“ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ഫൈനലിൽ ജോലി എളുപ്പമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച്”

ഇന്ന് നടക്കുന്ന ഐഎസ്എൽ 2021-22 ഫൈനൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുമെന്നുറപ്പാണ്.ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും പരസ്പരം ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു ചാമ്പ്യനെ സൃഷ്ടിക്കും. ആദ്യ അവസരത്തിൽ ഹൈദരാബാദ് നേടുമോ അതോ മൂന്നാമത്തെ അവസരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടുമോ കിരീടം എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ചില മിന്നുന്ന പ്രകടനങ്ങളുടെ പിൻബലത്തിൽ ഈ സീസണിന്റെ ഫൈനലിൽ എത്തിയ ഹൈദരാബാദിനും കേരളത്തിനും ഓർമ്മിക്കേണ്ട ഒരു സീസണാണ്. 38 പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 34 പോയിന്റുമായി കേരളം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റേഡിയത്തിൽ ആരാധകർ എത്തുന്നത് ഇരു ടീമുകൾക്കും കൂടുതൽ ആത്മവിശ്വാസം നൽകും.

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം, ജംഷഡ്പൂരിനെ തോൽപ്പിച്ച് മഞ്ഞപ്പട മൂന്നാം ഫൈനലിൽ എത്തിയപ്പോൾ സ്റ്റേഡിയത്തിൽ എത്തുന്ന മഞ്ഞപ്പട ബ്ലാസ്റ്റേഴ്സിന്റെ 12 മാനായി ഉണ്ടാവും എന്നത് ടീമിന് വലിയൊരു ശക്തിയാവും.” ഈ സീസണിൽ ഞങ്ങൾ കരുത്തോടെ തിരിച്ചെത്തി. അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഇതുവരെ നേടിയതിൽ ഞങ്ങൾ സന്തുഷ്ടരാണ്. മികച്ച പ്രകടനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്,” കേരള ഹെഡ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

“ഞങ്ങൾ ആരാധകർക്കായി ഫുട്ബോൾ കളിക്കുന്നു. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ആരാധകരില്ലാതെ കളിക്കുന്നത് വിചിത്രമാണെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ ഇത് എല്ലാ കളിക്കാർക്കും ഒരു അധിക പ്രചോദനമാണ്. ഞങ്ങളുടെ പ്രാദേശിക ആരാധകർക്ക് മുന്നിൽ കളിക്കാൻ നിങ്ങൾ സ്വപ്നം കാണുന്നു.ഓരോ താരങ്ങളും ഫുട്ബോൾ കളിക്കുന്നതു അവരുടെ ആരാധകർക്ക് വേണ്ടിയാണ്, അവരുടെ നഗരത്തിന് വേണ്ടിയാണ്, അവരുടെ ടീമിന് വേണ്ടിയാണ്.”ആരാധകരെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം കൂട്ടിച്ചേർത്തു

“ഇത്രയും ഊർജസ്വലമായ ഒരു ആരാധകവൃന്ദവുമായി പ്രവർത്തിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ് . ഈ കുടുംബത്തിൽ പെടാൻ ഞാൻ ആഗ്രഹിക്കുന്നു പലർക്കും ഉപജീവനത്തിനായി പലതും ചെയ്യേണ്ടിവരും. ഫുട്ബോളിൽ പ്രവർത്തിക്കാനുള്ള പദവിയുള്ള ഞങ്ങളിൽ കുറച്ചുപേർക്ക് ഈ ഗെയിമുകൾ സന്തോഷം നൽകുന്നു” ആരാധകരുടെ വലിയ പിന്തുണ പ്രതീക്ഷകളുടെ സമ്മർദ്ദത്തിനും കാരണമാകുമോ? എന്ന ചോദ്യത്തിന് ബ്ലാസ്റ്റർസ് പരിശീലകൻ പറഞ്ഞു.”ഒരു നിമിഷത്തെ പ്രചോദനം കിരീട ജേതാവിനെ തീരുമാനിക്കും എന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.