❝ റെക്കോർഡുകൾ ✍️⚽ തിരുത്തി കുറിച്ച്
പോർച്ചുഗീസ് 🇵🇹🔥 പടകുതിരയുടെ കുതിപ്പ് ❞

2020 ജനുവരിയിൽ 55 മില്യൺ ഡോളറിന് സ്‌പോട്ടിങ് ലിസ്ബണിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം ഫോമിന്റെ ഉന്നതിയിലാണ് പോർച്ചുഗീസ് മിഡ്ഫീൽഡർ ജനറൽ ബ്രൂണോ ഫെർണാണ്ടസ്. യുണൈറ്റഡിനെ സംബന്ധിച്ച് ഫലപ്രദവും സ്ഥിരതയുള്ളതുമായ പ്രകടനം നടത്തുന്ന ബ്രൂണോ സീസണിൽ അവരുടെ ടോപ് സ്കോററാണ്. താരത്തിന്റെ പ്ലേമേക്കിംഗ് കഴിവുകൾ ഉപയോഗിച്ച് മാർക്കസ് റാഷ്‌ഫോർഡ്, എഡിൻസൺ കവാനി എന്നിവർക്ക് നിരവധി ഗോളവസരങ്ങൾ ഒരുക്കി കൊടുക്കുയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ യുണൈറ്റഡിന്റെ ഏറ്റവും മികച്ച സൈനിങ്ങാണ് ഈ 26 കാരൻ.ഇതുവരെ 78 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഇറങ്ങിയ ബ്രൂണോ ഫെർണാണ്ടസ് 40 ഗോളും 25 അസിസ്റ്റുമാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഇന്നലെ ലിവർപൂളിന് എതിരായ ആദ്യ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസ് പ്രീമിയർ ലീഗ് ക്ലബുകൾക്ക് ഇടയിൽ ഒരു ഗോളടി റെക്കോർഡ് പുതുതായി കുറിച്ചു. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റെക്കോർഡ് ലമ്പാർഡിനായിരുന്നു. ചെൽസിക്ക് വേണ്ടി കളിച്ച 2009/10 സീസണിൽ ലമ്പാർഡ് എല്ലാ ടൂർണമെന്റുകളിലുമായി 27 ഗോളുകൾ നേടിയിരുന്നു. അതായിരുന്നു ഇതുവരെ ഉള്ള റെക്കോർഡ്.


ഈ സീസണിൽ 56 മത്സരങ്ങളിൽ നിന്നും ബ്രൂണൊ ഫെർണാണ്ടസിന്റെ സീസണിലെ 28ആം ഗോളായിരുന്നു ഇത് . ഇതോടെ പ്രീമിയർ ലീഗ് ക്ലബിനായി കളിച്ച മധ്യനിര താരത്തിന്റെ ഏറ്റവും മികച്ച ഗോൾ ടാലി ബ്രൂണൊ ഫെർണാണ്ടസിന്റെ പേരിലായി. ബ്രൂണൊ ഫെർണാണ്ടസ് ഇത്തവണ പ്രീമിയർ ലീഗിൽ മാത്രം 18 ഗോളുകൾ നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അമ്പതു പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചതിൽ നിന്നും 44 ഗോളുകളിലാണ് ബ്രൂണോ ഫെർണാണ്ടസ് പങ്കാളിയായിരിക്കുന്നത്.

26 ഗോളുകളും 18 അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ള താരം ക്ലബിനു വേണ്ടി അമ്പതു പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും കൂടുതൽ ഗോളുകളിൽ പങ്കാളിയായിട്ടുള്ള താരങ്ങളിൽ മൂന്നാം സ്ഥാനത്താണ്. റോബിൻ വാൻ പേഴ്‌സി, എറിക് കന്റോണ എന്നിവരാണ് ഇക്കാര്യത്തിൽ ബ്രൂണോ ഫെർണാണ്ടസിനു മുന്നിലുള്ളത്.ഈ ദശകത്തിൽ മാൻ യുണൈറ്റഡിനായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് ബ്രൂണോ.ഇബ്രാഹിമോവിച്ച് (2016/17 ൽ 28), റോബിൻ വാൻ പെർസി (2012/13 ൽ 30), വെയ്ൻ റൂണി (2011/12 ൽ 34) എന്നിവരാണ് ബ്രൂണൊക്ക് മുന്നിൽ.

മാഞ്ചസ്റ്റർ യൂണൈറ്റഡിനായി 50 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും 26 ഗോളുകൾ ബ്രൂണോ ഫെർണാണ്ടസ് നേടിയിട്ടുണ്ട്. ക്ലബിനായുള്ള ആദ്യ 50 മത്സരങ്ങളിൽ 3 കളിക്കാർ മാത്രമാണ് ബ്രൂണോയെക്കാൾ കൂടുതൽ ഗോളുകൾ നേടിയത് റോബിൻ വാൻ പെർസി (34), നിസ്റ്റെൽ‌റൂയ് (31), ഡ്വൈറ്റ് യോർക്ക് (29) എന്നിവരാണ്.