വോൾവ്‌സിലെ പോർച്ചുഗീസ് വിപ്ലവം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വോൾവർഹാംപ്ടന്റെ ടീം ലൈൻ അപ്പ് കാണുന്ന ഏതൊരു ഫുട്ബോൾ പ്രേമിക്കും സംശയമുണ്ടാവാൻ സാധ്യതയുണ്ട്.വോൾവ്സ് പോർച്ചുഗൽ ലീഗിലാണോ അതോ പ്രീമിയർ ലീഗിലാണോ കളിക്കുന്നതെന്ന്. ഇതിന്റെ കാരണം പരിശോധിച്ചാൽ പരിശീലകനടക്കം 10 പോർചുഗീസ് താരങ്ങളാണ് വോൾവ്സ് നിരയിലുള്ളത്.പലപ്പോഴും വോൾവ്‌സിന്റെ ആദ്യ ഇലവനിൽ 7 പോർച്ചുഗീസ് താരങ്ങൾ വരെ അണിനിരക്കാറുണ്ട്.

João Moutinho picture souce /Gettyimages

പ്രീമിയർ ലീഗിൽ കളിക്കുന്ന പകുതിയോളം പോർച്ചുഗീസ് താരങ്ങൾ കളിക്കുന്നത് വോൾവ്‌സിലാണ്. പോർച്ചുഗീസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിലെ ആദ്യ പതിനൊന്നിൽ ഇത്രയധികം പോർചുഗീസ് താരങ്ങൾ ഉണ്ടാവില്ല. 2017 ൽ പോർച്ചുഗീസ് പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാന്റോ വോൾവ്‌സിലെത്തിയതോടെയാണ് പോർച്ചുഗീസ് വിപ്ലവത്തിന് തുടക്കമാവുന്നത്. ആ വര്ഷം സെക്കന്റ് ഡിവിഷനിലായിരുന്ന ക്ലബ്ബിനെ പ്രീമിയർ ലീഗിലെത്തിച്ചു, 2018 -2019 സീസണിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത് എത്തിക്കുകയും യൂറോപ്പ ലീഗിന് യോഗ്യത നേടികൊടുക്കുകയും ചെയ്തു.

Rui Patrício picture souce /Gettyimages

വോൾവ്‌സിലെ പോർച്ചുഗീസ് താരങ്ങൾ ഇവരാണ് , ഡാനിയേൽ പോഡെൻസ് ( 24 ) ലെഫ്റ് വിങ്ങർ ,പെഡ്രോ നെറ്റോ (20 ) ലെഫ്റ് വിങ്ങർ ,ബ്രൂണോ ജോർഡാവോ (21) സെൻട്രൽ മിഡ്ഫീൽഡർ ,ഡിയാഗോ ജോട്ട (23 ) ലിസ്റ് വിങ്ങർ ,റോയി പാട്രിഷിയോ (32 ) ഗോൾ കീപ്പർ ,റൂബൻ നെവേസ് (23 )ഡിഫെൻസിവ് മിഡ്ഫീൽഡർ,റുബീന വിനെഗർ (21 )ലെഫ്റ് ബാക്ക്, ജാവോ മൗട്ടീൻഹോ (33 ) സെൻട്രൽ മിഡ്ഫീൽഡർ ,ഫാബിയോ സിൽവ (18 ) സെൻട്രൽ ഫോർവേഡ്.