പ്ലേ ഓഫിലെ അവസാന സാധ്യത തേടി ഹൈദരാബാദ് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങും

ഐപിഎല്‍ 2020 സീസണിലെ 47-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപ്പിറ്റല്‍സും ഏറ്റുമുട്ടാന്‍ ഇറങ്ങുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 7.30നാണ് മത്സരം. പ്ലേ ഓഫിലെ അവസാന സാധ്യത തേടി ഹൈദരാബാദ് ഇറങ്ങുമ്പോള്‍ ജയത്തോടെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഡല്‍ഹിയുടെ ശ്രമം. സീസണില്‍ ആദ്യതവണ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനായിരുന്നു വിജയം.

ഇത്തവണ ഗംഭീരമായ പ്രകടനം നടത്തിയ ഡല്‍ഹിക്ക് അവസാന രണ്ട് മത്സരങ്ങളിലെ തോല്‍വി ആശങ്കയുണ്ടാക്കുന്നതാണ്. 11 കളികളില്‍നിന്നും 14 പോയന്റ് നേടിയ ടീമിന് ജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിലെത്താം. ശിഖര്‍ ധവാനും ശ്രേയസ് അയ്യരും ഒഴിച്ചുനിര്‍ത്തിയാല്‍ ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് തോല്‍വികള്‍ക്ക് കാരണം. അതേസമയം, കാഗിസോ റബാഡയും ആന്റിച്ച് നോര്‍ജെയും അടങ്ങുന്ന ബൗളിങ് നിരയില്‍ വിശ്വാസമര്‍പ്പിക്കാം. പൃഥ്വി ഷാ മടങ്ങി യെത്തുകയാണെങ്കില്‍ അജിങ്ക്യ രഹാനെ പുറത്തിരിക്കേണ്ടിവരും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഫോമിലല്ലാത്ത ഋഷഭ് പന്തിനെ സംബന്ധിച്ച് പ്രധാനപ്പെട്ട മത്സരമാണ് നടക്കാനിരിക്കുന്നത്.

തോല്‍വി ടൂര്‍ണമെന്റില്‍നിന്നും പുറത്തേക്കുള്ള വഴിയാണെന്നതിനാല്‍ ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് നിര്‍ണായക മത്സരമാണ് ചൊവ്വാഴ്ച നടക്കുക. സ്ഥിരതയില്ലാത്ത പ്രകടനം ഇത്തവണ ടീമിന്റെ വിജയത്തെ ബാധിച്ചു.യുവ കളിക്കാരും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ചില്ല. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവും തിളങ്ങിയാല്‍ ജയ സാധ്യതയുണ്ട്. കെയ്ന്‍ വില്യംസണ്‍ ടീമിലെത്തുകയാണെങ്കില്‍ ജേസണ്‍ ഹോള്‍ഡര്‍ പുറത്താകും. ബൗളര്‍മാരില്‍ ഒന്നോ രണ്ടോ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്.


സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സാധ്യതാ ടീം: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസണ്‍, പ്രിയം ഗാര്‍ഗ്, വിജയ് ശങ്കര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, സന്ദീപ് ശര്‍മ, ഷഹ്ബാസ് നദീം, എന്‍ നടരാജന്‍.
ഡല്‍ഹി കാപ്പിറ്റല്‍സ് സാധ്യതാ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആര്‍ അശ്വിന്‍, അക്‌സര്‍ പര്‍ട്ടേല്‍, കാഗിസോ റബാഡ, ഹര്‍ഷാല്‍ പട്ടേല്‍, ആന്റിച്ച്

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications