❝ നെയ്മറിനെ 🇧🇷👑 പരിശീലിപ്പിക്കുന്നത്
⚽😍 അനായാസകരമാണ് ❞

നെയ്മറിനെ പരിശീലിപ്പിക്കുന്നത് ഏറെ എളുപ്പമാണ് എന്ന് പി എസ് ജി പരിശീലകൻ പോച്ചട്ടിനോ. നെയ്മർ വളരെ വിനയമുള്ള ഒരു വ്യക്തിയാണ്‌. താൻ പി എസ് ജിയിൽ എത്തിയത് മുതൽ അദ്ദേഹത്തെ പരിശീലിപ്പിക്കുന്നത് എളുപ്പമായാണ് തോന്നിയത്. എപ്പോഴും പരിശീലകന്റെ നിർദേശങ്ങൾ അനുസരിക്കുകയും അതനുസരിച്ച് കളിക്കുകയും ചെയ്യുന്ന താരമാണ് നെയ്മർ എന്നും പോച്ചട്ടിനോ പറഞ്ഞു. ജനുവരിയിൽ തോമസ് ടുഷെലിനു പകരക്കാരനായി ഫ്രഞ്ച് ക്ലബിലെത്തിയ പോച്ചട്ടിനോ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങി നിൽക്കെയാണ് ബ്രസീലിയൻ സൂപ്പർതാരത്തിന്റെ മനോഭാവത്തെ പ്രശംസിച്ചത്.

ബ്രസീലിയൻ താരങ്ങൾ എല്ലാം സ്പെഷ്യൽ ആണ്. കാരണം അവരൊക്കെ ഫുട്ബോളിനെ ഭ്രാന്തമായി സ്നേഹിക്കുന്നു.ഫുട്ബോളിന് വേണ്ടി അവർ എന്തും നൽകും എന്നും പോചടീനോ പറയുന്നു. അവർ നൃത്തമാടുന്നത് പോലെയാണ് ഫുട്ബോൾ കളിക്കുന്നത് എന്നും പോചടീനോ പറയുന്നു‌. പണ്ട് താൻ പി എസ് ജിയിൽ കളിക്കുമ്പോൾ റൊണാൾഡീനോ തന്റെ സഹതാരമായി ഉണ്ടായരുന്നു. ഇപ്പോൾ നെയ്മറും. ബ്രസീലിയൻ താരങ്ങൾക്ക് നന്നായി കളിക്കണം എങ്കിൽ സന്തോഷമുള്ള അന്തരീക്ഷം ടീമിൽ ഉണ്ടാകേണ്ടതുണ്ട് എന്നും പോചടീനോ പറഞ്ഞു.


ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് പുതിയ ഉടമകൾ പടുത്തുയർത്തിയ പിഎസ്‌ജി കഴിഞ്ഞ സീസണിൽ ബയേണിനോട് ഫൈനലിൽ തോറ്റു പോയെങ്കിലും ഇത്തവണ അവർക്ക് കിരീടം നേടാൻ വളരെയധികം സാധ്യതയുണ്ടെന്ന് പോച്ചട്ടിനോ പറഞ്ഞു. പത്ത് വർഷമായി യൂറോപ്യൻ കിരീടത്തിനായി പൊരുതുന്ന ടീമിനൊപ്പം എല്ലാ മത്സരങ്ങളും വിജയിക്കണമെന്ന സാഹചര്യത്തിലേക്ക് എത്തിയതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും പോച്ചട്ടിനോ കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗിൽ എണ്ണ പണത്തിന്റെ കരുത്തിലിറങ്ങുന്ന രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാടാറിം കനക്കും എണ്ണ കാര്യത്തിൽ സംശയമില്ല.മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ലക്ഷ്യമിടുമ്പോൾ കഴിഞ്ഞ സീസണിൽ നേരിയ വ്യത്യാസത്തിനു നഷ്ടമായ കിരീടം ഇത്തവണ നേടാനാണ് പിഎസ്‌ജി തയ്യാറെടുക്കുന്നത്.