❝ ലോകകപ്പിൽ ⚽🏆 കളിക്കാൻ കളിക്കാരെ
അനുവദിച്ചില്ലെങ്കിൽ സമാന്തരമായി 🙆‍♂️🏆
ലോകകപ്പ് 🤑💰 നടത്തും ❞

ഞായറാഴ്ചയാണ് യൂറോപ്പിലെ യൂറോപ്പിലെ ഏറ്റവും വലിയ 12 ക്ലബ്ബുകൾ പങ്കെടുക്കുന്ന സൂപ്പർ ലീഗിനെ കുറിച്ചുള്ള വാർത്തകൾക്ക് സ്ഥിതീകരണം ഉണ്ടായത്.പ്രീമിയർ ലീഗിലെ ആറും ലാ ലിഗ, സീരി എ എന്നിവയിലെ മൂന്നു വീതം ക്ലബുകളും സൂപ്പർ ലീഗിൽ പങ്കെടുക്കാനുള്ള സന്നദ്ധത അറിയിച്ചു ഔദ്യോഗികമായി മുന്നോട്ട് വന്നത്.റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന ടൂർണ്ണമെന്റിനെതിരെ പല ഭാഗത്തു നിന്നും വിമർശനങ്ങൾ ശക്തമാണെങ്കിലും അതൊന്നും കണക്കാക്കാതെയാണ് സൂപ്പർ ലീഗ് നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ടവർ മുന്നോട്ടു പോകുന്നത്.

യൂറോപ്യൻ ഫുട്‌ബോൾ ഭരണ സമിതി യുവേഫ ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ ടീമുകൾക്ക് ആഭ്യന്തര മത്സരങ്ങളിൽ നിന്ന് വിലക്ക് നേരിടേണ്ടിവരുമെന്ന് സ്ഥിരീകരിച്ചു.അതേസമയം സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കളിക്കാർക്ക് അന്താരാഷ്ട്ര ടൂർണമെന്റുകൾ നഷ്ടമാകും.ഫിഫയും ആറ് കോൺഫെഡറേഷനുകളും മുമ്പ് പ്രഖ്യാപിച്ചതുപോലെ 12 ക്ലബ്ബുകളിൽ സൂപ്പർ ലീഗ് കളിക്കുന്ന താരങ്ങളെ ആഭ്യന്തര, യൂറോപ്യൻ അല്ലെങ്കിൽ ലോക തലത്തിൽ മറ്റേതൊരു മത്സരത്തിലും കളിക്കുന്നത്തിൽ നിന്നും വിലക്കേർപ്പെടുത്തും.


സൂപ്പർ ലീഗിൽ പങ്കെടുക്കുനന് താരങ്ങളെ വരുന്ന യൂറോ കപ്പിൽ നിന്നും വേൾഡ് കപ്പിൽ നിന്നും വിളക്കുമെന്ന് യുവേഫ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. എന്നാൽ സൂപ്പർ ലീഗ് കളിക്കാർക്ക് വേൾഡ് കപ്പ് കളിക്കാൻ സാധിച്ചില്ലെങ്കിൽ സമാന്തരമായി വേൾഡ് കപ്പ് സംഘടിപ്പിക്കുമെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റും സൂപ്പർ ലീഗ് പ്രസിഡന്റുമായ ഫ്ലോറന്റീനോ പെരെസ് പറഞ്ഞു. യുവേഫയുടേതിനു സമാനമായി അതിൽ പങ്കെടുക്കുന്ന താരങ്ങൾക്കോ ക്ലബുകൾക്കോ ഏതെങ്കിലും തരത്തിലുള്ള വിലക്ക് ഏർപെടുത്തുന്നതു പോലെ കർശന നിലപാടെടുക്കാൻ ഫിഫ തയ്യാറായിട്ടില്ല. ഫുട്ബോളിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പഴയതു പോലെ തുടരുമെന്നും ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കൻ ധനകാര്യ ഭീമന്മാരായ ജെ പി മോർഗനാണ് സൂപ്പർ ലീഗിന് നിക്ഷേപം നൽകാനൊരുങ്ങുന്നത്.വളരെയധികം സാമ്പത്തിക പിന്തുണയോടെ യൂറോപ്പിലെ വമ്പൻ ക്ലബുകളും താരങ്ങളും അണിനിരന്ന് നടക്കുന്ന സൂപ്പർ ലീഗിനെ തടുക്കാൻ ഫിഫക്കും കഴിയിഞ്ഞേക്കില്ലെന്ന സൂചനയാണ് അവരുടെ സൗമ്യമായ പ്രസ്‌താവന നൽകുന്നത്. അതേസമയം നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ടൂർണമെന്റുകൾക്ക് സൂപ്പർലീഗ് അവസാനം കുറിക്കാനുള്ള സാധ്യത വളരെയധികമാണ്.