ഗോളുമായി റൊണാൾഡോ, കൂടെ പുതിയ റെക്കോർഡും ; ഗോൾ വർഷവുമായി ഇംഗ്ലണ്ട്

ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ മികച്ച ജയവുമായി പോർച്ചുഗൽ. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോസെ ഫോണ്ടേ, ആന്ദ്രെ സിൽവ എന്നിവരാണ് പോർച്ചുഗല്ലിനായി ഗോളടിച്ചത്. 37 ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം ഡിയോഗോ ഡാലോട്ടിന്റെ ക്രോസിൽ നിന്നും ക്ലോസ് റേഞ്ച് ഫിനിഷിംഗ് റൊണാൾഡോ ആദ്യ ഗോൾ നേടി. ഇടവേളയ്ക്ക് ശേഷം വെറും മൂന്ന് മിനിറ്റുകൾക്കുള്ളിൽ ജോസ് ഫോണ്ടെയിലൂടെ പോർച്ചുഗൽ ലീഡ് കൂട്ടി.

തൊണ്ണൂറാം മിനിറ്റിൽ, ആൻഡ്രേ സിൽവ, അരങ്ങേറ്റക്കാരനായ റാഫേൽ ലിയാവോയുടെ ഇടത് വിംഗ് ക്രോസിൽ തലവെച്ച് മൂന്നാം ഗോളും നേടി. ഇന്നലെ ആദ്യ പകുതി മാത്രമാണ് റൊണാൾഡോ കളിച്ചത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ 112ആം ഗോളാണ് അടിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിക്കുന്ന 46മത്തെ രാജ്യം കൂടിയാണ് ഖത്തർ. ഏറ്റവുമധികം ഗോളടിച്ച റെക്കോർഡും ഏറ്റവുമധികം രാജ്യങ്ങൾക്കെതിരെ ഗോളടിച്ച റെക്കോർഡും ഇപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരിലാണ്. തന്റെ കരിയറിലെ 791മത്തെ ഗോളാണ് ഇന്നലെ ക്രിസ്റ്റ്യാനോ അടിച്ചത്.

ലോകകപ്പ് യോഗ്യത‌മത്സരത്തിൽ വമ്പൻ ജയവുമായി ഇംഗ്ലണ്ട്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഇംഗ്ലണ്ട് അണ്ടോറയെ പരാജയപ്പെടുത്തിയത്. ബെൻ ചിൽവെല്ലും ജാക്ക് ഗ്രീലിഷ് ഇംഗ്ലണ്ട് ദേശീയ ടീമിനായി ഇന്ന് കന്നി ഗോളുകൾ നേടി. ബുകയോ സക,ടാമി അബ്രഹാം,ജെയിംസ് വാർഡ്-പ്രൗസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്. ജേഡൻ സാഞ്ചോയുടെ മിന്നും പ്രകടനവും ഇന്നത്തെ മത്സരത്തിന്റെ ഹൈലൈറ്റ് ആയിരുന്നു.

രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയതും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്നു. 17ആം മിനുട്ടിൽ ചിൽവെല്ലിലൂടെ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി. ഫിൽ ഫോഡൻ – സക ദ്വയത്തിന്റെ മികച്ച പ്രകടനത്തിലൂടെയാണ് രണ്ടാം ഗോൾ പിറന്നത്.59ആം മിനുട്ടിൽ ടാമിയുടെ ഗോൾ പിറന്നു, വഴിയൊരുക്കിയത് സാഞ്ചോയായിരുന്നു. ഗ്രീലീഷിനെ റുബിയോ ബോക്സിൽ വീഴ്ത്തിയത് വഴി ലഭിച്ച പെനാൽറ്റി ആദ്യ ശ്രമത്തിൽ ജെയിംസ് വാർഡ് – പ്രോസ് നഷ്ടപ്പെടുത്തിയെങ്കിലും റീബൗണ്ടിൽ ലക്ഷ്യം കണ്ടു. സാം ജോൺസ്റ്റോണീന്റെ ത്രോയിൽ നിന്ന് ഗ്രീലിഷ് അഞ്ചാം ഗോളും നേടി.

കടപ്പാട്

Rate this post