❝ യുവേഫയും ⚽🏆 ഫിഫയും ചേർന്ന് 😕⚽ ഒരു വർഷം
4OO ദിവസമാക്കി തരണം 🔵🗣 രൂക്ഷ വിമർശനവുമായ്
ഗ്വാർഡിയോള ❞

ചാമ്പ്യൻസ് ലീഗിൽ യുവേഫ കൊണ്ടുവരാൻ പോകുന്ന പരിഷ്കാരങ്ങളെ രൂക്ഷമായി വിമർശിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള രംഗത്ത്. ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ ഞായറാഴ്ച നടക്കുന്ന കറാബാവോ കപ്പ് ഫൈനലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പെപെ വിമർശനവുമായി എത്തിയത്. ചാമ്പ്യൻസ് ലീഗിലെ പുതിയ ഫോർമാറ്റ് മികച്ചതാണെന്ന് യുവേഫ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അവർ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എല്ലാ പരിശീലകരും താരങ്ങളും മത്സരങ്ങൾ കുറക്കണം എന്ന് അപേക്ഷിക്കുമ്പോൾ യുവേഫയും ഫിഫയും ചെയ്യുന്നത് നേരെ തിരിച്ചാണ്. അവർ മത്സരങ്ങളുടെ എണ്ണം കൂട്ടുകയാണ്. ഗ്വാർഡിയോള പറഞ്ഞു. ഇനി ഫിഫയോടും യുവേഫയോടും തനിക്ക് ഒന്നേ ആവശ്യപ്പെടാൻ ഉള്ളൂ. അത് ഒരു വർഷത്തിന്റെ ദൈർഘ്യം കൂട്ടിത്തരണം എന്നാണ്. ഒരു വർഷം 400 ദിവസം എങ്കിലും ആക്കി മാറ്റണം. പെപ് പരിഹസിച്ചു.ചാമ്പ്യൻസ്പു ലീഗിലെ തിയ ഫോർമാറ്റ് മൊത്തം ടീമുകളുടെ എണ്ണം 32 മുതൽ 36 വരെ ഉയരും.അതിനാൽ സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരും.


ഗ്രൂപ്പിൽ ആറു മത്സരങ്ങൾക്ക് പകരമായി 10 മത്സരങ്ങൾ കളിക്കേണ്ടി വരും. യുവേഫയും ഫിഫയും കളിക്കാരെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവർ കൂടുതൽ കളികൾ നടത്താനും ബിസിനസ് വളരുതെന്നുമാണ് ശ്രമിക്കുന്നതെന്നും പെപ് അഭിപ്രായപ്പെട്ടു.ഇത്രയധികം മത്സരങ്ങൾ വന്നൽ പരിക്ക് കൂടും എന്നും ഫിക്സ്ചറുകൾ ടൈറ്റാകും എന്നും യുവേഫയ്ക്ക് അറിയാം. പക്ഷെ അവർ ഇതൊന്നും കാര്യമാക്കില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് വരുന്നതോടെ ചാമ്പ്യൻസ് ലീഗിൽ ഒരോ ടീമും കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായി വരും. പെപ് ഗ്വാർഡിയോള മാത്രമല്ല ക്ലോപ്പും കോണ്ടെയുമൊക്കെ യുവേഫയ്ക്ക് എതിരെ ഈ വിഷയത്തിൽ രംഗത്തു വന്നിട്ടുണ്ട്.

സിറ്റി മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗനും ചാമ്പ്യൻസ് ലീഗ് നവീകരണത്തിനെതിരായ എതിർപ്പ് പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഞായറാഴ്ച നടക്കുന്ന കാരാബാവോ കപ്പ് ഫൈനലിന് ശേഷം, പെപ് ഗ്വാർഡിയോളയും മാഞ്ചസ്റ്റർ സിറ്റി ടീമും ഫ്രഞ്ച് തലസ്ഥാനത്ത് പാരീസ് സെന്റ് ജെർമെയ്നിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഫസ്റ്റ്-ലെഗ് പോരാട്ടത്തിനിറങ്ങും.