❝പെപ്പും 👔💙❤️ മെസിയും ബാഴ്‌സയിൽ
വീണ്ടും 🔥⚽ ഒരുമിക്കണം ❞

ബാഴ്‌സലോണയിൽ മെസ്സിയെന്ന ഇതിഹാസ താരത്തിന്റെ വളർച്ച സ്പാനിഷ് പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിലായിരുന്നു. ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സി പെപുമായി വീണ്ടും ഒരുമിക്കുന്നതിനായി സിറ്റിയിലേക്ക് പോകും എന്ന തരത്തിലുള്ള വാർത്തകളും പുറത്തു വന്നിരുന്നു.ലയണൽ മെസിയും പെപ് ഗ്വാർഡിയോളയും ബാഴ്‌സലോണയിൽ വീണ്ടും ഒരുമിക്കുകയെന്നത് തന്റെ സ്വപ്‌നമാണെന്നും അതു നടക്കാനുള്ള സാധ്യതകളെ സ്വാഗതം ചെയ്യുന്നുവെന്നും ബ്രസീലിയൻ താരം അഡ്രിയാനോ.

ഈ സീസണോടെ ബാഴ്‌സലോണ കരാർ അവസാനിക്കുന്ന ലയണൽ മെസി ഇതുവരെയും കോൺട്രാക്‌ട് പുതുക്കിയിട്ടില്ല. മെസി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തോട് ബാഴ്‌സയിൽ തുടരാനും അഡ്രിയാനോ ആവശ്യപ്പെട്ടു. 2010 മുതൽ 2016 വരെ ആറ് സീസണുകൾ നൗ ക്യാമ്പിൽ ചെലവഴിച്ച ബ്രസീലിയൻ മെസ്സിയും ഗ്വാർഡിയോളയും വീണ്ടും ക്ലബ്ബിൽ ഒരുമിക്കുന്നത് ഒരു സ്വപ്നമാണെന്നും പറഞ്ഞു.

“ലിയോയെക്കുറിച്ച് എനിക്കൊന്നും അറിയില്ല എനിക്കറിയാവുന്നത് അദ്ദേഹത്തിന് മൂന്ന് ഗെയിമുകൾ മാത്രമാണ് അവശേഷിക്കുന്നത് എന്നതാണ് മറ്റൊന്നും അറിയില്ല മെസി ടീമിനൊപ്പം തുടരും എന്നാണ് ഞാൻ കരുതുന്നത് . പെപ് ബാഴ്‌സയിലേക്ക് മടങ്ങുക എന്നത് ഒരു സ്വപ്നമായിരിക്കും ആരാധകരും ക്ലബിലെ ആളുകളും ഇത് ആഗ്രഹിക്കുന്നുണ്ട് പെപ് ടീം വിടുമ്പോൾ അദ്ദേഹത്തിന് മാറ്റങ്ങൾ ആവശ്യമായിരുന്നു,പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ വാതിലുകൾ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് കാര്യത്തിൽ സംശയമില്ല” അഡ്രിയാനോ ആർ‌എസി 1 നോട് പറഞ്ഞു.


ലോക ഫുട്ബോളിൽ തനിക്കു ലഭിച്ച ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഗ്വാർഡിയോള ടീമിലേക്ക് തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അഡ്രിയാനോ പറഞ്ഞു. നെയ്മർ പാരീസിലേക്ക് പോകുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല, ബാഴ്‌സലോണ വിട്ടുപോകുന്നത് എളുപ്പമല്ല,” അഡ്രിയാനോ പറഞ്ഞു. മെസ്സിയും നെയ്മറും വീണ്ടും ഒത്തുചേരാത്തത് ലജ്ജാകരമാണ്. ലൂയിസ് സുവാരസിനൊപ്പം ഞങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് ഇരുവരും അദ്ദേഹം കൂട്ടിച്ചേർത്തു.

മെസിയും നെയ്‌മറും സുവാരസുമടങ്ങിയ മുന്നേറ്റനിരക്കെതിരെ ഒരു പ്രതിരോധതാരമെന്ന നിലയിൽ താനൊരിക്കലും കളിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും കണ്ടതിൽ വെച്ചേറ്റവും മികച്ച മുന്നേറ്റനിര ത്രയമായിരുന്നു അവരെന്നും അഡ്രിയാനോ പറഞ്ഞു.നിങ്ങൾ ലിയോയെ മാർക്ക് ചെയ്യുകയാണെങ്കിൽ നിയമരും സുവാരസും സ്വാതന്ത്രരാവും. ഞാൻ കനടത്തിൽ വെച്ച് ഏറ്റവും അറ്റാക്കിങ് ത്രയങ്ങലയിരുന്നു അവർ. ഇവർ തമ്മിൽ വ്യക്തിപരമായ മികച്ച ബന്ധവും ഉണ്ടായിരുന്നു.