❝ മത്സരിക്കാൻ 😎🔥എതിരാളികളില്ല,
പെരസിനെ ✍️👔 മാഡ്രിഡ് പ്രസിഡന്റായി
വീണ്ടും തിരഞ്ഞെടുത്തു ❞

റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി ഒരിക്കൽ കൂടെ ഫ്ലൊറെന്റിനോ പെരെസിനെ തിരഞ്ഞെടുത്തു. ആറാം തവണയാണ് പെരസ് റയലിന്റെ പ്രസിഡന്റാകുന്നത്. ഇത്തവണ പെരെസിന് എതിരാളികൾ ഉണ്ടായിരുന്നില്ല. ഇതിനു മുമ്പ് 2017ലും 2013ലും എതിരാളികൾ ഇല്ലാതെ തന്നെയാണ് പെരസിനെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. 74കാരനായ പെരസ് 2000 മുതൽ 2006വരെയും റയൽ മാഡ്രിഡ് പ്രസിഡന്റായി ഉണ്ടായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടതോടെ 2025വരെ പെരസ് റയലിൽ തുടരും എന്ന് ഉറപ്പായി.

2000-ലാണ് പെരസ് ആദ്യമായി റയൽ പ്രസിഡന്റാകുന്നത്. തുടർന്നായിരുന്ന റൊണാൾഡോ, സിനദിൻ സിദാൻ, ഡേവിഡ് ബെക്കാം, മൈക്കിൾ ഓവൻ തുടങ്ങിയവർ ഒന്നിച്ചുകളിച്ച റയലിന്റെ ​ഗാലറ്റിക്കോസ് യു​ഗം. എന്നാൽ ഈ വൻ ട്രാൻസ്ഫറുകൾ പ്രതീക്ഷിച്ച ഫലം നൽകിയില്ല. തുടർന്ന് 2006-ൽ പെരസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു.2009 ജൂണിൽ റാമോൺ കാൽഡെറോണിൽ നിന്ന് ചുമതലയേറ്റ ശേഷം 12 വർഷമായി പെരസ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.പെരസിനു കീഴിൽ, മാഡ്രിഡ് അവരുടെ പത്താമത്തെ ചാമ്പ്യൻസ് ലീഗ് കിരീടം 2014 ൽ നേടി.


മുമ്പ് വമ്പൻ സൈനിങ്ങുകൾ നടത്തിയിട്ടുള്ള പെരസ് പ്രസിഡന്റ് പദവിയിലേക്ക് ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടുമ്പോൾ ആരാധകർ പ്രതീക്ഷയിലാണ്. കെയ്ലിൻ എംബാപെ, എർലിങ് ഹലാൻഡ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ പേര് റയലുമായി ചേർത്ത് പറയപ്പെടുന്നുണ്ട്. കോവിഡിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും ഇതിലൊരു ട്രാൻസ്ഫറെങ്കിലും നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.