❝ ഇന്ന് നേരിടുന്ന പ്രധാന 🟡⚫ വെല്ലുവിളിയായ
💥⚽ ഹാലണ്ടിനെ നന്നായി പുകഴ്ത്തി 👔 പെപ്പിന്റെ പ്രസ്ഥാനവ ❞

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഡോർട്ട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്‌. ചാമ്പ്യൻസ് ലീഗിലും ബുണ്ടസ് ലീഗയിലും ഗോളടിച്ചു കൂട്ടുന്ന ഹാലാൻഡ്‌ ട്രാൻസ്ഫർ വൻഡോയിലെ ഹോട്ട് പ്രോപ്പർട്ടിയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെ ആദ്യ പാദത്തിൽ സിറ്റിയെ നേരിടാനൊരുങ്ങുന്ന ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ ഓൾ റൌണ്ട് ഗോൾ സ്‌കോറർ എന്നാണ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള വിശേഷിപ്പിച്ചത്. 20 കാരനായ സ്‌ട്രൈക്കർ ഫുട്ബോൾ ലോകത്ത് ആർക്കും എത്തിപിടിക്കാനാവാത്ത റെക്കോർഡുകൾ സ്ഥാപിക്കുമെന്നും പെപ് പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിനായി ബോറുസിയ ഡോർട്മണ്ട് ഇത്തിഹാദ് സ്റ്റേഡിയത്തിൽ എത്തുമ്പോൾ ഹാലാൻഡ് സിറ്റിക്കുള്ള ഏറ്റവും വലിയ ഭീഷണിയായിരിക്കും. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ 10‌ ഗോളുകൾ സ്‌ട്രൈക്കർ നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് ഹാലാൻഡ് ( 20 വർഷം, 231 ദിവസം ) വെറും 14 കളികളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ടു. സിറ്റിയിലേക്കുള്ള നീക്കവുമായി ഹാലാൻഡിനെ വളരെയധികം ബന്ധിപ്പിച്ചിരിക്കുന്നു.ഈ സീസണിന്റെ അവസാനത്തിൽ ക്ലബ് വിടുന്ന സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോക്ക് പകരമായാണ് ഹാളണ്ടിനെ സിറ്റി കാണുന്നത്.


” ഈ പ്രായത്തിൽ ഇത്രയധികം ഗോളുകൾ നേടുന്നത് എളുപ്പമല്ല, മുൻകാലങ്ങളിൽ ഇത് കാണാൻ സാധിച്ചിട്ടില്ല , “അക്കങ്ങൾ, സ്വയം സംസാരിക്കുന്നു,കാരണം ഇടം ,വലം കാലുകൊണ്ടും , കൗണ്ടർ അറ്റാക്കിലൂടെയും ,ബോക്സിനു പുറത്തു നിന്നും ,അകത്തു നിന്നും ,ഹെഡ്ഡറിലൂടെയും ഹാളണ്ടിന് ഗോൾ കണ്ടെത്താൻ സാധിക്കും.“അവൻ ഒരു മികച്ച സ്ട്രൈക്കറാണ്. എല്ലാവർക്കും അത് അറിയാം. അന്ധനായ ഒരാൾക്ക് പോലും ഹാളുണ്ട് നല്ല സ്‌ട്രൈക്കറാണെന്ന് മനസ്സിലാക്കുന്നു. അത് മനസിലാക്കാൻ ഒരു മാനേജർ ആകേണ്ട ആവശ്യമില്ല. ” പെപ് കൂട്ടിച്ചേർത്തു.

“ഒരു കളിക്കാരനുവേണ്ടി ധാരാളം പണം ചിലവഴിക്കുന്നത് ഞങ്ങൾക്ക് വിജയിക്കാനുള്ള ഒന്നും നൽകുന്നില്ല ,” അദ്ദേഹം പറഞ്ഞു. “ഫുട്ബോൾ ഒരു ടീം ഗെയിമാണ്. എല്ലാവരും അവന്റെ സംഭാവന നൽകുന്നു – കളിക്കാത്ത ആളുകൾ, ബാക്ക്‌റൂം സ്റ്റാഫ്, എല്ലാവരും. മത്സരം ഒരു കളിക്കാരൻ വിചാരിച്ചാൽ വിജയിക്കുകയില്ല, ഇത് എല്ലാവരും കളിക്കണം .“ഒരു കളിക്കാരനായി 100 ദശലക്ഷം (പൗണ്ട്) വരെ ചെലവഴിക്കാം പക്ഷെ , പല കാരണങ്ങളാൽ അടുത്ത 5-10 വർഷത്തേക്ക് ടീമിനെ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ക്ലബ് തീരുമാനിക്കുകയാണെങ്കിൽ ഭാവിയിൽ ഇത് സംഭവിക്കും. എന്നാൽ , ക്ലബ്, ഓർഗനൈസേഷൻ, സിഇഒ, സ്പോർട്ടിംഗ് ഡയറക്ടർ, എന്നിവർ അങ്ങനെ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല ”.

ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ മൂന്ന് സീസണുകളിൽ ലിവർപൂൾ, ടോട്ടൻഹാം, ലിയോൺ എന്നിവർ ക്വാർട്ടർ ഫൈനലിൽ സിറ്റി പുറത്തായി, 2015-16 സീസണിൽ മാനുവൽ പെല്ലെഗ്രിനിയുടെ കീഴിൽ സെമിഫൈനലിൽ ഒരു തവണ മാത്രമേ എത്തിയിട്ടുള്ളൂ.2008 മുതൽ അബുദാബി ഉടമസ്ഥതയിൽ വളരെയധികം ചെലവഴിക്കുകയും കഴിഞ്ഞ ദശകത്തിൽ പ്രീമിയർ ലീഗിലെ പ്രബല ശക്തിയായി മാറുകയും ചെയ്ത സിറ്റി പ്രീമിയർ ലീഗിൽ അഞ്ചാം കിരീടത്തിലേക്കാണ് ലക്ഷ്യമിടുന്നത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗടക്കം നാലു കിരീടങ്ങളാണ് സിറ്റി ലക്ഷ്യമിടുന്നത്.