയോസ്കിയുടെ സ്പോട്ട് കിക്ക് തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ പിടിച്ച് നോർത്ത് മാസിഡോണിയ ​ഗോൾവല കുലുക്കി.ഇന്നലെ ഓസ്ട്രിയക്കെതിരെ നെതർലൻഡിന് വേണ്ടി മെംഫിസ് ഡെപെയ് പെനാൽറ്റിയിൽ നിന്നും സ്കോർ ചെയ്തു.യൂറോ 2020 പെനാൽറ്റികളിൽ മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ ഗോൾ നേടിയത്. പോർച്ചുഗൽ ഹംഗറി മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പെനാൽറ്റിയിൽ നിന്നും ഗോൾ നേടിയത്.

1960 മുതൽ 2016 വരെയുള്ള യൂറോ കപ്പുകളിലെ ഏറ്റവും കുറഞ്ഞ പെനാൽറ്റി നിരക്കാണ് ഈ യൂറോ കപ്പിൽ.1960 ലെ സെമിഫൈനലിൽ സോവിയറ്റ് യൂണിയൻ ഗ്രേറ്റ് ലെവ് യാഷിനെതിരെ ചെക്കോസ്ലോവാക്യയിലെ ജോസെഫ് വോജ്തയാണ് യൂറോ കപ്പിലെ ആദ്യത്തെ പെനാൽറ്റി നഷ്ടപ്പെടുത്തിയത്.2016ലെ യൂറോയിൽ 51 മത്സരങ്ങളിൽ 12 സ്പോട്ട് കിക്കുകൾ അനുവദിച്ചപ്പോൾ നാലെണ്ണമാണ് വലയിൽ കയറാതെ പോയത്. എന്നാൽ 2020 യൂറോയിൽ നോക്കൗട്ടിലേക്ക് മത്സരം എത്തുന്നതിന് മുൻപ് തന്നെ നാല് പെനാൽറ്റികൾ പാഴായി കഴിഞ്ഞു.2016ൽ നഷ്ടപ്പെടുത്തിയ 4 പെനാൽറ്റികളിൽ ഒന്ന് ക്രിസ്റ്റ്യാനോയുടെ കാലുകളിൽ നിന്ന് വന്നതായിരുന്നു.2018 ലോകകപ്പിലും ഇപ്പോൾ 2020 യൂറോയിലും ആദ്യ പെനാൽറ്റി ക്രിസ്റ്റ്യാനോയിൽ നിന്നാണ്. കഴിഞ്ഞ ലോകകപ്പിൽ പോർച്ചു​ഗലിന്റെ ആദ്യ മത്സരത്തിൽ സ്പെയ്നിന് എതിരെ 3-3ന് സമനില പിടിച്ചപ്പോഴും ക്രിസ്റ്റ്യാനോ പെനാൽറ്റിയിലൂടെ വല കുലുക്കിയിരുന്നു.

പിയറി-എമിൽ ഹോജ്ബെർഗ് -ക്രിസ്റ്റ്യൻ എറിക്സണിന്റെ വീഴ്ചയിൽ ലോകം ഞെട്ടി നിന്ന കളിയിൽ മത്സരം അവസാനിക്കാൻ 16 മിനിറ്റുകൾ മുൻപിൽ നിൽക്കെയാണ് ഡെൻമാർക്ക് താരം പിയറി എമിലി പെനാൽറ്റി കിക്കെടുക്കാൻ വരുന്നത്. എന്നാൽ പിയറി എമിലി ഹോജ്‌ബെർഗിന്റെ ദുർബലമായ ഷോട്ട് ഫിൻ‌ലാൻ‌ഡ് ഗോൾകീപ്പർ ലൂക്കാസ് ഹ്രഡെക്കി ഇടത്തേക്ക് ഡൈവ് ചെയ്ത് തടഞ്ഞു.

ഗാരെത് ബേൽ -തുർക്കിക്കെതിരായ കളിയിൽ ബെയ്ൽ മികച്ച് നിന്നെങ്കിലും പെനാൽറ്റിയിൽ വെയ്ൽസ് ക്യാപ്റ്റന് പിഴച്ചു. 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ തന്റെ ഇടത് കാൽ കൊണ്ട് ഉയർത്തി അടിക്കാനുള്ള ബെയ്ലിന്റെ ശ്രമം കൃത്യമായി അളന്നെടുത്ത തുർക്കി ​ഗോൾകീപ്പർ തന്റെ വലത്തേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കലാക്കി.

ഇസ്ജാൻ അലിയോസ്കി -അലിയോസ്കിയുടെ കരുത്ത് നിറച്ച ലെഫ്റ്റ് ഫൂട്ട് ഷോട്ട് തന്റെ ഇടത്തേക്ക് ഡൈവ് ചെയ്താണ് ഉക്രെയ്ൻ ​ഗോൾ കീപ്പർ ജോർജിയ ബുഷൻ തടുത്തിട്ടത്. എന്നാൽ റിബൗണ്ട് പിടിച്ച് വല കുലുക്കാൻ അലിയോസ്കിക്ക് കഴിഞ്ഞു.

റുസ്ലാൻ മാലിനോവ്സ്കി -ഹാൻഡ് ബോളിൽ ഏറെ നേരം നീണ്ട വീഡിയോ റിവ്യുയിന് ശേഷമാണ് നോർത്ത് മാസിഡോണിയക്ക് റഫറി പെനാൽറ്റി വിളിച്ചത്. എന്നാൽ തന്റെ ഇടത്തേക്ക് ഡൈവ് ചെയ്ത് ഉക്രെയ്ൻ ​ഗോൾകീപ്പർ സ്റ്റോൺ ഡിമിട്രിയേവ്സ്കിയെ അനായാസം പന്ത് തടഞ്ഞിടുകയും 2-2ന് സമനില പിടിക്കാനുള്ള അവസരം നോർത്ത് മാസിഡോണിയയിൽ നിന്ന് തട്ടിയകറ്റുകയും ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ-ഹം​ഗറിക്കെതിരായ കളിയിൽ 87ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലേക്ക് കരുത്തുറ്റ ഷോട്ട് പായിച്ച് വലയിൽ കയറ്റി . ​ക്രിസ്റ്റ്യാനോയുടെ കണക്കുകൂട്ടൽ തിരിച്ചറിയാതെ ഹം​ഗറി ​ഗോൾകീപ്പർ തന്റെ വലത്തേക്ക് ഡൈവ് ചെയ്തു. ക്രിസ്റ്റ്യാനോ പന്ത് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചു.

മെംഫിസ് ഡെപ്പേ-ആംസ്റ്റർഡാമിൽ ഓസ്ട്രിയക്കെതിരെ 2-0 ന് ജയിച്ച മത്സരത്തിൽ 11 മിനുട്ടിലാണ് നെതർലൻഡിന് അനുകൂലമായ പെനാൽറ്റി ലഭിച്ചത് . ഒരു ഹ്രസ്വ റണ്ണപ്പിൽ നിന്ന് ഓസ്ട്രിയ ഗോൾകീപ്പർ ഡാനിയൽ ബാച്ച്മാനെ അനായാസം കീഴടക്കി മെംഫിസ് ഡെപെയ് പന്ത് വലയിലെത്തിച്ചു.

Rate this post