“ഒരു രാജാവിന്റെ മരണവും മറ്റൊരു രാജാവിന്റെ ഉദയവും” – ലയണൽ മെസ്സിയെയും കൈലിയൻ എംബാപ്പെയെയും താരതമ്യം ചെയ്ത് മുൻ ഫ്രഞ്ച് താരം

പിഎസ്‌ജി സൂപ്പർ താരം ലയണൽ മെസ്സി ഈയിടെയായി കടുത്ത വിമർശനങ്ങൾക്ക് വിധേയനാവുന്നുണ്ട്. ഫുട്ബോൾ പണ്ഡിറ്റുകളും ,മുൻ താരങ്ങളും മെസ്സിയുടെ നിലവിലെ ഫോമിനെ ചോദ്യം ചെയ്ത് രംഗത്ത് വരികയും ചെയ്തിരുന്നു. മുൻ ഫ്രഞ്ച് താരം ഇമ്മാനുവൽ പെറ്റിറ്റാണ് മെസിയെ വിമർശിച്ച് രംഗത്തെത്തിയ പുതിയ താരം.

ഫ്രഞ്ച് ലോകകപ്പ് ജേതാവ് അർജന്റീനിയൻ താരത്തിന്റെ പ്രകടനത്തിൽ തീരെ സംതൃപ്തനല്ല.എന്നാൽ കാലത്തിനനുസരിച്ച് അവന്റെ പുതിയ ചുറ്റുപാടുകളിൽ അവൻ വിജയിക്കുന്നത് കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഫ്രഞ്ച് താരം പറഞ്ഞു.” മൈതാനത്ത് മെസ്സിയെ കാണുമ്പോൾ എനിക്ക് ശരിക്കും വേദന തോന്നുന്നു.ബാഴ്‌സലോണയിൽ ആയിരകണക്കിന് ആരാധകരോട് പറഞ്ഞതുപോലെയുള്ള വിജയിച്ച ഒരു കഥ ഞങ്ങളുടെ കൈപിടിച്ച് ഞങ്ങളോട് പറയണമെന്നും എല്ലാവരും ആഗ്രഹിക്കുന്നു. ” അദ്ദേഹം പറഞ്ഞു.

“മെസ്സിയെ എംബാപ്പെയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഏതാനും മാസങ്ങളായി, ഒരു രാജാവിന്റെ മരണത്തിനും മറ്റൊരു രാജാവിന്റെ ഉദയത്തിനും ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു.33 കളികളിൽ നിന്ന് 22 ഗോളുകളും 16 അസിസ്റ്റുകളും നേടിയ എംബാപ്പെ 2021/22 ലെ PSG കാമ്പെയ്‌നിലെ താരമാണ്.മെസ്സിയെയും നെയ്‌മറെയും മറികടന്ന് പാരീസിന്റെ മികച്ച താരമായി എംബപ്പേ മാറുകയും ചെയ്തു.

ശനിയാഴ്ച നാന്റസിനോട് 3-1 ന്റെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം PSG യുടെ ലീഗിലെ 15-ഗെയിം അപരാജിത റൺ അവസാനിക്കുകയും ചെയ്തു. മെസ്സി ഒരിക്കൽ കൂടി ഗോളില്ലാതെ മത്സരം അവസാനിപ്പിക്കുകയും ചെയ്തു.ഒരു തരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമായില്ല മെസ്സി പുറത്തെടുത്തത് .നെയ്മറുടെ ഗോളിന് അസിസ്റ്റ് നേടുകയും മികച്ച ചില പന്തുകൾ വീണ്ടെടുക്കുകയും ചെയ്ത മെസ്സിക്ക് പക്ഷെ ഗോളൊന്നും നേടാനായില്ല.

എന്നിരുന്നാലും ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ജൂണിൽ 35 വയസ്സ് തികയുമ്പോൾ തന്റെ ടീമിനായി സ്ഥിരമായി ഡെലിവർ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പെറ്റിറ്റ് ചോദ്യം ചെയ്തു. ബാഴ്‌സയുടെ മെസ്സിയെ ഇനി ഒരിക്കലും കാണാനാകില്ലെന്ന് മുൻ മിഡ്ഫീൽഡർ പറഞ്ഞു.”മെസ്സിക്ക് അമിതമായ ഈഗോ ഉണ്ടെന്ന് എനിക്കറിയാം, ഈ ഘട്ടത്തിൽ മാനസികമായി കരുത്തില്ലാത്തതിനാൽ വീണ്ടും ബാഴ്സയുടെ മെസ്സിയാകാൻ കഴിയില്ലെന്ന് മനസ്സിലാക്കേണ്ടിവരും. സീസണിന്റെ അവസാനത്തോടെ, മികച്ച മെസ്സിയെ ഇടയ്ക്കിടെ കാണാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ കാലക്രമേണ അത് സാധ്യമല്ല” പെറ്റിറ്റ് പറഞ്ഞു.

15 മത്സരങ്ങളിൽ നിന്ന് രണ്ട് തവണ മാത്രമാണ് മെസ്സി ലീഗ് 1-ൽ ഗോൾ നേടിയത്.എന്നാൽ ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്, എന്നിരുന്നാലും ചൊവ്വാഴ്ച റയൽ മാഡ്രിഡിനെതിരെ പ്രീ ക്വാർട്ടറിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.