❝ 🔵🔴 ബാഴ്‌സലോണ വിട്ടാൽ ⚽👑 മെസ്സിക്ക്
ഇതു പോലെ ⚽🔥 കളിക്കാൻ കഴിയില്ല ❞ പെപ്

ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ ഓരോ ദിവസവും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. മെസ്സി ബാഴ്സയിൽ തുടരുമെന്ന് പല മാധ്യമങ്ങളും റിപ്പോർ ചെയ്യുമ്പോൾ , അടുത്ത സീസണിൽ അര്ജന്റീന സൂപ്പർ സ്റ്റാർ പിഎസ്ജി യിലേക്ക് പോകുമെന്ന് രീതിയിലുള്ള പുതിയ റിപ്പോർട്ടുകളും പുറത്തു വന്നു. മുൻ ബാഴ്സലോണ മാനേജരും നിലവിൽ മാഞ്ചസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോള നൗ ക്യാമ്പിൽ ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള കിംവദന്തികളിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ്.

മെസ്സിക്ക് ബാഴ്‌സലോണയേക്കാൾ മികച്ച വീട് കണ്ടെത്താനാവില്ലെന്ന് അഭിപ്രായം പറഞ്ഞു.ബാഴ്സയുമായുള്ള മെസ്സിയുടെ നിലവിലെ കരാർ സീസണിന്റെ അവസാനത്തോടെ അവസാനിക്കും. 33 കാരനെ അസ്വന്തമാക്കാൻ പാരീസ് സെന്റ് ജെർമെയ്ൻ പിന്നാലെ തന്നെയുണ്ട്. മെസ്സിക്ക് മൂന്ന് വർഷത്തെ ഓഫർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും തന്റെ ഭാവിയെ കുറിച്ച് താരം അഭിപ്രയം ഒന്നും പറഞ്ഞിട്ടില്ല. മാഞ്ചസ്റ്റർ സിറ്റിയും മെസ്സിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിക്കാനുള്ള ശ്രമവുമായി രംഗത്തുണ്ട്.


“ബാഴ്സയിൽ തന്റെ കരിയർ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബാഴ്‌സയിൽ ഉള്ളതിനേക്കാൾ മികച്ച വീട് മെസ്സി എവിടെയും കണ്ടെത്തുകയില്ല. മെസ്സി ഉള്ളത് ബാഴ്‌സയെ പല കാര്യങ്ങളിലും പ്രത്യേകതയുള്ളതാക്കുന്നു ” ടിവി 3 യോട് സംസാരിക്കവെ പെപ് പറഞ്ഞു.

ഈ സീസണിൽ എല്ലാ മത്സങ്ങളിലുമായി 33 ഗോളുകൾ നേടിയ മെസ്സി ബാഴ്‌സയെ കോപ ഡെൽ റേ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ലാ ലീഗയിൽ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മെസ്സിയും ബാഴ്സയും.