❝ കോപ്പ അമേരിക്ക 🏆💔 കിരീടം നേടാൻ
ആവാത്ത 🇦🇷 🇧🇷 സൗത്ത് അമേരിക്കൻ
ഇതിഹാസ താരങ്ങൾ ❞

ഫുട്ബോളിലെ ഏറ്റവും പഴക്കം ചെന്ന ചാംപ്യൻഷിപ്പുകളിലൊന്നാണ് കോപ്പ അമേരിക്ക. 100 വര്ഷം പഴക്കമുള്ള ടൂർണമെന്റ് ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പ്രതിഭകളാൽ സമ്പന്നമായിരുന്നു.പെലെ, മറഡോണ മുതൽ മെസ്സി, നെയ്മർ വരെ അവിശ്വസനീയമാംവിധം കഴിവുള്ള നിരവധി താരങ്ങളാണ് കോപ്പയിൽ മാറ്റുരച്ചത് . എന്നാൽ ലാറ്റിനമേരിക്കൻ താരങ്ങൾ ഏറെ മോഹിച്ച ട്രോഫിയിൽ ഒരിക്കൽ പോലും നേടാൻ സാധികാത്ത അഞ്ചു ഇതിഹാസ താരങ്ങൾ ആരാണെന്നു പരിശോധിക്കാം.

നെയ്മർ

രണ്ടു കോപ്പ അമേരിക്ക ചാംപ്യൻഷിപ്പുകൾ കളിച്ചെങ്കിലും ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കിരീടം നേടാനായിട്ടില്ല. 2011 ,2015 കോപയിലാണ് നെയ്മർ ബ്രസീൽ ജേഴ്സിയിൽ എത്തിയത്.2019 ലെ ചാംമ്പ്യന്ഷിപ്പില് ബ്രസീൽ കിരീടം നേടിയെങ്കിലും പരിക്ക് മൂലം നെയ്മർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്നാണ് നെയ്മർക്ക് ടൂർണമെന്റ് നഷ്ടമായത്.2011 ,2015 ളും ബ്രസീൽ ക്വാർട്ടറിൽ പുറത്തായി. മികച്ച ടീമുമായാണ് ബ്രസീൽ ഈ വർഷത്തെ കോപ്പയിൽ എത്തുന്നത് . ആദ്യ കോപ്പ കിരീടം ലക്‌ഷ്യം വെച്ച് തന്നെയാണ് നെയ്മർ ഇറങ്ങുന്നത്.

സിക്കോ

ബ്രസീൽ ജന്മം കൊടുത്ത എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് ആർതർ ആന്റ്യൂൺസ് കോയിംബ്ര എന്ന സിക്കോ.വൈറ്റ് പെലെ’ എന്നറിയപ്പെടുന്ന താരമായിരുന്നു സിക്കോ.അക്കാലത്തെ ഏറ്റവും വലിയ ക്രിയേറ്റീവ് കളിക്കാരിലൊരാളായിരുന്നു ബ്രസീലിയൻ.സെറ്റ് പീസുകളുടെ മാസ്റ്ററായ സിക്കോ ദേശീയ ടീമിനായി 71 മത്സരങ്ങളിൽ 48 ഗോളുകൾ നേടിയിട്ടുണ്ട്.നാല് ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കിരീടം നേടാൻ സാധിച്ചിട്ടില്ല .ലോക കപ്പിലെന്ന പോലെ കോപ്പയിലും അദ്ദേഹത്തിന് കിരീടം നേടാനായില്ല. 1979 ലെ കോപ്പയിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.


ലയണൽ മെസ്സി

പത്ത് ലാ ലിഗാ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ, എട്ട് സൂപ്പർകോപ ഡി എസ്പാന, നാല് ചാമ്പ്യൻസ് ലീഗ് മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പുകൾ. ആറ് ബാലൺ ഡോർ ,നിരവധി ഗോൾഡൻ ബൂട്ടുകൾ, വ്യക്തിഗത അംഗീകാരങ്ങളുടെ അവസാനിക്കാത്ത പട്ടികയാണെങ്കിലും ഒരിക്കൽ പോലും അന്തരാഷ്ട്ര കിരീടം നേടാനായിട്ടില്ല. ദേശീയ ടീമിനായി മികവ് പുലർത്തുമ്പോഴും കിരീടം മാത്രം അകലെ നിന്നു.രണ്ട് വർഷത്തിനിടെ രണ്ടുതവണ കോപ്പ അമേരിക്കയുടെ ഫൈനലിലേക്ക് മെസ്സി തന്റെ ടീമിനെ നയിച്ചെങ്കിലും രണ്ട് സാഹചര്യങ്ങളും മുതലാക്കാൻ കഴിഞ്ഞില്ല. ചിലിക്കെതിരെ രണ്ട് തവണയും പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെടാനായിരുന്നു വിധി. എന്നാൽ ഈ വർഷം മെസ്സിക്ക് വേണ്ടി ഒരു അന്തരാഷ്ട്ര കിരീടം നേടാനുള്ള ഒരുക്കത്തിലാണ് അര്ജന്റീന.

ഡീഗോ മറഡോണ

ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി പരക്കെ അംഗീകരിക്കപ്പെട്ട ഇടത് കാൽ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഡീഗോ മറഡോണക്ക് ഒരിക്കൽ പോലും കോപ്പയിൽ കിരീടം നേടാൻ സാധിച്ചിട്ടില്ല. 1986 ൽ മെക്സിക്കോയിൽ നടന്ന ലോകകപ്പിലേക്ക് ഒറ്റക്ക് നയിച്ച താരമാണ് മറഡോണ .അര്ജന്റീന അവസാനമായി കോപ്പ അമേരിക്ക വിജയിച്ച 1993 ൽ മറഡോണ ടീമിൽ ഉണ്ടായിരുന്നില്ല. 1987 ൽ നടന്ന കോപ്പയിൽ സെമിയിൽ പരാജയപ്പെടുകയും ചെയ്തു.

പെലെ

1958 മുതൽ 1970 വരെ പെലെ ബ്രസീലുമായി മൂന്ന് ഫിഫ ലോകകപ്പുകൾ നേടിയ പെലെക്ക് കോപ്പ കിരീടം നേടാൻ സാധിച്ചിരുന്നില്ല. 1959 ൽ നടന്ന ഒരു ചാമ്പ്യൻഷിപ്പിൽ മാത്രമാണ് പെലെ പങ്കെടുത്തത്. ആ ചാമ്പ്യൻഷിപ്പിൽ അര്ജന്റീനയോട് പരാജയപെട്ടു. ആ കാലഘട്ടത്തിൽ ബ്രസീൽ യുവ താരങ്ങളെയാണ് ചാംപ്യൻഷിപ്പിനയച്ചിരുന്നത്. 1959 ൽ ടോപ് സ്‌കോറർ പേലെയായിരുന്നു.

ഉറുഗ്വേ താരം ആൽബർട്ടോ സ്‌പെൻസർ, അർജന്റീനയുടെ ഡാനിയൽ പസാരല്ല, മറ്റൊരു ഉറുഗ്വേ താരം അൽവാരോ റെക്കോബാ ,ബ്രസീലിയൻ ഇതഹാസനങ്ങളായ സോക്രടീസ്, ഗാരിഞ്ച, അർജന്റീനയുടെ മാറിയോ കെംപസ്,ജാവിയർ മസ്‌ചെറാനോ എന്നിവർക്കും ഒരിക്കൽ പോലും കോപ്പ കിരീടം നേടാൻ സാധിച്ചിട്ടില്ല